? പുലയനാർക്കോട്ട ? 7 ( ?ꪑꪖꪶꪶ ꫀꪀᦔ ) [ꫝ?????] 41

“എന്നോട് വല്ലോ ദേഷ്യോണ്ടോ…?”

 

“എന്തേ…?”

 

“അല്ലാ, അങ്ങനെ തോന്നി…!”

 

“ഒരു ദേഷ്യോല്ലാ., ഡോക്ടർ പറഞ്ഞത് ഓർമ്മയുണ്ടല്ലോ, നന്നായിട്ട് റസ്റ്റ്‌ എടുക്കണം…!”

 

“ഇത് ഹോസ്പിറ്റൽ ഒന്നുമല്ലല്ലോ, നീ എത്ര ദിവസായി ഒന്നുറങ്ങീട്ട്…! എന്നിട്ടെന്നോട് റസ്റ്റ്‌ എടുക്കാൻ പറയണ്.”

 

“ഇപ്പൊ ആരാ ദേഷ്യപ്പെടണേ…?”

 

താടിയിൽ പിടിച്ച് കൊഞ്ചലോടെ അവൾ തിരക്കുമ്പോ, ചിരി വന്നുവെങ്കിലും മറച്ച് വച്ചു.

 

“ഞാൻ ദേഷ്യപ്പെട്ടൊന്നുമില്ല, കാര്യം പറഞ്ഞതാ…!”

 

“ആണോ…? ന്നാ പൊന്നു പറയ്യ്., ഞാനതേ പോലെ അനുസരിച്ചോളാം…!”

 

“എനിക്ക് പറയാൻ ഒന്നേയുള്ളൂ, വന്ന് കിടന്നുറങ്ങാൻ നോക്ക്…!”

 

“കിടന്നുറങ്ങിയാൽ വല്ലതും വേവിക്കണ്ടേ…?”

 

“അത്…, അതെന്തേലും ചെയ്യാം…!”

 

ശെരിക്കും കുഞ്ഞു കുട്ടികളെ പോൽ വാശി പിടിക്കുവാണ് ഞാൻ…!

 

“വായോ…!”

 

ഏറെ നേരത്തെ ചിരിക്ക് ശേഷം, എന്നേം ചേർത്ത് പിടിച്ചവൾ മുറിയിലേക്ക് നടന്നൂ.

 

“കിടന്നോ…”

 

“അപ്പൊ നീ…?”

 

“ഞാൻ കിടന്നോളാം., മുൻവാതിൽ പോയൊന്ന് അടച്ചോട്ടെ…”

 

ഞാൻ വല്ലാണ്ട് മാറി., മാറ്റി എടുത്തത് തന്നാണ്, അത് അവളാണോ…? അവളുടെ സ്നേഹമാണോ എന്നത് മാത്രം ചോദ്യമായി അവശേഷിക്കുന്നു…!

 

“നീ എന്താ കാട്ടണേ…?”

 

തിരികെ വന്നവൾ നിലത്തേക്ക് പാ വിരിക്കുന്നത് കണ്ട്, എഴുന്നേറ്റ് ഞാൻ തിരക്കി.

 

“കിടക്കാൻ പോണു…!”

 

“അങ്ങനിപ്പോ നിലത്ത് കിടക്കണ്ടാ., ഇവിടെ കേറി കിടന്നോ…!”

 

“ഏഹ്…?”

 

വിശ്വാസം വരാത്തത് പോൽ ഉണ്ടക്കണ്ണും പെരുപ്പിച്ച് കേറ്റിയവളെന്നെ നോക്കുമ്പോ ഞാൻ ചിരിച്ച് പോയി.

 

“നീ പേടിക്കേന്നും വേണ്ടാ., ഞാൻ നിന്നെ പീഡിപ്പിക്കത്തൊന്നുമില്ല…!”

 

കിലുങ്ങി കിലുങ്ങി ചിരിക്കുവാണവൾ., പിന്നീട് വിരിച്ചിട്ട പാ മടക്കി വച്ച് എന്നോടൊപ്പം ബെണ്ടിലേക്ക് അവളും കേറിയിരുന്നു.

 

“മ്മ്, ഇനി കിടക്ക്…!”

 

3 Comments

Add a Comment
  1. ♥️♥️♥️♥️♥️♥️

  2. Bakiyum ayi enthayalum varanam

Leave a Reply

Your email address will not be published. Required fields are marked *