?കല്യാണ സൗഗന്ധികം 1? [Sai] 1858

ശിവനും പാറുവും വരുന്നത് കണ്ട് കാർത്തിക്ക് ചെവിയിൽനിന്ന് ഹെഡ്സെറ്റ് ഊരി മൊബൈൽ സ്ക്രീൻ ലോക്ക് ആക്കി ബഹുമാനം പ്രകടിപ്പിച്ചു.

വിനായക് അപ്പോഴും ചിപ്സ് തിന്നോണ്ട് ഇരിക്കുവാ ……

ആര് പറഞ്ഞ് തുടങ്ങും എന്ന് അറിയാതെ ശിവനും പാറുവും മുഖത്തോട് മുഖം നോക്കി.

ശിവൻ്റെ മുഖത്ത് ഒരുപാട് നേരം നോക്കി ഇരിക്കാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ടോ, ഇനിയും നോക്കിയിരുന്നിട്ട് കാര്യം ഇല്ല എന്ന് മനസ്സിലായിട്ടോ പാറു തന്നെ തുടങ്ങി….

“മാമൻ ഒരു കല്യാണ ആലോചനയുമായിട്ടാ വന്നേ……. സൂചിനെ ഈ വീട്ടിലേക്ക് മരുമകളായിട്ട് കൂട്ടാൻ……..”

സൂചി യുടെ പേര് കേട്ടതും കാർത്തിക്ക് ഉഷാറായി….. അവൻ്റെ മനസ്സിൽ വർണ്ണങ്ങൾ വാരി വിതറി….. താമര വിരിഞ്ഞു.

എടുത്ത് ചാടി സമ്മതം പറഞ്ഞ് വിലകളയണ്ടാ എന്ന് വെച്ച് കാർത്തി ഒന്ന് മസിലു പിടിച്ചു.

“എനിക്ക് സമ്മതമാ…… അവളെ എനിക്ക് ഇഷ്ടമാണ്……”

ഡയലോഗിൻ്റെ ഉറവിടം അപ്പോഴും ചിപ്സ് കൊണ്ട് നിറഞ്ഞു നിൽക്കുവാണ്.

കാർത്തി ഡിസ്പ്ലേ പോയ ഫോൺപോലെയായി…….

ശിവനും പാറുവിനും എന്ത് പറയണം എന്നറിയാത്ത അവസ്ഥയിലാണ്.

“വിനൂ…. അത്…. കാർത്തി….സൂചി……”

“അമ്മയൊന്നും പറയണ്ട. സൂചി അല്ലാതെ മറ്റൊരു പെണ്ണിനെ എനിക്ക് വേണ്ട….. ഇതല്ലാതെ വേറെ ഒരു കല്ല്യാണോം…….”

അവനപ്പോഴും ആ ചിപ്പ്സ് പാക്കറ്റ് കാലിയാക്കാനുള്ള തത്രപ്പാടിലാണ്.

വിനുവിന്റെ മനസ്സിൽ അങ്ങനെയൊരു ആഗ്രഹം ഉള്ളതായിട്ട് ആർക്കും തന്നെ മുൻപ് തോന്നിയിരുന്നില്ല… അത് കൊണ്ട് തന്നെ അവന്റെ തുറന്നു പറച്ചിൽ മൂന്നുപേർക്കും ഒരു ഷോക്ക് ആയിരുന്നു….

ശിവനും പാറുവും കൂടുതൽ ഒന്നും ചോദിക്കാതെയും പറയാതെയും റൂമിൽ നിന്നും പോയി….

സൂചി….. കാർത്തി കുഞ്ഞിന്നാളിലെ മനസ്സിൽ കൊണ്ട് നടന്ന അവന്റെ പെണ്ണ്…. അവളോട് പറഞ്ഞില്ല.. എങ്കിലും അവൾക്കും ഇഷ്ടമാണെന്നു മനസ്സിൽ ഉറപ്പിച്ച പെണ്ണ്….

വിനു വിന്റെ ഒരൊറ്റ ഡയലോഗിൽ

തിന്നു തീർത്ത സിപ്പ്പ് ന്റെ പാക്കറ്റ് ഊതി നിറച്ചു കുത്തി പൊട്ടിക്കണ പോലെ

അവൻ പൊട്ടിച്ചു കയ്യിൽ തന്നു…..

കാർത്തിക്ക് വിനു നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട്‌… പക്ഷെ പേടിയാ….

മുൻപൊരിക്കൽ വിനു തിന്നോണ്ടിരുന്ന അച്ഛപ്പത്തിന്റെ പാക്കറ്റിൽ നിന്ന് ഒരെണ്ണം എടുത്തതിനു ആ പഹയൻ ഒരു മണിക്കൂറ എയറിൽ നിർത്തിയത്… ലാസ്റ്റ് ഒരു കുല പഴം ഓഫർ ചെയ്തിട്ട നിലത്തു നിർത്തിയത്….

റൂമിൽ നിന്നും പുറത്ത് ഇറങ്ങിയ ശിവന്റേം പാറുന്റേം മുഖം കണ്ടതും സംഗതി പന്തിയല്ല എന്ന് അളിയന് മനസ്സിലായി..

“എന്താ അളിയാ മുഖത്തിനൊരു വാട്ടം….?”

31 Comments

  1. നീ ലോജിക് ഇല്ലാന്ന് പറഞ്ഞപ്പോൾ ഇത്രേം പ്രേതിഷിച്ചില്ല
    ഇന്നലെ വായിച്ചതാ ഇപ്പോളാ കമെന്റ് ഇടാൻ പറ്റിയത്
    Next പാർട്ട്‌ eppolaa

    1. ????? അത് പിന്നെ അങ്ങനെ അല്ലെ വരൂ… നമ്മടെ ലെവൽ നമ്മക് അറിയാലോ……

      അടുത്ത പാർട്ട് 8നു 8 ന്റെ പണിയുമായി വരാം….

  2. രാവണപ്രഭു

    Kollam ?????

  3. നിധീഷ്

    ♥♥♥♥

  4. Kolutayi enikum tharo pleech ??????????????????????????????????????????

    1. ???????????????????????? കോലുട്ടായി മാത്രം അല്ല….

  5. Super bro???????????
    Adipoli ???????????

  6. ???????????????
    Poli item?????

    1. ?? കോലുട്ടായി

  7. Poli…. ????

    1. ?? കോലുട്ടായി

  8. ??????????????_??? [«???????_????????»]©

    നിറച്ചും മേണം..??

    1. ??????????????_??? [«???????_????????»]©

      ഇത് താഴെ ഇട്ടതല്ലെ…??

      1. മുകളില വന്നേ… സാരല്ല…. ??????? കൊറേ ഇണ്ട്… എടുത്തോ….

        1. ??????????????_??? [«???????_????????»]©

          ???

  9. തുടരുക.
    സൂചി ആ പേര് എനിക്ക് ഇഷ്ടപ്പെട്ടു.

    1. ??? സൂചി… നമ്മടെ ഒരു ഫ്രണ്ടാ

  10. കിച്ചു

    ???? Powli ??

  11. ഇതു പോളികും New-gen പുരാണം

    1. ഒരു രസത്തിനു പേരും സ്ഥലവും കടമെടുത്തു എന്നെ ഉള്ളു… പുരാണം ഒന്നും ala????

  12. Mridul k Appukkuttan

    ?????

    1. അഭിയേട്ടൻ ഫസ്റ്റ് ?

      1. ??????????????_??? [«???????_????????»]©

        ??

    2. ? ന്നാ… കോലുട്ടായി…

Comments are closed.