? പുലയനാർക്കോട്ട ? 7 ( ?ꪑꪖꪶꪶ ꫀꪀᦔ ) [ꫝ?????] 41

……….

 

“ഞാനൊന്ന് ചോയ്ച്ചാ വിഷമാവോ…?”

 

രാത്രി ദോശ പിച്ച് തരുവായിരുന്നു അവൾ. ചോയ്ക്കണ്ടാന്ന് പല പ്രാവശ്യം വിചാരിച്ചതായിരുന്നു., പക്ഷെ മനസ്സാകെ ആസ്വസ്ഥമായിരുന്നു…!

 

“എന്താ പൊന്നുവേ ചോയ്ക്ക്…!”

 

“ഇന്നലെ പറഞ്ഞത് ഒക്കെ…?”

 

“ഞാനെന്റെ കഥ പറഞ്ഞ് വെറുപ്പിച്ചൂലേ…?”

 

“ഏയ്‌ അങ്ങനല്ലടാ, എന്തോ വല്ലാത്തൊരു സങ്കടം…! കൊറേ അനുഭവിച്ചൂ നീ… ഞാനും, ഒന്നും അറിയാതെ കൊറേ ദുഷ്ടത്തരം കാട്ടി.”

 

“എന്തക്കയാ ഈ പറേണെ, അങ്ങനൊന്നും ഇല്ല പൊന്നാ…!”

 

“എന്തിനാടി, സങ്കടം ഉണ്ടായിട്ടും… അതെല്ലാം… അതെല്ലാം ഇങ്ങനുള്ളിൽ ഒതുക്കണേ…?”

 

“പൊന്നൂ, അച്ഛൻ പോയ ശേഷം എത്രയോ വർഷങ്ങൾക്ക് ഇപ്പുറമാ സന്തോഷം അറിയണതേ., ന്നോട്… ദേഷ്യപ്പെടുന്നു, ഓരോന്ന് പറഞ്ഞ് വെറുപ്പിക്കുന്നു, അതൊക്കെ ഞാൻ ആസ്വദിക്കുവാടാ…!”

 

“ഞാൻ നിന്നെ കരയിപ്പിച്ചിട്ടില്ലേടി…?”

 

“നീ ന്റെ… സ്വന്തം അല്ലേടാ…!”

 

അതേന്നുറക്കെ വിളിച്ച് പറയാൻ ഉള്ളം ആഗ്രഹിച്ചു പോയാ വേളയിൽ. വിറക്കുന്ന ട്രിപ്പ് ഇട്ട കൈയേൽ വേദനിപ്പിക്കാതെ, ബലം കൊടുക്കാതെ ചേർത്ത് പിടിച്ചവൾ ചിരിക്കുമ്പോ, കൂടെ കൂടാൻ പുതിയൊരു അജുവും ഉണ്ടായിരുന്നു…!

 

“ഞാൻ മറക്കുവാണ് പൊന്നാ ന്റെ ഭൂതകാലം. കഷ്ടപ്പാടും ക്രൂരതയും നിറഞ്ഞാ കാലം., അമ്മ എന്നാ സ്ത്രീ ഇന്നേതോ ജയിലിൽ, കൂടെ നിന്നവൻ എന്നോ വിഷം തീണ്ടി മരിച്ചു. കൂടെ ഉണ്ടായിരുന്നപ്പോ ആ അമ്മ എനിക്ക് ചാർത്തി തന്ന പേരായിരുന്നു, ഭ്രാന്തീന്നുള്ളത്. അതും ഞാൻ മറക്കുന്നു…! പുതു ജീവിതം, ന്റെ പൊന്നാനോടൊപ്പം സന്തോഷായി ജീവിക്കണം. എല്ലാ അർത്ഥത്തിലും.”

 

ഞാനുമെല്ലാം മറക്കുവാണ്., ഇനി സ്നേഹിക്കാൻ തന്നെയാണ് എന്റേം ഉദ്ദേശം…! ഈ പാവം പിടിച്ചവളേ…

 

“എന്നെ എന്ത് വേണോ ചെയ്തോ നീ, ന്നോട്… ദേഷ്യപ്പെടേ, വെറുപ്പിക്കേ, അങ്ങനെ എന്താണേലും., പക്ഷെങ്കി ന്നെ… ന്നെ വിട്ട് പോവല്ലേ ടാ…!”

 

ഒരേനിമിഷം ഇരുമിഴികളും നിറഞ്ഞുപ്പോയി…!

 

സ്നേഹം… സ്‌നേഹം മാത്രം…! കഴിഞ്ഞതെല്ലാം വെറുമൊരു സ്വപ്നം മാത്രം…!

 

……..

 

12.00 pm…

 

രാത്രിയിലേക്കുള്ളത് തന്നിട്ട് അവൾ പോവുമ്പോ എപ്പഴത്തേയും പോലെ തന്നെ സങ്കടം ബാക്കിയാണ്. പിന്നെ കാണുന്നത് ഈ നേരത്തും. എന്റെ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യാനായി എടുത്ത് വക്കും. പിന്നീട് വിളിച്ച് പറയും., മണിക്കൂറുകൾ പോലാണ് ആ നിമിഷങ്ങൾ പോവുന്നത്. കേറി വന്നവൾ ഒരുവേള എന്നെ നോക്കി പുഞ്ചിരിക്കും., പിന്നീട് എടുത്ത് വച്ച ബ്ലഡുമായി ടെസ്റ്റ്‌ ചെയ്യാനും…!

 

ഉറക്കമില്ലാതെ കഴിപ്പ് ഇല്ലാതെ ആറാം ദിവസം. പാവമാണവൾ., അതെത്ര പറഞ്ഞാലും മതിയാവില്ല…!

 

4.00 am

 

ബ്ലഡ്‌ റിസൾട്ടും കൊണ്ടാവും ആ നേരം അവൾ വരുന്നേ…! ഞാൻ പോലുമപ്പോ മയങ്ങിയിരിക്കാം…! ഒരുവേള ഉണരുമ്പോ കാണുന്നത് എന്നെ വൃത്തിയാക്കുന്ന അവളെയാണ്. ഒരറപ്പും കാട്ടാതെ എന്റെ ഡൈപ്പർ പോലും അവൾ ക്ലീൻ ചെയ്യും. ഇനിയുമാ മുഖത്ത് നോക്കി ദേഷ്യം കാട്ടാനോ, വെറുപ്പ് പ്രകടിപ്പിക്കാനോ കഴിയുമോ എനിക്ക്…?

 

അങ്ങനെ കഴിയുമെങ്കിൽ മൃഗമാവണം., മനുഷ്യനാണ്…! സഹതാപം കൊണ്ടാണോ ഞാനവളെ സ്നേഹിക്കുന്നേ…? അല്ലാന്ന് തന്നാണ് എന്റെ വിശ്വാസം. എന്റെ ഭാര്യ എന്റെ പെണ്ണ്, എന്റെ… പ്രാണൻ…!

 

1 month later….?

 

ഈ ഒരുമാസം കഷ്ട്ടക്കാലം തന്നായിരുന്നു അവൾക്ക്. എന്നാൽ അതിനൊരു അറുതി ഇന്നായിരുന്നു. ഡിസ്ചാർജ്…!

 

രാവിലെ പേര് വെട്ടിയിട്ടും, ഇറങ്ങുമ്പോ ഉച്ച കഴിഞ്ഞിരുന്നു…!

 

അപ്പോ മെഡിക്കൽ കോളേജിന് വിട…!

 

ഇനി വീണ്ടും ഇങ്ങോട്ട് തന്നെ വരാതിരിക്കാൻ പ്രാർത്ഥിച്ച് കൊണ്ട്, ഒരോട്ടോ പിടിച്ച് വീട്ടിലേക്ക്…!

 

……

 

ശെരിക്കും ജീവൻ വീഴുന്നതേ വീട്ടിലെത്തുമ്പോഴാ…! ഇതുവരെ തോന്നാത്ത വല്ലാത്തൊരു സന്തോഷം.

 

“ചെന്ന് കിടന്നോ പൊന്നു. വല്ലതും ഉണ്ടേൽ വിളിച്ചാ മതി…!”

 

ഇതെന്താ പെട്ടന്നൊരു അകൽച്ച പോലെ., വല്ലാത്ത സങ്കടം തോന്നുന്നു.

 

“എന്താ പൊന്നുവേ…?”

 

3 Comments

Add a Comment
  1. ♥️♥️♥️♥️♥️♥️

  2. Bakiyum ayi enthayalum varanam

Leave a Reply

Your email address will not be published. Required fields are marked *