? പുലയനാർക്കോട്ട ? 2 [ꫝ?????] 52

 

“അതങ്ങനേ വരൂ., എനിക്ക് ദോശയും ചമ്മന്തിയും വാങ്ങി തന്നിട്ട് അവന് പൊറോട്ടയും ചിക്കനും. ദൈവം എന്നൊന്ന് ഉണ്ട് ഫൈസി…!”

 

“ഉസ്താദ് ഹോട്ടലിലെ ഉപ്പുപ്പാ, ഇതിനുള്ളത് ഞാൻ തരാം., ഇപ്പഴല്ല, പോയി വന്നിട്ട്…!”

 

ഞങ്ങൾ vip കൾക്ക് യൂറോപ്യൻ ക്ലോസേറ്റാണ് ശീലം. അവിടെയാകെ ഒരേയൊരെണ്ണേ ഉള്ളൂ. ആളുണ്ടാവല്ലേ എന്ന് നെഞ്ച് പൊട്ടി പ്രാർത്ഥിച്ചാണ് ചെന്നത്. കാരണം അത്രത്തോളം കഷ്ടപ്പെട്ടിരുന്നു ഞാൻ.

 

ഹാവൂ ആളുണ്ട്. അപ്പൊ വെയിറ്റ് ചെയ്യാം., അല്ലാതിപ്പോ എന്താ…! അകത്ത് നിന്നും മുക്കലും മൂളലുമൊക്കെ കേട്ടപ്പോ ഒന്നുറപ്പായി പൊറോട്ടയും ചിക്കനും തിന്നത് ഞാൻ മാത്രാല്ലാന്ന്…!

 

പക്ഷെ പോകെ പോകെ മുക്കലും മൂളലും ഉയർന്ന് കേക്കാൻ തുടങ്ങി. Something fishy…! ഇനി മറ്റത് എങ്ങാനും ആയിരിക്കോ…? ഏയ്‌…!

 

“വിടെടാ…!”

 

ഈശ്വരാ അത് തന്നാ…! മഹാദേവാ, ഇതെന്തോ പരീക്ഷണമാ ഇത്…? എന്റെ അവസ്ഥ എങ്കിലും ഒന്ന് നോക്കണ്ടേ…? രണ്ടും കേട്ട നേരത്ത്, ഒരു ഹോസ്പിറ്റൽ ആണെന്ന് പോലും മറന്ന്., ചേ ചേ മ്ലേച്ഛം…!

 

“വിടെടാ ചെറ്റേ…”

 

ഏതോ തറവാട്ടിൽ ജനിച്ച പെൺകൊച്ചാ. ഇതിനി എപ്പൊ തീരുവോ…? കാത്തിരിക്കുന്തോറും അപകടം കൂടി കൊണ്ടിരിക്കും…!

 

വയർ അശ്ലീല ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങിയപ്പോ തന്നെ പന്തി അല്ലാന്ന് മനസ്സിലായി. രണ്ടും കല്പിച്ച് ഞാൻ വാതിൽ തട്ടാനും തുടങ്ങി.

 

ഇല്ല., ഒരു രക്ഷയും ഇല്ലാ. മൂളല് നിന്നെങ്കിൽ പോലും വേറെ പ്രതികരണങ്ങൾ ഒന്നുമില്ല. വീണ്ടും കാത്തു. ആവശ്യം എന്റേതായി പോയില്ലേ…!

 

എന്റെ ക്ഷെമ നശിച്ചു. ഇനിയെനിക്ക് മുന്നും പിന്നും നോക്കാനില്ല…!

 

“തുറക്കേടോ ഊളെ…”

 

ഒരുനിമിഷം, ഞാനൊന്ന് ഞെട്ടി. ഒന്നുകൂടെ ബലം കൊടുത്തിരുന്നെങ്കിൽ ആകെ നാണക്കേട് ആയേനെ…!

 

“തുറക്കുന്നോ അതോ ഞാൻ ചവിട്ടി പൊളിക്കണോ…?”

 

അതൊരു അലർച്ച തന്നായിരുന്നു. ഏതായാലും അതേറ്റു., കൊളുത്ത് മാറുന്ന ശബ്ദം കേട്ടു. ആശ്വാസത്തിന്റെ നെടുവീർപ്പ് എന്നിൽ നിന്നുയർന്നു…!

 

“എന്താടാ…? അപ്പുറത്തൊന്നും സ്ഥലമല്ലേ…? ഇവിടെയേ ഉണ്ടാക്കുള്ളോ…?”

 

തല മാത്രം വെളിയിലേക്ക് ഇട്ട് അകത്ത് നിന്നവൻ ചീറി. നിനക്കുള്ളത് താരാടാ…!

 

“ബാത്രൂം കെട്ടി ഇട്ടേക്കുന്നത് നിനക്ക് കഴപ്പ് കാണിക്കാനല്ല, എറങ്ങി പോടാ മൈ….”

 

അമ്മേ ഇതെന്നേം കൊണ്ടേ പോകൂ. അവസാനത്തെ മൈ ചതിച്ചു. വയർ നല്ല രീതിയിൽ തന്നെ കലങ്ങി. അപ്പഴാണ് മണ്ടമറിയാൻ അത് സംഭവിച്ചത്. അകത്ത് നിന്ന അവനേം തള്ളിയെറിഞ്ഞ്, ദോണ്ടേ അവളെന്റെ പിന്നിലങ്ങ് വന്നോളിച്ച്…!

 

ശുഭം…!

 

“pls….”

 

അത്ര മാത്രം പറഞ്ഞവൾ നിറ കണ്ണാൽ എന്നെ നോക്കിയ നോട്ടം. അവളായിരുന്നു അത്., കീർത്തന എന്നാ ഫാർമസിക്കാരി…!

 

പൊട്ടിയൊലിക്കുന്ന ചുണ്ടുകളും വിങ്ങി വീർത്ത കവിളും പാവം., അത്ര പാവമൊന്നും അല്ലേന്താനും…!

 

എന്തിനായിരുന്നു ഞാനാ ഉരുക്ക് പോലുള്ള ശരീരത്തിൽ കേറി മേഞ്ഞത്…? അവൾക്കയോ…? അതോ…?

 

ഒരുനിമിഷം കൂടെപ്പിറന്ന ചേച്ചിയെ തന്നാണ് എനിക്കോർമ്മ വന്നതും. അവൾക്കാണീ അവസ്ഥ വന്നതെങ്കിൽ…? ഒരു സഹോദരനായി മാത്രം ചിന്തിച്ചു. ഒരു ചേച്ചിക്ക് വേണ്ടി ഞാനത് ചെയ്തു., അവന്റെ എല്ലൂരി വെല്ലൂര് പോലെയാക്കി…!

 

അവസാനമായി അവളുടെ കണ്ണുനീര് ഒപ്പുമ്പോ എന്റെ നെഞ്ചിലേക്ക് വീണവൾ തേങ്ങുവായിരുന്നു. സഹോദരിയായി മാത്രം ചേർത്ത് പിടിച്ചു. പ്രണയമായി അവളതിനെ മനസ്സിൽ വളർത്തി…!

 

തുടങ്ങുവായിരുന്നു എന്റെ കഷ്ട്ടക്കാലം…! ഭഗവാനെ ഈശ്വരാ, നല്ലത് ചെയ്‌താൽ നല്ലത് കിട്ടണേ…!

 

…….

 

 

 

 

 

 

 

 

1 Comment

  1. ♥️♥️♥️♥️♥️♥️

Comments are closed.