? ഗോലിസോഡാ ? ( ഭാഗം 2 ) 85

 

 

“”””””””””””അച്ഛാ…….??”””””””””””””

 

 

“”””””””””””മോള് ചെല്ല് അച്ഛൻ വന്നോളാം….!!””””””””

 

 

ഹാവൂ., സമാധാനമായി. അച്ഛനെ നോക്കി ചിരിച്ചിട്ട് ഞാൻ നേരെ അങ്ങ് വിട്ടു. മുൻവാതിൽ തുറന്ന് തന്നെ കിടപ്പുണ്ട്. കുറച്ച് മുന്നേ അച്ഛൻ നോക്കി നിന്നത് പോലെ ഞാനും നോക്കി നിന്നുപ്പോയി. അതിനുള്ളിലൂടെ ഓടി കളിക്കുന്ന ഞാനും കുട്ടനും. ഒരുമിച്ചിരുന്ന് പലഹാരങ്ങൾ കഴിച്ച് പാമ്പും കോണിയും കളിക്കുന്ന ചേച്ചിമാരും ഞങ്ങളും. ചുറ്റുപാടും നോക്കി എന്തോ കള്ളത്തരം മുഖത്തൊളുപ്പിച്ച് പാല് കട്ട് കൂടിക്കാൻ വരുന്ന പൂച്ചയുടെ മുഖഭാവത്തിൽ കുട്ടൻ. അവനെന്റെ അടുത്ത് വന്ന് കറങ്ങി തിരിഞ്ഞു നിക്കുന്നു. ഒന്നൂടെ ചുറ്റും നോക്കുന്നു. പിന്നെയെന്റെ കവിളിൽ അമർത്തി ചുംബിച്ചു. സ്വപ്നത്തിൽ ആണെങ്കിൽ പോലും ഞാനും ഞെട്ടി. എന്നലവിടെ കുറുമ്പ് ചിരിയുമായി എല്ലാം കാട്ടിക്കൂട്ടിട്ട് ഓടുന്ന അവനും അവന് പിന്നെ ടാ കള്ളാ ന്നും വിളിച്ചോടുന്ന ഞാനുമാത്രം. ഞെട്ടല് മാറി പകരം മുഖത്ത് നാണം തെളിഞ്ഞു.

 

 

 

“”””””‘””‘”””ആരാ മനസ്സിലായില്ല…….!!””””””””””””””

 

 

 

പിന്നിൽ നിന്നും കേട്ട ആ ശബ്ദം. എന്റെ കണ്ണ് നിറച്ചു. ഒരുപാട് വർഷങ്ങൾക്ക് ശേഷം ഞാൻ വീണ്ടും എന്റെ അമ്മയുടെ ശബ്ദം കേട്ടൂ.

 

 

“”””””””‘”””””അനിതാമ്മേ……..””””””””””””””

 

 

 

സ്നേഹത്തിൽ ചാലിച്ച ആ വിളിയിൽ കണ്ണുനീരും ഒരുപോലെ കലർന്നിരുന്നു., അതിനാൽ തന്നെ വാക്കുകൾ മുറിഞ്ഞുപോയിരുന്നു. ഇടറുന്ന കാലുകൾ വകവയ്ക്കാതെ ഓടിച്ചെന്നാ മാറിൽ വീഴുമ്പോ കാൽ കീഴിലുള്ള ഈ ഭൂമിയും തലയ്ക്ക് മേലെയുള്ള ആകാശവും വെട്ടിപ്പിടിച്ച ഒരു തോന്നലായിരുന്നു. എല്ലാം മറന്ന് അമ്മയിലേക്ക് അലിഞ്ഞു ചേരാൻ ഞാൻ അതിയായി ആഗ്രഹിച്ചു. നിറഞ്ഞൊഴുകുന്ന മിഴികൾ അതിന് സാക്ഷിയായി.

 

 

“”””””””””””””അമ്മേടെ ഉണ്ടക്കണ്ണിയാ……??””””‘””””””

 

 

 

“””””””””””””””മ്മ് അനിതാമ്മേടെ ഉണ്ടക്കണ്ണി തന്നെയാ………!!””‘”””‘”””””””””

.

 

 

അമ്മ മാത്രേ അങ്ങനെ വിളിച്ചിട്ടുള്ളൂ. അതെന്റെ അമ്മക്ക് മാത്രം അവകാശപ്പെട്ട പേരാ ഉണ്ടക്കണ്ണി……!! അമ്മയുമെന്നേ ഇറുക്കെ പുണർന്നു. ആ നിമിഷം ഞാനറിഞ്ഞു ഏറെ കൊല്ലങ്ങൾക്ക് ശേഷം ഒരമ്മയുടെ സ്നേഹം…….!! നെറ്റിത്തടത്തിൽ അറിഞ്ഞ നനവ്., എന്റെ അനിതാമ്മ കരയുവാണോ…….??

 

 

“””””””””””എന്തമ്മേ…..?? എന്തിനായിപ്പോ കണ്ണ് നിറക്കണേ…….??”””””””””””””

3 Comments

  1. ❤❤❤❤

  2. Eni nxt part adutha year aano idunathu

    1. നെടുമാരൻ രാജാങ്കം

      അല്ലാ 2025 ലായിരിക്കും എന്തേ…??

Comments are closed.