“മൂന്ന് നേരം ആവി ഒക്കെ എടുക്കാറില്ലേ…?”
“അഹ് ഉണ്ട് ഡോക്ടർ…!”
“മ്മ്., രാത്രി പിടിക്കേണ്ട ഒരു മരുന്നുണ്ട്, എഴുതി തരാം. അത് ഫാർമസിൽ നിന്ന് വാങ്ങിട്ട് വരണേ…!”
“അല്ല ഡോക്ടർ ഇപ്പൊ ആവി എടുക്കുന്നത്….!”
“അതും എടുക്കണം. ഇപ്പൊ എഴുതുന്നത് രാത്രി എടുക്കണ്ടതാണ്…!”
“ഒക്കെ., ഈ മരുന്ന് കാരുണ്യന്ന് ആണോ വാങ്ങണ്ടേ…?”
“ഇവിടുണ്ട്., ഇവിടുന്ന് എടുത്താൽ മതി…!”
അങ്ങനെ ഡാക്ടർ വീണ്ടും പണി വെള്ള പേപ്പറിൽ എഴുതി തന്നൂ…!
“എടാ അജുവേ…”
“ഓ…”
“ആവി എടുത്ത് ആവി എടുത്ത് അച്ഛൻ ചാവാറായാടാ…!”
“ആയ കാലത്ത് കണ്ട ബീഡിയും സിഗരറ്റും ഒക്കെ വലിച്ച് കേറ്റുമ്പോ ഓർക്കണായിരുന്നു.. ഇപ്പൊ ഇങ്ങനെ വന്ന് വലിച്ച് കേറ്റേണ്ടി വരൂന്ന്. ഇതൊക്കെ ആരോട് പറയാനാ…!”
“നിന്റെ അമ്മയേക്കാൾ കഷ്ട്ടാ നീ…! അവളെ പറഞ്ഞ് വിട്ടതിന്റെ മെയിൻ കാരണമേ ഇതുകൊണ്ടാ., വെറുതെ ഇങ്ങനിരുന്ന് ഓരോന്ന് പറഞ്ഞോണ്ടിരിക്കും…!”
“അമ്മയായാലും ഞാനായാലും വട്ട് പറയുന്നത് അല്ലല്ലോ…!”
“അഹ് മതി മതി. നീ പോയാ മരുന്നൂടെ വാങ്ങീട്ട് വാ., ഇനി അതായിട്ട് എന്തിനാ കുറക്കണേ…?”
“അഹ് പോവാം പോവാം…!”
രണ്ട് മൂന്ന് ദിവസമായി നേരെ ചൊവ്വേയൊന്ന് ഉറങ്ങീട്ട്…! പക്ഷെ അതൊന്നും ഞാൻ കാര്യമാക്കുന്നില്ല.
“സൂര്യനായി തഴുകിയുറക്കമുണർത്തുമെൻ അച്ഛനെയാണെനിക്ക് ഇഷ്ട്ടം… ഞാനൊന്ന് കരയുമ്പോ അറിയാതെ ഉരുകുമെൻ അച്ഛനെ ആണെനിക്ക് ഇഷ്ട്ടം…”
എന്നാണല്ലോ…!
“രാവിലെ ഒന്ന് രാത്രി ഒന്ന്…!”
“അഹ്…!”
അവള് തന്നാ മരുന്നും വാങ്ങി പിന്തിരിഞ്ഞ് നടക്കുമ്പോ ഒരു thanks വെറുതെ എങ്കിലും പ്രതീക്ഷിച്ചതാണ്…! എല്ലാത്തിനും ഒരു സമയം ഉണ്ടെന്നല്ലേ…, മറന്ന് പോയതുമാവാം…!
“ഏയ്… Thanks…!”
അല്ലേലും ഈ പല്ലിൽ കമ്പി ഇട്ട പെൺകുട്ടികള് ചിരിക്കുന്നത് കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയാ…! അവളുടെ ചിരിയും അങ്ങനെ ഒക്കെ തന്നെയാ. Alter ego naa ready…!
അതെങ്ങനെ മനസ്സിലായി ഞാനാണെന്ന്…? അഹ് മറ്റേ ആളും കൂടെ തന്നിരുന്ന് ചിരിക്കുന്നുണ്ട്. പിന്നെ ഞാനായിട്ട് കുറക്കുന്നത് എന്തിനാ…? ഇട്ടിരുന്ന മാസ്ക് താഴ്ത്തി ഞാനും കൊടുത്തു, ഒരു ചിരി., നിറചിരി…! പക്ഷെ കാണുന്ന ആളിന് അത് പുച്ഛച്ചിരി ആയി തോന്നുന്നുണ്ടേൽ അത് അവരുടെ കണ്ണിന്റെ മാത്രം പ്രശ്നം…!
അതൊരു തുടക്കമായിരുന്നു., എല്ലാത്തിന്റെയും തുടക്കം. എന്റെ ഓർമ ശെരിയാണേൽ അച്ഛൻ പുലയനാർക്കോട്ടയിൽ കിടന്നത് ഒന്നര മാസം. ഈ ഒന്നരമാസം ഞാൻ സഹിച്ചത് അവളുടെ ആ ഒന്നിനും കൊള്ളാത്ത കിണിയാണ്…! എന്തിനോ എന്റെ തലവെട്ടം കണ്ടാലപ്പം ചിരിച്ചോളും, ഞാനെന്താ തുണി ഇല്ലാണ്ട് നിക്കുവാണോ…?
അങ്ങനേ പോക്കൊണ്ടിരുന്ന, ചിരി, ചിരി, ചിരി…! എന്നാ ഒരു നാൾ….
ആ ചിരി കണ്ണുനീരായി…! ആ കണ്ണുനീര് പ്രണയമായി…!
“ഞാനൊന്ന് ബാത്‌റൂമിൽ പോയിട്ട് വരാം. രാവിലെ കാന്റീനിന്ന് കഴിച്ച പൊറോട്ടയും ചിക്കനും പണി തന്നൂന്നാ തോന്നണേ…!”
♥️♥️♥️♥️♥️♥️