?കല്യാണ സൗഗന്ധികം 1? [Sai] 1858

“അളിയാ… എത്ര നാളായി കണ്ടിട്ട്….”

സാധാരണ ഗതിയിൽ ശിവനു നേരെ ഉയർന്ന കൈ തിരിച്ചു പോവില്ല… ബട്ട്‌…. പാറു അടുത്തുള്ളൊണ്ട് പുള്ളി തത്കാലം മര്യാദരാമൻ ആയി….

“അളിയൻ എന്താ അളിയാ ഒരു മുന്നറിയിപ്പ് ഇല്ലാതെ…..”

“ഇങ്ങോട്ട് വരാൻ മുന്നറിയിപ്പ് ഒക്കെ വേണോ അളിയാ.. ”

“ഹ്മ്….. വെറുതെ അങ്ങനെ വരാറില്ലല്ലോ… അതോണ്ട് ചോയ്ച്ചത….”

“ഹിഹിഹിഹി…..”

“നിന്ന് താളം ചവിട്ടാതെ കാര്യം പറ അളിയോ…. വരം വല്ലോം വേണോ…”

“എന്തോന്ന്.. ?”

“ചെ… നാക്കു തെറ്റിയതാ… പണം വല്ലോം വേണോനു……”

“അയ്യേ… അളിയൻ എന്നെ അങ്ങനെയാ കണ്ടേ.. ഞാൻ വേറെ ഒരു കാര്യം ഡിസ്‌കസ് ചെയ്യാനാ വന്നേ…. എന്തായാലും അളിയൻ ചോദിച്ച സ്ഥിതിക് ഒരു 2 ലക്ഷം രൂപ കൂടെ തന്നേക്…..”

ശിവൻ തലേൽ കൈ വെച്ച്….

“എടിയേ… പാറു.. നീ കേട്ടില്ലെടി… ”

“ആ കേട്ടു.. എന്തേലും ആവശ്യം ഉണ്ടാവും.. കൊടുക്കണം മനുഷ്യ… ഒന്നുല്ലേലും എന്റെ ആങ്ങള അല്ലെ…….”

“ആ…. അതിന്റെ എല്ലാം കുറവും കാണുന്നുണ്ട്… ”

“????” കടുപ്പിച്ചു നാലു സ്മൈലിയും അതിനൊത്ത നീളത്തിലും വണ്ണത്തിലും നാല് തെറിയും പറഞ്ഞു പാറു അടുക്കളലേക് വിട്ടു….

“എന്താ അളിയാ കുണ്ഠിതപെട്ടു ഇരിക്കുന്നെ…..” അസ്മാദൃശ്യമായ ശിവന്റെ മുഖത്തു നോക്കി അളിയൻ കമന്ററി ഇട്ടു….

“രാവിലെ തന്നെ സെൽഫ് ഗോളിൽ 2 ലക്ഷം പോയ ഞാൻ പിന്നെ ചീർ ഗേൾസിനെ വിളിച്ചു ഡാൻസ് കളിക്യാ….”

“അതിപ്പോ അളിയൻ വിളിച്ച ഓടി വരാൻ 3 എണ്ണം ഉണ്ടല്ലോ…. അതോണ്ട് വേണേൽ സെറ്റ് ആക്കാം….”

“പോടെയ് പോടെയ്…. നീ എനിക്കിട്ടു വാരാതെ വന്ന കാര്യം പറ…..”

“ഞാൻ പിള്ളേരുടെ കാര്യം പറയാൻ വന്നത….”

“പിള്ളേരുടെ എന്ത് കാര്യം…..”

“എന്റെ മോള് സൂചിനെ നിങ്ങടെ മോനേ കൊണ്ട് കെട്ടിക്കുന്ന കാര്യം..”

“അതിനിപ്പോ കെട്ടാൻ അവർക് കൂടി തോന്നണ്ടേ…”

“ദേ ഒരു മാതിരി മറ്റേ വർത്താനം പറയരുത്…. നമ്മള് തമ്മിൽ സംസാരിച് ഒറപ്പിച്ചതാ ഈ കല്യാണം… എന്നിട്ട് ഇപ്പൊ ഒഴിയാൻ നോക്കുവാനോ..”

“എടാ എടാ മണ്ടൻകൊണാപ്പി….. അവരുടെ കല്യാണം നടത്തുലാ എന്നല്ല ഞാൻ പറഞ്ഞെ കല്യാണപ്രായം ആയിനു അവർക്ക് തോന്നണ്ടേ എന്ന.. ”

“ആ… അങ്ങനെ…..
അല്ല… പറയണ പോലെ അവര് രണ്ടും എന്തിയെ….”

“ഇളയവൻ രാവിലെ പളനി വരെ പോയി വരാനു പറഞ്ഞു ഇറങ്ങിയത…. മൂത്തവൻ ഫുഡും അടിച്ചു അവിടെ എവിടോ ഇരിപ്പുണ്ട്…”

“ഹ്മ്…. എങ്കിൽ ശരി അളിയാ… ഇന്ന് കേസ് വല്ലോം ഒത്തു തീർപ്പാക്കാൻ ഉണ്ടോ…”

“ഏയ്യ്… ലിസ്റ്റിൽ ഒന്നുല്ല… പെട്ടെന്നു ആരേം വന്നാലേ ഉള്ളു….”

“നടക്കട്ടെ…”

31 Comments

  1. നീ ലോജിക് ഇല്ലാന്ന് പറഞ്ഞപ്പോൾ ഇത്രേം പ്രേതിഷിച്ചില്ല
    ഇന്നലെ വായിച്ചതാ ഇപ്പോളാ കമെന്റ് ഇടാൻ പറ്റിയത്
    Next പാർട്ട്‌ eppolaa

    1. ????? അത് പിന്നെ അങ്ങനെ അല്ലെ വരൂ… നമ്മടെ ലെവൽ നമ്മക് അറിയാലോ……

      അടുത്ത പാർട്ട് 8നു 8 ന്റെ പണിയുമായി വരാം….

  2. രാവണപ്രഭു

    Kollam ?????

  3. നിധീഷ്

    ♥♥♥♥

  4. Kolutayi enikum tharo pleech ??????????????????????????????????????????

    1. ???????????????????????? കോലുട്ടായി മാത്രം അല്ല….

  5. Super bro???????????
    Adipoli ???????????

  6. ???????????????
    Poli item?????

    1. ?? കോലുട്ടായി

  7. Poli…. ????

    1. ?? കോലുട്ടായി

  8. ??????????????_??? [«???????_????????»]©

    നിറച്ചും മേണം..??

    1. ??????????????_??? [«???????_????????»]©

      ഇത് താഴെ ഇട്ടതല്ലെ…??

      1. മുകളില വന്നേ… സാരല്ല…. ??????? കൊറേ ഇണ്ട്… എടുത്തോ….

        1. ??????????????_??? [«???????_????????»]©

          ???

  9. തുടരുക.
    സൂചി ആ പേര് എനിക്ക് ഇഷ്ടപ്പെട്ടു.

    1. ??? സൂചി… നമ്മടെ ഒരു ഫ്രണ്ടാ

  10. കിച്ചു

    ???? Powli ??

  11. ഇതു പോളികും New-gen പുരാണം

    1. ഒരു രസത്തിനു പേരും സ്ഥലവും കടമെടുത്തു എന്നെ ഉള്ളു… പുരാണം ഒന്നും ala????

  12. Mridul k Appukkuttan

    ?????

    1. അഭിയേട്ടൻ ഫസ്റ്റ് ?

      1. ??????????????_??? [«???????_????????»]©

        ??

    2. ? ന്നാ… കോലുട്ടായി…

Comments are closed.