“എന്റെ ഷോളൊന്ന് കെട്ടി വച്ചോട്ടെ…!”
അന്നവളൊരു ഷർട്ടും പാന്റും ഇട്ടിരുന്നേൽ എന്ന് ഇന്ന് ഞാനാഗ്രഹിക്കുന്നു…!
“അഹ് നിക്ക് നിക്ക്…!”
വണ്ടി സൈഡ് ആക്കി കൊടുത്തു. പിന്നെ വെറുതെ., ഒരു കാര്യവുമില്ല, മണ്ടമറിയാൻ വലത്തോട്ട് ഒന്ന് നോക്കിപ്പോയി ഞാൻ റോഡിന്റെ എതിർ വശമായി ഒരോട്ടോ വന്ന് നിന്നു. ആ നിമിഷം., ഞാനവളെ കണ്ടു. ആ നിമിഷം കണ്ണെടുക്കാതെ നോക്കിപ്പോയി ഞാനവളെ…!
Wait wait wait… അവളിറങ്ങിയ ഓട്ടോ, ആ ഓട്ടോക്കാരൻ എവിടെയോ കണ്ടത് പോലെ…!അതുകൊള്ളാം ഇയാളല്ലേ നാല്പത് രൂപക്ക് ഞങ്ങളെ ഇവിടെ കൊണ്ടിറക്കി വിട്ടേ…! നാറി.
ഇതാരാടാ എന്റെ കുണ്ടി ഇമ്മാതിരി ഇട്ട് കുലുക്കണേ…?
“പൊന്നു എഴുന്നേക്കടാ…!”
പൊന്നുവോ…? അച്ഛൻ അമ്മ ചേച്ചി ഇവര് മൂവരും വിളിക്കില്ലല്ലോ എന്നെയങ്ങനെ…! പിന്നിതാരാ…?
കണ്ണൊന്ന് പയ്യേ ചിമ്മി അടച്ചു. ഒരു മിന്നായം പോലെ കണ്ടത് അവളെയാ., ആ ഓട്ടോയിൽ നിന്നിറങ്ങിയ സുന്ദരിയേ. അല്ലാ, തെറ്റ് പറ്റി അത്രക്ക് സുന്ദരിയൊന്നുമല്ലേ…! Alter ego വിടമാട്ടെ…!
ഇവളെന്താ ഇവിടെ…? ഞാൻ ഹോസ്പിറ്റലിൽ ആണോ…? അച്ഛനപ്പൊ ഡിസ്ചാർജ് ചെയ്തില്ലേ…?
“മുഹൂർത്തമായി താലി കെട്ടിക്കോളൂ…!”
ഞെട്ടി കണ്ണുകൾ വലിച്ച് തുറന്നു. ചാടി കൂട്ടി എഴുന്നേറ്റു, കിതപ്പകറ്റാൻ പറ്റുന്നുണ്ടായിരുന്നില്ല.
“എന്താ പൊന്നു എന്താ പറ്റിയെ…?”
കൈയിലിരുന്ന കപ്പ് ടിപ്പോയിന്മേൽ വച്ചവൾ കൂടെയിരുന്നപ്പോൾ ഞാനിതെന്തോ കുത്ത് എന്നപോലെ നോക്കുവാണ്…!
“എന്താ നോക്കണേ…?”
“ഏയ് നിന്റെ ചന്തം കണ്ട് നോക്കി പോയതാ. എണീച്ച് പോയേടി…!”
എന്നെ ചേർന്നൊട്ടി ഇരിക്കുന്നു, അവളുടെ കൈയാണെലോ എന്റെ തലമണ്ടയിലും. വിറഞ്ഞ് കേറിയ ഞാൻ ഉറഞ്ഞ് തുള്ളി. പുറത്ത് പറയാൻ പറ്റാത്ത തരത്തിൽ വായിൽ തോന്നീത് ഒക്കെയും വിളിച്ച് വാരി പറഞ്ഞു.
“വല്ലോ സ്വപ്നവും കണ്ടോ പൊന്നൂ…?”
എല്ലാം സഹിക്കാം., ഈ പൊന്നു വിളി ഒഴികെ. ഞാനെന്താ മുലക്കുടി മാറാത്ത കൊച്ച് കുഞ്ഞാണോ…? കോപ്പ്…!
“അഹ് കണ്ടെടി കണ്ടു. ഒരു ഭൂതത്തെ. ഓട്ടോറിക്ഷയിൽ നിന്നിറങ്ങിയ, എന്നെ ഭീക്ഷണിപ്പെടുത്തി താലി കെട്ടിച്ച ഒരു ഭൂതത്തെ…! അയ്യോ എനിക്കെന്റെ അമ്മേ കാണണേ…!”
നെഞ്ചത്തടിച്ച് വിലപിക്കാൻ ഞാൻ പെണ്ണല്ല., പക്ഷെ എനിക്ക് വിലപിച്ചേ പറ്റൂ.
“ചായ…!”
ഇത്രെയൊക്കെ ഇവിടെ നടന്നിട്ടും ചായ തരാൻ കാണിച്ചാ മനസ്സ്…! അതിനാണെടോ കൈയടി…!
“കൊണ്ട് പോയേടി നിന്റെ വാട്ടവെള്ളം…! ചായ., പിന്നെ ഞാൻ കാണാത്തത് അല്ലേ…!”
“ഇത് boost ഇട്ടതാ…!”
“ചുമ്മാ…!”
“സത്യായിട്ടും…!”
“അഹ് എന്നാ അവിടെ വച്ചേക്ക്…!”
“ആറി പോയ കൊള്ളില്ല., ചെറിയ ചൂടുണ്ട് ദാ കുടിച്ചേ…!”
“അവിടെ വച്ചിട്ട് പോടി. അല്ലേ, പൊടിക്കൊന്ന് ഒതുങ്ങി കൊടുത്തപ്പോ അവൾ അധികാരം കാട്ടുവാ…! നീ ഇത്രേം പറഞ്ഞ സ്ഥിതിക്ക് ഇനി ഞാൻ പറയുവാ, അതാറി പച്ച വെള്ളം പോലായിട്ടേ ഞാനിനി കുടിക്കൂ…!”
♥️♥️♥️♥️♥️♥️