? പുലയനാർക്കോട്ട ? 6 [ꫝ?????] 43

“കിട്ടുമായിരിക്കും., പക്ഷെ മനസ്സ് നിറയേ നീയാ…!”

 

“അതേ മുഹൂർത്തത്തിന് സമയമായിട്ടോ…!”

 

ആദ്യ കെട്ട് സങ്കടത്തോടെ, രണ്ടാം കെട്ട് വെറുപ്പോടെ, മൂന്നാം കെട്ട് പ്രതികാരത്തോടെ, അപ്പൊ അറിയില്ലായിരുന്നൂ., നാലാം കെട്ട് സ്നേഹിക്കാൻ ആയിരുന്നൂന്ന്…!

 

………

 

4 days later ?

 

 

“പൊന്നു…”

 

“മ്മ്…”

 

“നീയൊരു കൊലയാളി ആണോ…?”

 

സിവനെ, ഇവളെനിക്ക് ബീപി കേറ്റോ…? ചോയ്ക്കണ ചോദ്യം കേട്ടില്ലേ., ഇന്നേവരെ ഒരുറുമ്പിനെ പോലും നോവിക്കാത്ത ഞാൻ, കണ്ടാൽ ഭീകരനെ പോലെയുണ്ടെന്നേയുള്ളൂ. ഞാനൊരു ലോലഹൃദയനാ…!

 

“പേടിച്ചോ…? ഞാൻ ചുമ്മാ കുറുമ്പ് കാട്ടിയത് അല്ലേടാ…”

 

മൂക്കീ പിച്ചി പറഞ്ഞവൾ വാ പൊത്തി ചിരിക്കുവാണ്.

 

“മ്മ്, കഴിക്ക്…!”

 

അവൾ കോരി തന്ന കഞ്ഞിയും കുടിച്ച് സമാധാനത്തോടെ കിടക്കുവായിരുന്നു.

 

“പൊന്നൂന്റെ വീട്ടുകാര് ആരേലും കൊലപാതികളാണോ…?”

 

അടുത്ത ചോദ്യം വന്നതും, എന്റെ വായിൽ നിറഞ്ഞത് മൊത്തം ജാപ്പനീസാണ്., അവളുടെ ഒടുക്കത്ത കുറുമ്പ്…! സ്നേഹിച്ച് സ്നേഹിച്ച് വരുമ്പോ ഇവൾ ഓരോന്ന് കാട്ടി ഇങ്ങനെ വെറുപ്പിച്ചോണ്ടേയിരിക്കുവാണ്…!

 

“ആടി, എന്റെ അമ്മയും, ചേച്ചിയും, അച്ഛനും ഒക്കെ കൊലപാതകികളാ. കൂടാതെ അടുത്ത് തന്നെ ഭാര്യേ കൊന്ന് ഞാനുമാ അംഗീകാരം സ്വീകരിക്കും…! കോപ്പ്…”

 

“അയ്യേ പൊന്നുവേ ഞാൻ…!”

 

“കുറുമ്പ് പണഞ്ഞത് ആയിരിക്കും…?”

 

“മ്മ്…!”

 

“ശവം…!”

 

“പൊന്നൂ…”

 

“ഇനിയെന്താ പൊന്നൂന്…?”

 

“കുറുമ്പല്ലാത്ത കാര്യമൊന്ന് പറഞ്ഞോട്ടെ ഞാൻ…?”

 

“അഹ് പണ…!”

 

“എനിക്ക് അച്ഛനില്ല, അമ്മയില്ല, ഞാനാണേ…, ഞാനാണേ ഒരു ഭ്രാന്തിയും…!”

 

കൈവള്ളിൽ ഒരു തുള്ളി കണ്ണുനീർ വന്ന് വീഴുമ്പോ ഒരുവേള ഞാനവളെ നോക്കിപ്പോയി…!

 

“എന്താ നോക്കണേ…?”

 

“അല്ലാ, ചെറിയൊരു ഡൗട്ട് ഉണ്ടായിരുന്നു., ഇപ്പൊ ബോധ്യായി…! അതുകൊണ്ട് അമ്മയും അച്ഛനും ചാക്കിൽ കെട്ടി കൊണ്ട് കളഞ്ഞത് ആവൂല്ലേ…?”

 

 

എന്റെ ചോദ്യം കേട്ടവൾ ICU ആണെന്ന് പോലും മറന്ന് പൊട്ടി പൊട്ടി ചിരിക്കുവാണ്. മറ്റുള്ളവരുടെ ഒക്കെയും ശ്രദ്ധ ഞങ്ങളിലേക്കും.

 

“ടി കോപ്പേ, ഇത് icu ആണ് നിന്റെ വീടൊന്നും അല്ല…!”

 

ഏറെ നേരത്തെ നിശബ്ദത, സ്വിച്ച് ഇട്ട പോലുള്ള നിശബ്ദത. വീണ്ടും എന്തോ ഓർത്തെടുത്ത പോലെ അവളെനിക്ക് കഞ്ഞി കോരി തരാൻ തുടങ്ങിയിരുന്നു.

2 Comments

Add a Comment
  1. ♥️♥️♥️♥️♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *