“വട പൊന്നൂന് ഇഷ്ട്ടല്ലേ…?”
“ഇഷ്ട്ടൊക്കെയാണ്…! എന്നാലും ഇതിപ്പോ അഞ്ച് ദിവസോം വട തന്നെ അല്ലായിരുന്നോ…? മടുത്തെടീ…!”
“ആണോ., വാങ്ങിച്ച് പോയില്ലേ ഇന്നൂടെ കഴിക്ക്. ഇനി വാങ്ങുമ്പോ, വേറെന്തെലും എങ്ങാനും വാങ്ങാം…! അതുമല്ല തീരെ ഞാൻ മടിക്കണത്, നിനക്കിപ്പോ ഷുഗർ കൂടെ വന്നിട്ടുണ്ട് പൊന്നൂ. പഴംപൊരിയൊന്നും വാങ്ങാത്തതേ അത് പേടിച്ചിട്ടാ…!”
“മ്മ്., നീ കുടിച്ചോ…?”
“ഇല്ലാ പോയിട്ട് കുടിക്കാം…!”
“ഒരുപാട് ചിലവ് ആവുന്നുണ്ടല്ലേ…?”
“എന്തേ…?”
“അല്ലാ, ചികിത്സാ കാർഡ് കൂടി ഇല്ലാത്തത് അല്ലേ…!?”
“വേറാർക്കും വേണ്ടിട്ട് അല്ലല്ലോ…!”
“എന്നാലും…?”
“എന്തെന്നാലും…? ചെറിയ ചൂടെയുള്ളൂ, കുടിക്ക്. വെറുതെ ഓരോന്ന് പറഞ്ഞോണ്ടിരിക്കാതെ…!”
തല മുടിയിലും, നെഞ്ചിലുമൊക്കെ തടവി തലോടുമ്പോ, സ്നേഹത്തോടെ നോക്കുമ്പോ, അതേ സ്നേഹത്താൽ ശാസിക്കുമ്പോ, അവളോടുള്ള ഇഷ്ടവും നിമിഷങ്ങളാൽ കൂടുവായിരുന്നു…!
10 min later… ?
“അമ്പോ എന്ത് സുന്ദരികളായ ഡോക്ടർമാരും നഴ്‌സുമാരുമാ അല്ലേ…?”
വല്യ വായിൽ പറഞ്ഞ ശേഷമാണ് അടുത്തിരിക്കുന്ന വ്യക്തി എന്റെ സ്നേഹനിധിയായ, സഹധർമിണിയായ ഭാര്യയാണെന്ന് ഒന്നൂടെ ഓർക്കണേ…!
“മ്മ്.., എന്തോ…?”
“അയ്യേ അങ്ങനെ അല്ലടി…, ഒരാവറേജ് മാത്രം. അല്ലേലും നീയല്ലേ എന്റെ കൊക്ക്…!”
“ഏഹ് കൊക്കോ…?”
“കൊക്കെന്ന് പറഞ്ഞാൽ അപ്സരസ്സ്…!”
വെളുക്കനെ ചിരിക്കണ അവളെ ഒരുവേള കണ്ണ് തെറ്റാതെ നോക്കിപ്പോയി. പിന്നീട് തെറ്റിയപ്പോഴോ, നോട്ടം പോയത് വൈകിട്ടത്തേക്ക് ഗുളിക തരാൻ വന്ന നഴ്സിലേക്കും…!
“അഹ് കടിക്കല്ലേടി പട്ടി…!”
“വായിനോക്കി…!”
“ഇത് ICU ആണ്…!”
“അതിന് പുറത്ത് എഴുതി വച്ചിട്ടുണ്ടോ,
ICU വിനകത്ത് വായ്‌നോക്കണം എന്ന്…!”
അവളുടെ മറുപടിയിൽ ചിരിയും തെളിഞ്ഞ് കണ്ടൂ.
“പൊന്നൂ, ഞാൻ പുറത്തുണ്ടാവും., എന്തേലും ഉണ്ടേൽ ഇവിടെ പറഞ്ഞാ മതി…! ഇവര് വിളിച്ച് പറയും അപ്പൊ…!”
“അതെനിക്ക് അറിയാം…!”
“ഓഹ്…!”
അഞ്ചാം ദിവസവും പതിവ് തെറ്റിക്കാതെ നെറ്റിയിൽ മുത്തമിട്ടവൾ പിരിയുമ്പോ, സങ്കടം തോന്നീയിരുന്നു. പക്ഷെ എത്ര നേരത്തേക്ക് ഉണ്ടതിന് ആയുസ്സ്…!?
♥️♥️♥️♥️♥️♥️
Bakiyum ayi enthayalum varanam
Super?