- അച്ഛൻ….!
പൊള്ളുന്ന വെയിലേറ്റ് തണലേകിയ വൃക്ഷം ഒരു നോട്ടം കൊണ്ട് ശാസിക്കുകയും ലാളിക്കുകയും ചെയ്യുന്ന മഹാത്ഭുതം. ഉള്ളിൽ കരഞ്ഞ് പുറമേ ചിരിച്ച് ഉയിര് വിയർപ്പാക്കിയ പരാതികൾ ഇല്ലാത്ത മനുഷ്യൻ
അച്ഛൻ…!
ഇതിവിടെ പറയണ്ട പ്രസക്തിയൊന്നുമില്ല. പിന്നെ ഈ പാർട്ട് തുടങ്ങുമ്പോ തന്നെ എന്റെ അച്ഛനെ ഒന്ന് സ്മരിച്ചേക്കാം എന്ന് കരുതി. ആ മഹാൻ കാരണമാണല്ലോ, എനിക്കെന്റെ അരുമയാണ പൊണ്ടാട്ടിയെ കിട്ടിയത്…!
അച്ഛാ……!
വെളുപ്പാൻ കാലാം നാല് മണി., മൂടി പുതച്ച് ഉറങ്ങേണ്ട ഞാൻ അലാറവും വച്ചെഴുന്നേറ്റു. അഹ് പൊട്ട്., എന്റെ ഒരേയൊരു അച്ഛന് വേണ്ടിട്ട് അല്ലേ…? പുലയനാർക്കോട്ടാ….!
അന്നാ കോട്ടാ എന്നെ ഉയിരോടെ അടക്കാനുള്ള സ്മശാനമാകുമെന്ന് അറിയില്ലായിരുന്നു.
“എങ്ങനുണ്ട് അച്ഛാ…?”
“നെഞ്ച് വേദന കുറവുണ്ട് ടാ. ചുമയാ അധികം, അതിനൊരു കുറവും ഇല്ല…!”
“അതൊക്കെ സെറ്റ് ആവും. രണ്ട് ദിവസം കൊണ്ടെന്റെ അച്ഛൻ ജില്ല് ജില്ലാ നിക്കും…!”
“പോടാ…!”
“അവളെവിടെ പോയി അമ്മാ…?”
“അവള് ചായ വാങ്ങാൻ പോയതാ…! ഇപ്പൊ വരും. മക്കള് ചായ കുടിച്ചോണ്ട് അവളേം കൊണ്ട് പോയിട്ട് വാ…!”
“അഹ് അതൊക്കെ പയ്യ പോവാന്നേ…! ഞാൻ കുറച്ച് നേരം എന്റെ അച്ഛനൊപ്പം ഇരുന്നോട്ടെ….!”
“എന്താ മോനെ ഒരു സോപ്പ്…?”
“സോപ്പോ…? ഞാനെന്തിനാ എന്റെ അച്ഛനെ സോപ്പിടണേ…? ഇത് സ്നേഹം കൊണ്ടാ…!”
“മ്മ്…!”
“നീ എപ്പോ വന്നെടാ…?”
“ഇപ്പൊ വന്നേയുള്ളൂ…!”
“ചായ തരട്ടെ….?”
“ആദ്യം നീ അച്ഛന് കൊടുക്ക്…!”
“ഓഹ് എനിക്ക് വയ്യേ. ഞാൻ എന്തൊക്കെ കാണണോ എന്തോ…?”
“അച്ഛാ സംശയത്തിന്റെ കണ്ണുകളാൽ എന്നെ നോക്കല്ലേ…!”
“എന്റെ മോന് എത്രയാ വേണ്ടേ…?”
“അഞ്ഞൂറ്…!”
“അഹ്., അതാദ്യമേ അങ്ങ് പറഞ്ഞാൽ പോരാരുന്നോ…?”
“എങ്ങനെയാ അച്ഛാ ഈ അവസ്ഥയിലൊക്കെ വന്ന് പൈസ ചോദിക്കണേ…?”
നാല് വശത്തൂന്നും കൂട്ടച്ചിരി കേട്ടു. എല്ലാം കൊണ്ടും അച്ഛനായിരുന്നു സ്നേഹത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ…! എന്നിട്ടാ മനുഷ്യൻ തന്നെയാണ് എനിക്കീ ഗതി വരുത്തിയതും. എന്നെയൊരു മാപ്പിളൈ ആക്കിട്ട് മൂപ്പര് ഭക്തി മാർഗ്ഗവും സ്വീകരിച്ചു…!
അന്നവിടുന്ന് ഇറങ്ങുമ്പോളായിരുന്നു ആ കൂടിക്കാഴ്ച…! ഒരല്പം താമസിച്ചിരുന്നേൽ ഞാനിന്ന് ഇങ്ങനെ എല്ലാം മറന്ന് ഉറങ്ങില്ലായിരുന്നു, ഇന്നവൾ എന്റെ ചോര കുടിക്കില്ലായിരുന്നു…!
“എടാ വണ്ടി ഒന്ന് നിർത്തിക്കേ…!”
“എന്താടി…?”
♥️♥️♥️♥️♥️♥️