പ്രണയത്തിന്റെ അനന്തസാധ്യതകളെക്കുറിച്ച്
യാതൊരു ധാരണയും ഇല്ലാത്തവന്റെ
ജീർണ്ണിച്ചഹൃദയത്തിൽ…
അക്ഷരമറിയാത്തവന്റെ
കാടൻചിന്തകൾ പൊഴിച്ചിട്ട,
അഭംഗിനിഴലിച്ച എഴുത്തിടങ്ങളിൽ,…
ലഹരിപടർന്നലഞ്ഞ
മറവിചെരുവുകളിൽ,
അത്യുന്മാദപ്രാന്തപ്രദേശങ്ങളിൽ…
അനു… …
എവിടെയെല്ലാം പൂത്തുലഞ്ഞു നീയെന്നിൽ… ,
നീ പടരും മുൻപൊരുവരണ്ട
സ്മശാനമായിരുന്നില്ലേ ഞാൻ…
പൊള്ളുന്നിടങ്ങളിലെല്ലാം
നനവ്തൂവിയും..
ആലിംഗനങ്ങളിൽ വാത്സല്യം നിറച്ചും..,
നിശ്വാസങ്ങളുടെ ഉഷ്ണവേഗങ്ങളിൽ
ചുണ്ടടുപ്പിച്ചും,..
മഞ്ഞുപെയ്‌തകുറുമ്പാലകുന്നുകളിൽ
ഒറ്റപുതപ്പിൽ
പറ്റിചേർന്നിരുന്നും
വേർപെടുത്താനാവാത്തത്ര
ചുറ്റിപിണഞ്ഞില്ലേ നമ്മള്….
നീ ഉമ്മകൾ നട്ടുനനച്ചെന്നെ ഒരു കാടാക്കി,
മോഹം പൊഴിഞ്ഞ,
പ്രണയം പടർന്ന,ന്റെ,
ഉൾക്കാട്ടിലൊറ്റ പൂത്തകാട്ടുപൂവ്…
?©️?