? പുലയനാർക്കോട്ട ? 2 [ꫝ?????] 52

Alter ego എന്നേം കൊണ്ടേ പോവൂ…! നിറയാൻ വെമ്പുവാണാ മിഴികൾ. തുടക്കം മുതലുള്ള എന്റെ വെറുപ്പിക്കലുകളും കുത്തുവാക്കുകളും കേട്ട്…! പക്ഷെ എന്തോ കുറ്റബോധം എന്താന്ന് അറിയാത്തത് കൊണ്ടാകാം., അതൊന്നും എന്നെ ബാധിക്കുന്നതേയായിരുന്നില്ല.,

 

“രാത്രിത്തേക്ക് എന്താ വേണ്ടേ…?”

 

അടർന്ന് പോയ ഒരു തുള്ളിയെ അവഗണിച്ചവൾ പുറത്തേക്കിറങ്ങി. പിന്നെന്തോ മറന്നപ്പോൽ തല മാത്രം ഉള്ളിലേക്കിട്ട് തിരക്കി.

 

“കുറച്ച് വിഷം കിട്ടോ…?”

 

പ്രതീക്ഷിച്ച മറുപടി തന്നാവാം കൊടുത്തത്. ഒരേങ്ങൽ കേട്ടു…! പൊടിക്കൊന്ന് കൂടിപ്പോയോ…? ഏയ്‌…!

 

പാതി മുറിഞ്ഞ ഉറക്കം വീണ്ടും കണ്ണുകളെ പുല്കുമ്പോ ഞാൻ കമിഴ്ന്നങ്ങ് വീണു…! ഇനിയുമുണ്ടല്ലോ കഴിഞ്ഞ് പോയത് ചിലത്. ഞാൻ മറക്കാൻ ആഗ്രഹിക്കുന്നത് ആണേലും അത് ചിലരെങ്കിലും അറിയണ്ടേ..! ഈ ചിലരെന്ന് വച്ചാൽ ആകെ വായിക്കാൻ രണ്ട് പേരുണ്ട് അവരേലും അറിയട്ടെ…!

 

പിന്നീട് അങ്ങോട്ട് റസ്റ്റ്‌ പോലും ഇല്ലായിരുന്നു. ആറ് കിലോമീറ്ററോളം ഒരേയൊട്ടം. ഉറക്കം പോലുമില്ലാതുള്ള ഓട്ടം. എല്ലാമെന്റെ അച്ഛന് വേണ്ടി., എന്നിട്ടാ മനുഷ്യൻ തന്നതോ….?

 

ഇതിനിടയിൽ പല പ്രാവശ്യമായി ഫാർമസിയിൽ വച്ചവളെ കണ്ടെങ്കിലും എല്ലാം വളരെ നോർമൽ ആയിരുന്നു. എന്നാ വയലന്റ് ആയത് അന്നാ ദിവസമാണ്…!

 

രാവിലെ ഒരൊൻപത് മണിയായി കാണും., മെഡിസിന് എഴുതി തന്നു. പുറത്ത് തന്നെയുള്ള ഫാർമസിയിൽ നിന്നുമാണ് എടുക്കേണ്ടത്. മണ്ടമറിയാൻ അവിടെ അവളും പിന്നെ വേറൊരുത്തിയും ആയിരുന്നു. എന്റെ ചീട്ട് വാങ്ങിയതും അവളാ, മെഡിസിൻ എടുത്ത് തന്നതും അവളാ.

 

പിന്നെയും കുരു കുത്തീട്ട് കോഫി കുടിക്കാൻ തോന്നിയ നിമിഷം…! ചക്ലറ്റ് കാപ്പി, ചക്ലറ്റ് കാപ്പി. കാര്യം ഞാനുമവനും ഒക്കെ സൈക്കോ ആണേലും ഞാൻ പറഞ്ഞത് സാധാ ബ്രൂ കോഫി ആണ്…!

 

ഒരു കപ്പിൽ പാല്, മറ്റൊന്നിൽ ചേർക്കൂ ബ്രൂ…

മധുരം അല്പം ചേർക്കൂ….

പിന്നെ മിക്സ്‌ തുടങ്ങൂ…

 

അങ്ങനെ കാപ്പി കൈയിൽ കിട്ടി. സമാധാനത്തോടെ ഒരു സിപ് എടുത്തു. സമാധാനവും പോയി. അതാ കടന്ന് വരുന്നു കഥാനായിക…!

 

“രണ്ട് പപ്സ്…!”

 

“ചായ, കോഫി, ജ്യൂസ് ഒന്നും വേണ്ടേ…?”

 

“വേണ്ട…!”

 

അത് പൊതിഞ്ഞെടുത്ത് അവളുടെ കൈയിൽ കൊടുക്കുമ്പോ അത് വാങ്ങി ധൃതി കാട്ടിയവൾ പൈസയും തിരിച്ച് കൊടുത്തു. കൂട്ടത്തിൽ വീണ് പോയാ നോട്ടുകൾ കാണാത്തതോ, അതോ എനിക്കിട്ട് ഇന്നിങ്ങനൊരു ചിമിട്ടൻ പണി തരാനായി അന്നേ കരുതി കൂട്ടി ചെയ്തതോ…?

 

ചുരുട്ടി മടക്കിയ അഞ്ഞൂറിന്റെ നോട്ടും, പിന്നെ ഇരുപതും അൻപതും…! ചുറ്റും ഒന്ന് കണ്ണോടിച്ചു., ആരും ഇല്ലാന്ന് ഉറപ്പായപ്പോ പതിയെ കുനിഞ്ഞങ്ങ് എടുത്തു. തിരിച്ച് കൊടുക്കാനായി എടുത്തതായിരുന്നില്ല., പക്ഷെ കൊടുക്കേണ്ടി വന്നൂ. അന്ന് അല്പം നന്മയോളി ആയിരുന്നു നോം…!

 

കോഫിയും മുഴുവൻ കുടിച്ച് തീർത്തിട്ട്, അച്ഛനുള്ള മരുന്നും കൊണ്ടേപ്പിച്ച് ഞാൻ പിന്നും തിരിച്ചിറങ്ങി. ഫാർമസിയിൽ ചെന്നു പക്ഷെ ആളെ അവിടെ കണ്ടില്ല.

 

“അതേ…”

 

“മ്മ്…”

 

“മറ്റേ സിസ്റ്റർ…?”

 

“ഏത്…?”

 

“മറ്റേ പല്ലിൽ കമ്പി ഇട്ടാ, കണ്ണാടി ഒക്കെ വച്ച ഒരാളില്ലായിരുന്നോ…?”

 

“അഹ് കീർത്തന സിസ്റ്റർ…!”

 

“അവരുടെ കൈയീന്ന് വീണതാ., വരുമ്പോ ഒന്ന് കൊടുത്തേക്കണേ…!”

 

ആ ഇരുന്നവളുടെ കൈയേൽ കൊടുത്തിട്ട് ഞാനിങ്ങ് തിരികെ വന്നൂ. ഇതോടെ എല്ലാം മുടിയും എന്ന് നിനച്ചിയാ…? കൊഞ്ചം അങ്ങേ പാറ് കണ്ണാ….!

 

1 day later….!!

 

1 Comment

Add a Comment
  1. ♥️♥️♥️♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *