അവളിൽ തന്നായിരുന്നു എന്റെ കണ്ണ്. ഇപ്പൊ കുഴപ്പോന്നുമില്ല., ദൈവത്തിന് നന്ദി. വാ ഉള്ള കാര്യം പാവം മറന്ന് പോയി കാണും…!
“പൊന്നൂ…!”
Oh shit…! കണ്ണൊന്ന് മാറിയാ വേളയിൽ വീണ്ടും എത്തിയാ വിളി…!
“എന്റെ അച്ഛനൊരു പാവമായിരുന്നെടാ., പക്ഷെ… പക്ഷെ… കൊന്ന് കളഞ്ഞൂ. അമ്മേം മാമനും ചേർന്ന് വിഷം കൊടുത്ത് കൊന്ന് കളഞ്ഞെടാ…!”
വായിലിരുന്ന കഞ്ഞി നെറുകം തലക്ക് കേറി, പത്ത് പതിനഞ്ച് മിനിറ്റോളം ഞാൻ കാട്ടി കൂട്ടിയത് എനിക്കേ അറിയൂ. ആ അവസ്ഥയിലും ഞെട്ടി പിടച്ച് അവളെ നോക്കുമ്പോ, ആ മുഖത്ത് സ്ഥിരം ചിരി തന്നായിരുന്നു., എന്നാൽ അതിൽ നിറഞ്ഞ് നിന്നത് വേദനയും…!
“പാവം അല്ലായിരുന്നോ ടാ…? എന്നിട്ടും… എന്നിട്ടും… എന്തിനായിരുന്നു…? ഒന്ന് പറഞ്ഞിരുന്നേൽ ഒഴിഞ്ഞ് പോവില്ലായിരുന്നോ ഞാനുമെന്റെ അച്ഛനും…!”
ഒന്നും പറയാനാകാതെ, കണ്ണ് തെറ്റാതെ അവളെ തന്നെ നോക്കി കിടക്കുവാണ് ഞാൻ. കേൾക്കുന്നത് എല്ലാം നുണയാണെന്ന് വിശ്വസിക്കാൻ തന്നാണ് ഞാനാഗ്രഹിക്കുന്നത്. പക്ഷെ…!
“കുടിക്ക് വാവേ…”
ഒരമ്മയെ പോലെ തന്നെയായിരുന്നു, അവളെന്നെ വിളിച്ചതും ഊട്ടിയതും.
“എന്നെ നിറയേ പേരിട്ട് വിളിക്കുമായിരുന്നു അച്ഛൻ…! ഞാനെന്നാൽ ജീവനായിരുന്നു. എനിക്ക് പത്ത് വയസ്സേ ഉള്ളൂവായിരുന്നേ അന്ന്. അന്നച്ഛൻ ഒരുപാട് കരഞ്ഞടാ., പിന്നെന്നെ കൊണ്ട് സത്യവും ചെയ്യിച്ചു. അമ്മയേ പോലെ ഒരിക്കലും എന്റെ മോള് ആവരുത് എന്ന്. മോൾടെ ഭർത്താവിനെ ഒരു വാക്ക് കൊണ്ട് പോലും നോവിക്കരുത് എന്ന്, അവനെ പൊന്ന് പോലെ നോക്കിക്കോളണം എന്ന്…! പിറ്റേന്ന് നേരം പുലരുമ്പോ എന്റെ അച്ഛൻ ഇല്ലാ… സത്യം ചെയ്ത് കൊടുത്തിട്ടും, ന്റെ അച്ഛൻ… ന്നേ തനിച്ചാക്കി പോയി…!”
പൊട്ടി കരഞ്ഞവൾ icu വിന് വെളിയിലേക്കിറങ്ങി ഓടുമ്പോ എല്ലാവരുടേം ശ്രദ്ധ എന്നിൽ തന്നായിരുന്നു. ഞാനെന്തോ ചെയ്തത് പോലെ.
“വൈഫ് എന്തിനാ കരഞ്ഞോണ്ട് പോയേ…?”
“അത്… അത്… പിന്നെ അവളുടെ ഹസ്ബൻഡ് അല്ലേ ഞാൻ., ഞാനിങ്ങനെ കിടക്കുമ്പോ കരയാതെ ചിരിക്കാൻ പറ്റില്ലല്ലോ ഡോക്ടറേ…?”
“എന്നിട്ട് വന്നപ്പോഴൊന്നും കുഴപ്പം ഇല്ലായിരുന്നൂ…!”
“അതെനിക്ക് അറിയില്ല…!”
“മ്മ്…! പിന്നെ, ഇനി വരുമ്പോ ഭാര്യയോട് ഇതുപോലെ നിലവിളിക്കല്ലേന്നൊന്ന് പറഞ്ഞേക്കണേ ഇത് icu ആണ് മറക്കണ്ട…!”
“ഓഹ്…!”
കണ്ണടച്ചാൽ കാണുന്നത് അവൾ പറഞ്ഞ കഥയിലെ, അല്ല അവളുടെ ജീവിതത്തിലെ നിഴലില്ലാ രൂപങ്ങളെയാണ്…!
എപ്പോഴോ മയങ്ങി പോയി. ഇട്ട ട്രിപ്പിന്റെയും, എടുത്ത ഇഞ്ചഷന്റെയുമൊക്കെ ഡോസ് കാരണമാവാം…!
“അച്ഛേ… അച്ഛേ….”
പത്ത് വയസ്സുകാരിയുടെ നെഞ്ച് പൊട്ടിയുള്ള കരച്ചിൽ. അടുത്തായി തന്നെ അവളേം ചേർത്ത് പിടിച്ച് കരയുന്നൊരു സ്ത്രീ. ഒരുപക്ഷെ അതവളുടെ അമ്മയുമാവാം…!
ആ പത്ത് വയസ്സുകാരിയുടെ ജീവിതയാത്ര ഞാൻ വെറുമൊരു മായയായി, സ്വപ്നമായി കാണുവാണ്…! അവൾ അനുഭവിച്ച കഷ്ടപ്പാടുകൾ, ക്രൂരതകൾ എല്ലാം നേരിൽ കാണുന്നപ്പോൽ. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ആ പെൺകുട്ടി വളർന്നിരുന്നു. അവളെന്റെ കീത്തുവായി മാറിയിരുന്നു.
എന്റെ കീത്തു…!
“കീത്തു…”
അസ്വസ്ഥതയോടെ വലിച്ച് തുറന്നു കണ്ണുകൾ. മുന്നിൽ കാണുന്നത്, കൈയിലെന്തോ പൊതിയുമായി എന്നെ തന്നെ അത്ഭുതത്താൽ നോക്കുന്ന അവളെയാണ്…!
“ഒരുപാട് അനുഭവിച്ചൂലേ…?”
എന്റെ വാക്കുകൾ കുഴഞ്ഞിരുന്നോ…?
“ഇതെന്താ എന്റെ പൊന്നൂന് പറ്റിയേ…? ഉറക്കം ശരിയായില്ലേ…? പിച്ചും പേയുമൊക്കെ പറേണു…!”
♥️♥️♥️♥️♥️♥️♥️
Super?