? ഗോലിസോഡാ ? ( ഭാഗം 2 ) 85

 

“””””””””””””എന്താ മോനെ അമ്മാവനെ മനസ്സിലായില്ലേ നിനക്ക്…….??””””””””””””

 

ആരാണ് എന്താണ്……?? ചേച്ചിമാരെ മാറി മാറി നോക്കി ഞാൻ അത് ചോദിക്കാതെ കണ്ണും പുരികവും കൊണ്ട് ആംഗ്യം കാണിച്ചപ്പോ അവര് കൈ മലർത്തി കാണിച്ചു. ദുഷ്ട്ടാസ്സ്………!!

 

“”””””””””””കുട്ടാ എന്തേലുമൊന്ന് പറയടാ., ദേ നോക്കിയേ, ഇവനെന്താ എന്നോടുള്ള പിണക്കം ഇതേ വരെ മാറിയില്ലേ……??”””””””””””

 

പകുതി എന്നോടും ബാക്കി പകുതി മറ്റുള്ളവരോടും ചോദിച്ച് പുള്ളി എന്റെ മുടിയിൽ തലോടി. ന്നാലും ഇതരാണോ എന്തോ…..?? എവിടെയോ കണ്ടു മറന്ന മുഖമാണ്, പക്ഷെ നേരത്തെ പറഞ്ഞ പോലെ ഒന്നും അങ്ങോട്ട് വ്യക്തമാവുന്നില്ല…!!

 

“”””””””””””കുട്ടാ ഇതാരാന്ന് നോക്കിയേ, നിന്റെ മാളൂട്ടി……!!””‘”””””””””””

 

അതുവരേം അമ്മാവൻ എന്നാ സാമാനത്തെ ഓർത്തെടുക്കാൻ ശ്രമിക്കുവായിരുന്നു ഞാൻ തങ്കി ചേച്ചി വിളിച്ച് പറയുമ്പഴാണ് അത് വിട്ട് അടുത്തതിനെ നോക്കുന്നേ…….!!

 

“””””””””””'”ദേ നോക്കുന്നത് കണ്ടില്ലേ അവന് നിന്നേ മനസ്സിലായി…….!!”””””‘””””””

 

അവളെ കണ്ടപ്പോ കഴിഞ്ഞതെല്ലാം ഓർമ വന്നൂ. എന്തൊക്കെയോ ഈ ജന്തു അവിടെ വച്ച് പറഞ്ഞേ…..?? ഇവൾക്ക് ഏറ്റവും വലിപ്പം ഉള്ളത് ഇവൾടെ നാക്കാ., അഹങ്കാരി. വലിച്ച് കീറണം. അവളേം നോക്കി ഇതൊക്കെ ചിന്തിക്കുമ്പഴാണ് പിങ്കിയേച്ചി പറയണത്. ഈ രണ്ട് ചേച്ചിമാരും കൂടെ അനിയന്നിട്ട് പര പണിയുന്നത് ഈയിടയായി കുറച്ച് കൂടുന്നുണ്ട്……!! ഒന്നും പറയാനും പറ്റില്ല, പിങ്കിയേച്ചി ബ്ലാക്ക് ബെൽറ്റാ., ഉറക്കി കളയും.

 

ഒന്ന് ഞാൻ ശ്രദ്ധിച്ചിരുന്നു, പിങ്കിയേച്ചി അത് പറയുമ്പോ അവളിൽ വന്ന നാണം. ശവം, നാണിക്കാൻ പറ്റിയ ഒരു മുതല്…….!!

 

“””””””””””””””നീ എന്താ പെണ്ണേ ഇങ്ങനെ മിഴിച്ചിരിക്കുന്നേ….?? അവനെ കാണാൻ വെരളി പിടിച്ച് ഇരുന്നിട്ടിപ്പോ, അവൻ വന്നപ്പോ ഒന്നും പറയാനില്ലേ…….??””””””””””””

 

ഇവറ്റകൾക്ക് ഇതെന്തിന്റെ കേടാന്ന് അറിയാൻ വയ്യല്ലോ……?? രണ്ടും കൂടെ എന്തിനുള്ള പുറപ്പാടാണോ എന്തോ….??

 

ചേച്ചിമാര് രണ്ടും അവളെ ഉന്തി തള്ളി എന്റടുത്തേക്ക് വിടുന്നത് കണ്ടു. നാണിച്ച് തല താഴ്ത്തി മന്ദം മന്ദം വരുന്ന അവളെ കണ്ടപ്പോ എന്റെ സകല നിയന്ത്രണവും വിട്ടുപ്പോയിരുന്നു. അവളുടെ മുഖത്തേ പതർച്ച അധരങ്ങളിലെ വിറയൽ., എന്തോ എന്നോട് സംസാരിക്കാൻ വരുന്നുണ്ട്…..!!

 

“”””””””””””””മ്മ് പൊക്കോ ഞങ്ങളീ നാട്ടിൽ തന്നെ കാണും. എന്റെ കണ്മുന്നിൽ എങ്ങാനും രണ്ടിനേം കണ്ടാ., എന്റെ സ്വഭാവം നിനക്കൊന്നും ശെരിക്കറിയില്ല. ഞാൻ വെറും, അല്ലെങ്കിൽ അത് വേണ്ട പൊക്കോ…..!!”””””””””””

3 Comments

  1. Eni nxt part adutha year aano idunathu

    1. നെടുമാരൻ രാജാങ്കം

      അല്ലാ 2025 ലായിരിക്കും എന്തേ…??

Comments are closed.