ഒന്ന് ഞാൻ ശ്രദ്ധിച്ചിരുന്നു, പിങ്കിയേച്ചി അത് പറയുമ്പോ അവളിൽ വന്ന നാണം. ശവം, നാണിക്കാൻ പറ്റിയ ഒരു മുതല്…….!!
“””””””””””””””നീ എന്താ പെണ്ണേ ഇങ്ങനെ മിഴിച്ചിരിക്കുന്നേ….?? അവനെ കാണാൻ വെരളി പിടിച്ച് ഇരുന്നിട്ടിപ്പോ, അവൻ വന്നപ്പോ ഒന്നും പറയാനില്ലേ…….??””””””””””””
ഇവറ്റകൾക്ക് ഇതെന്തിന്റെ കേടാന്ന് അറിയാൻ വയ്യല്ലോ……?? രണ്ടും കൂടെ എന്തിനുള്ള പുറപ്പാടാണോ എന്തോ….??
ചേച്ചിമാര് രണ്ടും അവളെ ഉന്തി തള്ളി എന്റടുത്തേക്ക് വിടുന്നത് കണ്ടു. നാണിച്ച് തല താഴ്ത്തി മന്ദം മന്ദം വരുന്ന അവളെ കണ്ടപ്പോ എന്റെ സകല നിയന്ത്രണവും വിട്ടുപ്പോയിരുന്നു. അവളുടെ മുഖത്തേ പതർച്ച അധരങ്ങളിലെ വിറയൽ., എന്തോ എന്നോട് സംസാരിക്കാൻ വരുന്നുണ്ട്…..!!
“”””””””””””””മ്മ് പൊക്കോ ഞങ്ങളീ നാട്ടിൽ തന്നെ കാണും. എന്റെ കണ്മുന്നിൽ എങ്ങാനും രണ്ടിനേം കണ്ടാ., എന്റെ സ്വഭാവം നിനക്കൊന്നും ശെരിക്കറിയില്ല. ഞാൻ വെറും, അല്ലെങ്കിൽ അത് വേണ്ട പൊക്കോ…..!!”””””””””””
പെട്ടന്ന് കാതിലേക്ക് വന്ന ശബ്‌ദം അവളുടേത് തന്നെയാണ്. അതൂടെ കേട്ടതും പരിസരം പോലും മറന്ന് ചുറ്റുമുള്ളവരെ പോലും മറന്ന് ഞാൻ പൊട്ടിത്തെറിച്ചു…..!!
“””””””””””””അതേ നിങ്ങളാരാന്നൊന്നും എനിക്ക് മനസ്സിലായിട്ടില്ല., ആരായാലും ശെരി എന്റെ കണ്മുന്നിൽ നീ വന്നേക്കരുത്., എനിക്ക് നിന്നേ കാണണതേ വെറുപ്പാ. ഞാനൊന്നും മറന്നിട്ടില്ല, നിനക്കുള്ള പണി എന്നായാലും തരും. ഒരമ്മാവനും മോളും വന്നേക്കുന്നു ശല്യങ്ങള്…….!!””””””””””””””
ചുറ്റുമുള്ളത് മറന്ന് ഞാനലറി. എന്റെ നേരെ നിന്ന അവളെ ഇടിച്ച് കളഞ്ഞ് ഞാൻ എന്റെ റൂമിലേക്ക് പോയി. വാതില് അടക്കാൻ നേരം ഞാൻ കാണുന്നുണ്ടായിരുന്നു, കലങ്ങിയ കണ്ണുകളോടെ എന്നെ തന്നെ നോക്കുന്ന അവളെ.
“”””””””””””””ശവം……!!”””””””””””””
ഇത്തിരി ഉറക്കെ എല്ലാരും കേൾക്കേ തന്നെ ഞാനത് പറഞ്ഞ് വാതില് വലിച്ചടക്കുമ്പോ അതിന്റെ ശബ്ദത്തേക്കാളേറെ എന്റെ കാതിൽ വീണത് അവളുടെ പൊട്ടിക്കരച്ചിൽ ആണ്. എന്തോ ഒന്ന് കുളിർത്തു എന്റെ മനസ്സ്. വിടില്ലേടി നിന്നേ. നീ ആരാണെന്നൊ ന്നും എനിക്കറിയില്ല., പക്ഷെ ഇവിടെ, എന്റെ വീട്ടിൽ നിൽക്കുന്ന ഓരോ നിമിഷവും നീ അനുഭവിക്കും……!! ആദിയാ പറേണെ……..!!
PART 3 LOADING ……..
❤❤❤❤
Eni nxt part adutha year aano idunathu
അല്ലാ 2025 ലായിരിക്കും എന്തേ…??