? പുലയനാർക്കോട്ട ? 6 [ꫝ?????] 42

 

ശബ്ദം പൊങ്ങിയപ്പോ വീണ്ടും എന്തോ പറയാൻ വന്നവൾ അത് വിഴുങ്ങി കളഞ്ഞിരുന്നു. എന്റെ മുഖത്തേക്ക് ഒരുവേള പാളി നോക്കി, അപ്പൊ തന്നെ മുഖം കുനിച്ച് സീലും വച്ച് തന്നൂ…! കനപ്പിച്ച് അവളെ നോക്കിയ ശേഷം ഞാൻ തിരിഞ്ഞ് നടന്നിരുന്നു.

 

……….

 

എന്തിനായിരുന്നൂ…? എന്തിനായിരുന്നു ഞാനാ പാവത്തിനോട് എപ്പോഴും ദേഷ്യപ്പെട്ടിരുന്നേ…? അവളെ വെറുപ്പോടെ അല്ലാതെ എപ്പഴേലും നോക്കീട്ടുണ്ടോ…? എന്താ അവൾ ചെയ്ത തെറ്റ്…? എന്നെ സ്നേഹിച്ചതോ…? അതോ നഷ്ടപ്പെടും എന്ന് കരുതി, എനിക്കായി എന്നെ കിട്ടാനായി ഓരോന്ന് കാട്ടി കൂട്ടിയതിനോ…? ഇന്നവൾ, അവൾ ആഗ്രഹിച്ച പോലെന്നോടൊപ്പം ജീവിക്കുവാണ്…! അല്പമെങ്കിലും അവളതിൽ സന്തോഷിക്കുന്നുണ്ടാവാം., എന്റെ സ്നേഹത്തിനായി കാക്കുന്നുണ്ടാവാം…!

 

“പാവം…!”

 

“ആരാ പാവം…?”

 

ശബ്ദം കേട്ട് മനസ്സ് നിറഞ്ഞത് ഞാനറിഞ്ഞു., അത്ഭുതം തോന്നിപ്പോയി…!

 

“ഏയ്‌ എണീക്കണ്ട… എണീക്കണ്ട…”

 

എല്ലാം മറന്ന് ശരീരമിളക്കിയ നേരം, അവളെന്നെ ചുറ്റിപ്പിടിച്ച് വിലക്കിയിരുന്നു…!

 

“ഇപ്പൊ എങ്ങനുണ്ട് പൊന്നുവേ…?”

 

“നിനക്ക് കുഴപ്പോന്നുമില്ലല്ലോ…?”

 

അത് ചോയ്ക്കുമ്പോ, എന്തിനാ എന്റെ കണ്ണ് നിറഞ്ഞേ…? ഞാൻ വിതുമ്പി പോയെ…?

 

“എന്തിനാടാ… ന്നേ…തള്ളിമാറ്റിയേ…? ശെരിക്കും ഞാനല്ലേ പൊന്നാ ഈ വേദന തിന്നേണ്ടിയിരുന്നേ…?”

 

തലയിൽ തൊട്ടവൾ കണ്ണ് നിറക്കുമ്പോ നടന്നത് ഓർത്തെടുക്കുവായിരുന്നു ഞാൻ…!

 

ശെരിക്കും സ്പീഡ് കൺട്രോൾ ചെയ്യാൻ കഴിയാതെ എന്റെ കീത്തൂനെ ഇടിച്ചൂന്ന് തന്നെ കരുതിയതാണ്…! ഒരുനിമിഷം പോലും ചിന്തിച്ച് കളയാതെ, വലിച്ച് ഇട്ടതാണ് ഞാനവളെ. പോവുന്നേൽ എന്റെ ജീവൻ പൊക്കോട്ടെന്ന് തന്നെ കരുതിയതാണ്…!

 

“എനിക്ക് കുഴപ്പോന്നൂല്ലാ, ഞാൻ ഒക്കെയാണ്…!”

 

“എന്തിനാ എന്നെ സമാധാനിപ്പിക്കാൻ കള്ളം പറേണെ…? നീ അനുഭവിക്കുന്ന വേദന പറയാതെ തന്നെനിക്ക് മനസ്സിലാവും…!”

 

“സാരല്ല., ഇത് പിന്നേം സഹിക്കാം. പക്ഷെ നിനക്കെന്തേലും അപ്പൊ സംഭവിച്ചിരുന്നേൽ എനിക്കത് താങ്ങാൻ കൂടി പറ്റില്ലായിരുന്നെടി.”

 

ഞാനവളെ സ്നേഹിക്കുന്നുണ്ടോ…? ഉണ്ടാവാം, അതുകൊണ്ടല്ലേ ഈ വേദന ഞാൻ അനുഭവിക്കുന്നേ…! അപ്പൊ ഈ ആക്‌സിഡന്റ് വേണ്ടി വന്നൂ, ആ സ്നേഹം തിരിച്ചറിയാൻ…!

 

……….

 

“ദേഷ്യോണ്ടോ…?”

 

“ഉണ്ടേൽ നീ ഇതീന്ന് ഒഴിയോ…?”

 

“കൂടെ ജീവിക്കാൻ അത്രക്ക് കൊതിയായത് കൊണ്ടാ…!”

 

“എടി… എനിക്ക് പഠിപ്പ് ഇല്ലാ, നിന്നെ പോലെ നല്ലൊരു ജോലി ഇല്ലാ. നീ എന്ത് ഭാവിച്ചിട്ടാ…?”

 

“ഞാൻ സ്നേഹിച്ചത് നിന്റെ പഠിപ്പോ, ജോലിയോ അല്ലാ., നിന്നെയാ…!”

 

“എന്നേക്കാൾ നല്ലൊരാളെ…”

 

2 Comments

Add a Comment
  1. ♥️♥️♥️♥️♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *