? പുലയനാർക്കോട്ട ? 7 ( ?ꪑꪖꪶꪶ ꫀꪀᦔ ) [ꫝ?????] 41

ഞാൻ മൂലയിലോട്ട് നീങ്ങി കിടന്ന് അവളേം കൂടെ ഷെണിച്ചു. എന്നെ ഒരുവേള കണ്ണ് പറിക്കാതെ നോക്കിയിരുന്നവൾ, കൂടെ കിടക്കുമ്പോ നാണം തന്നായിരുന്നു ആ ചൊടികളിൽ പുഞ്ചിരിയായി കണ്ടത്…!

 

എന്തോ പറയാൻ വേണ്ടി ഉള്ളം തുടിക്കുന്നപ്പോൽ, ഒരു സമാധാനം കിട്ടുന്നില്ല, മണ്ടമറിയാൻ…!

 

“കീത്തു…”

 

“ഓ…”

 

“ഞാനൊന്ന് പറയട്ടെ…?”

 

“എന്ത്…?”

 

“എന്റെ മനസ്സിലുള്ളത്…?”

 

“മ്മ്…!”

 

“കീത്തുവേ…”

 

“പറയടാ…!”

 

വിതുമ്പി പോയവൾ.,

 

“എനിക്കൊരുപാട് ഇഷ്ട്ടാടി…!”

 

നിയന്ത്രിക്കാൻ ആവാതെ എന്നെ ചുറ്റി വരിഞ്ഞവൾ വിങ്ങി പൊട്ടുമ്പോ, ആശ്വസിപ്പിച്ചില്ല., കൂടെ കരയാനെ പറ്റിയുള്ളൂ. ഒരുപക്ഷെ കാലങ്ങളായി അവൾ കേക്കാൻ കൊതിച്ചത് തന്നാവാം ഞാനിപ്പോ പറഞ്ഞതും…!

 

ശെരിക്കും ഒരു ചെറിയ തിരുത്തുണ്ട്., അന്നാ കോട്ടയിൽ നിന്നും എന്നോടൊപ്പം കൂടിയത്, രക്തം കുടിക്കുന്ന വമ്പയർ ആയിരുന്നില്ല. മറിച്ച് സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പാവം രാക്ഷസിയായിരുന്നു…!

 

“രാക്ഷസി നിന്റെ മറ്റവള്…!”

 

“അയ്യോ കടിക്കല്ലേ കടിക്കല്ലേ…!”

 

ഉപദ്രവങ്ങൾ ഇവിടെ തീരുന്നില്ല, അത് തുടർന്നു കൊണ്ടേയിരിക്കുന്നു..

 

 

?

3 Comments

Add a Comment
  1. ♥️♥️♥️♥️♥️♥️

  2. Bakiyum ayi enthayalum varanam

Leave a Reply

Your email address will not be published. Required fields are marked *