? രുദ്ര ? [? ? ? ? ? ] 239

കുളിച്ചിറങ്ങുമ്പോ പല വഴി മുന്നിൽ തെളിഞ്ഞിരുന്നു. അവളിരുന്ന് സൈലന്റ് ആയി മോങ്ങുന്നത് കണ്ടു. അതൊന്നും ഞാൻ കാര്യമാക്കിയില്ല. ഇനിയുമവള് കരയാൻ കിടക്കുന്നതല്ലേയുള്ളൂ…… തല തുവർത്തിയ തോർത്ത് മേശമേൽ വിരിച്ച് ഞാൻ കട്ടിലിലേക്ക് വീണു. കണ്ണുകൾ അടച്ചുറങ്ങാൻ ശ്രമിച്ചു പക്ഷെ പറ്റിയില്ല., കൊതുക് മൂളുമാതിരി അവളുടെ ഏങ്ങലടി. അതെന്നെ ഭ്രാന്ത് പിടിപ്പിച്ചു.

 

“”””ഒന്ന് മോങ്ങാടിരിയെടി ശവമേ…..'”‘””

എന്റെ ശബ്‌ദം കേട്ടതും ഞെട്ടി അവളളവളുടെ വായ പൊത്തി പോയി….!!

 

“”””എന്താടാ ഇവിടൊരു ബഹളം….??””””

 

മുറിയിലേക്ക് വന്ന അമ്മ വെപ്രാളത്തോടെ തിരക്കി.

 

“”””എന്ത് പ്രശ്നം ഒരു പ്രശ്‌നോമില്ല….!!””””

 

“”””അയ്യേ മോളേന്തിനാ കരയണേ….??””””

 

അവളുടെ കവിളിൽ തലോടി അമ്മയത് ചോദിക്കുമ്പോ എനിക്കവളെ അങ്ങ് കഴുത്ത് ഞെക്കി കൊല്ലാനാ തോന്നിയേ…

 

“”””എന്താ മോളെ എന്താ ഒരു വിഷമം…?? എന്റെ കുട്ടി വല്ലതും പറയ്യ്‌…..””””

 

“”””ഏയ് ഒന്നൂല്ല അമ്മേ, വീട്ടുകാരെ ഓർത്തപ്പോ….””””

 

അവളങ്ങനെ ഒരു നുണ പറയുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല.

 

“”””അതിനാണോ മോളിങ്ങനെ കരയണേ…, ഇപ്പൊ എന്താ അവരെ കാണണേ നാളെ ചെന്ന് കാണാലോ…?? കരയാതെ നല്ല മോളായി കെടന്നെ…. ടാ ആദി മോളെ എടുത്ത് കിടത്തിക്കേ….””””

 

“”””അമ്മ പൊക്കോ അതൊക്കെ ഞാൻ നോക്കിക്കോളാം….””””

 

ഒന്നൂടെ ഒന്ന് നോക്കിയ ശേഷം പുറത്തേക്കിറങ്ങിയ അമ്മ വീണ്ടും അകത്ത് വന്ന് അവളുടെ നെറ്റിയിൽ ചുംബിച്ചു. എനിക്കങ്ങോട്ട് വിറഞ്ഞു കേറി.

 

“”””മോൾടെ അമ്മ തന്നെയാ ഞാനും….!!””””

 

ഓഹ് ഒരമ്മ., മോന്റെ ജീവിതം തൊലച്ച തള്ള. മുറി വിട്ടിറങ്ങുമ്പോ വാതില് ചാരാനും അമ്മ മറന്നില്ല.

 

“”””എടി നീ……,,,,””””

 

“”””മോനെ……””””

 

എന്തോ പറയാനാഞ്ഞതും വന്നു അടുത്ത ദുരന്തം, എന്റപ്പച്ചി….!!

 

“”””പാല്……””””

 

മണവാട്ടിയെ പോലെ നാണിച്ച് വന്ന് കൊണ്ട് വന്ന പാൽ ഗ്ലാസ് ടേബിളിന്റെ പുറത്ത് വച്ച് നേരത്തെ കണ്ട അതേ അലവലാതി ചിരിയും ചിരിച്ച് ആ തള്ളയും പുറത്തിറങ്ങി പോയി…. അപ്പൊ തന്നെ പിന്നാലെ ചെന്ന് ഞാൻ വാതില് അകത്തൂന്ന് കുറ്റിയിട്ടു. എന്നിട്ട് തിരിച്ച് വന്ന് പിന്നേം നീണ്ടു നിവർന്നങ്ങ് കിടന്നു.

 

“”””എന്നെ കൂടിയൊന്ന് കിടത്തോ…??””””

29 Comments

  1. നല്ലവനായ ഉണ്ണി

    ഈ കഥ ബാക്കി ഒണ്ടോ അതോ നിർത്തിയോ ?

  2. ബാക്കി എവിടെ ബ്രോ, ഇപ്പോൾ വരും? ?.
    Any updet തരാൻ പറ്റോ ? still w8ing……..

  3. നല്ലത തഴണ്ട തന്നൽ പിന്നെ eHunelkilla

  4. ബാക്കി എവിടെ ബ്രോ…. എന്നും വന്നു നോക്കും…?
    എന്തെങ്കിലും റിപ്ലൈ തരുമോ… ?

Comments are closed.