ബീപ്… ബീപ്… ബീപ്…
ഈ സൗണ്ട് കേട്ടാണ് കണ്ണുകൾ വലിച്ച് തുറന്നത്. ചുറ്റിനും ഒരുപാട് നഴ്‌സുമാർ, മൂന്ന് നാല് ഡോക്ടർസ്, ചുറ്റിനും വ്യാപിക്കുന്ന തണുപ്പ്., എല്ലാം കൊണ്ടും ഒന്നുറപ്പായി, ഞാൻ ചത്തിട്ടില്ല. ICU…!
“അജൂന് ഇപ്പൊ എങ്ങനെ ഉണ്ട്…?”
“കീ… അഹ്… കീത്തു…”
അവര് എന്റെ സുഖവിവരം അന്വേഷിച്ചപ്പോ, ഞാൻ അന്വേഷിച്ചത് അവളെയാണ്…! എന്നാലാദ്യത്തെ കീ പുറത്തേക്ക് വന്നപ്പോ തന്നെ തലക്ക് വല്ലാത്ത വേദന അനുഭവപ്പെട്ടിരുന്നു…!
“ആരാ കീത്തു…?”
“വൈഫാ, കീർത്തന…!”
വൈഫ്…! അത്ഭുതം തോന്നുന്നു, എന്റെ വായീന്നാണ് അത് വീണത് എന്നോർക്കുമ്പോ.
“ഇപ്പോ കാണാൻ പറ്റില്ല. റൗണ്ട്സ് ഒക്കെ നടക്കുവല്ലേ., ഒരു പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞോട്ടെ…! അത് വരെ വൈഫിനെ കാണാണ്ട് ഇരിക്കില്ലേ ഏഹ്…?”
ഏതോ ഒരു നഴ്സ്., ഒരു കൊച്ച് ദേവത എന്ന് തന്നെ പറയാം…! എന്നലാ നിമിഷം മനസ്സിൽ നിറഞ്ഞത് കീത്തു എന്ന എന്റെ രാക്ഷസിയുടെ ചിരിച്ചാ മുഖമാണ്…!
അവൾക്കെന്തേലും പറ്റീട്ടുണ്ടാവുമോ…?
സ്വയം ചോദിച്ചു പലവട്ടം…! ഒരുൾ ഭയം മനസ്സിനെ കാർന്ന് തിന്നുമ്പോൽ.
…….
“എന്റെ പേര് കീർത്തന…!”
“ചോദിച്ചില്ലാ…!”
“അജൂന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്…?”
“അറിഞ്ഞിട്ട് ഇപ്പൊ എന്തിനാ…?”
“ചുമ്മാ, അജൂനെ മാത്രേ ഞാൻ കണ്ടിട്ടുള്ളൂ. അതാ…!”
“ഓ….!”
“എന്തൊക്കെയോ സംസാരിക്കണം പോലുണ്ടായിരുന്നു…! പക്ഷെ ഇപ്പൊ ഇങ്ങനെ കണ്ടാ മതീന്നേയുള്ളൂ…!”
“രാവിലെ തന്നെ ഓരോ വട്ടും ആയിട്ട് ഇറങ്ങിക്കോളും…!”
“വട്ട് തന്നെയാ…! പക്ഷെയീ വട്ട് എന്റെ അജൂനോട് മാത്രേ ഉള്ളൂട്ടോ…!”
“എന്റെ അജുവോ…? ദേ പെണ്ണേ വെറുതെ എന്റെ വായിൽ ഇരിക്കണത് കേക്കണ്ട. എന്തേലും മോഹം മനസ്സിൽ കേറീട്ടുണ്ടേൽ, അത് അങ്ങ് കളഞ്ഞേക്ക്…!”
“അജൂ…”
“അജൂന്റെ തേങ്ങ…! ഒന്ന് പോയേടി…”
“അജു, തമാശ അല്ലടാ. ആയിരുന്നേൽ നിനക്ക് ഇഷ്ട്ടം അല്ലാന്ന് അറിഞ്ഞാ നിമിഷം തന്നെ ശല്യം ആവണ്ട് ഒഴിഞ്ഞ് പോയേനെ ഞാൻ. പക്ഷെ… പക്ഷെ… നീ ഇല്ലാണ്ട് എനിക്ക് പറ്റില്ല അജുവേ…! എനിക്കറിയില്ല., ചിലപ്പോ എന്റെ ജീവൻ രക്ഷിച്ചതിനാൽ ആവാം, ചിലപ്പോ എന്റെ മാനത്തെ കാത്തതിനാലും ആവാം. മനസ്സിൽ കേറി കൂടി പോയടാ…!”
“നീ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാണ്ട് മര്യാദക്ക് സീൽ ചെയ്ത് താടി. എനിക്ക് ഇനി കാരുണ്യയിൽ പോയി മരുന്നെടുത്ത് കൊടുക്കാനുള്ളതാ…! കൊറേ നേരോയി…”
♥️♥️♥️♥️♥️♥️♥️
Super?