എങ്ങനക്കെയോ ഞാൻ അടുക്കള വഴി പുറത്തിറങ്ങി. പിന്നൊരു ഓട്ടം തന്നെയായിരുന്നു, ആ ഓട്ടമാണേ ചെന്നവസാനിച്ചത് മച്ചൂസ് റെസ്റ്റോറന്റിലായിരുന്നു. രാവിലേയും ഉച്ചക്കും മറ്റും എല്ലാരുടേം മുന്നിൽ വെറുതെ കഴിച്ചെന്ന് വരുത്തി എന്നല്ലാതെ നന്നായി ഒന്നിരുന്ന് കഴിക്കാൻ പറ്റിയിരുന്നില്ല. അല്ലെ തന്നെ എന്റെ ഊണും ഉറക്കവും നഷ്ടപ്പെട്ടിട്ട് എത്ര നാളായി….?? ഏതായാലും കുറച്ച് നേരത്തേക്ക് എല്ലാം മറക്കാം, എന്ന് തന്നെ വിചാരിച്ചു., അതിനൊരു കാരണം മച്ചൂസ് ഹോട്ടലിലെ പൊറോട്ടയും ബീഫും തന്നെയാ…..!! കയറിയതും ഓർഡർ ചെയ്തതും കഴിച്ചതും എല്ലാം കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു. തിടുക്കം പിടിച്ചോടുമ്പോ ഫോണും പേഴ്സും ഒന്നും എടുത്തിരുന്നില്ല. പക്ഷെ ഇവിടെ വന്ന് വല്ലതും കഴിക്കാൻ എനിക്ക് പൈസയുടെ ഒരു ആവശ്യവും ഇല്ല. കാരണം ഇതെന്റെ വല്യേട്ടൻ തെണ്ടിയുടെ ഹോട്ടൽ തന്നാണ്…….!!
“”””””കല്യാണ ചെക്കൻ എന്താ ഈ രാത്രി…..??””””””
“”””””അതെന്താ ഈ രാത്രി ഇവിടെ വന്നൂടെ….??”””””
“””””അല്ല ഞാൻ വെറുതെ ചോദിച്ചെന്നെ ഉള്ളൂ…..””””””
“”””””അഹ് കൂടുതല് ചോദിക്കണ്ട., അനിയന്റെ കല്യാണ ദിവസം ഏട്ടന് ഹോട്ടല് തുറക്കാം എങ്കിൽ എനിക്ക് ഈ ദിവസം ഇവിടെ വന്ന് തിന്നേം ചെയ്യാം….!!”””””
“””””ഞാൻ പറഞ്ഞത് തിരിച്ച് എടുത്തേ…!! വേറെ വല്ലതും വേണോ…..??”””””
“””””അഹ് വേണോന്നില്ല…., പിന്നെ നീ ചോദിച്ച സ്ഥിതിക്ക് ഒരു മൂന്ന് പൊറോട്ട കൂടെ ഇങ്ങ് പോരട്ടെ….,”””””
“”””””ഇതെന്താ കായലോ…..??”””””
“”””അല്ലടാ കടല്…..!! കൂടുതല് അലക്കാതെ പോയി എടുത്തിട്ട് വാടാ….””””
മൊത്തം നാല് സ്റ്റാഫുകൾ അതിൽ ഒന്നാണ് ഇവൻ, അനന്തു ഇവിടടുത്ത് ഉള്ളതാ…..!!
പ്ളേറ്റിൽ ബാക്കി ഉണ്ടായിരുന്ന ഒരു പാതി പൊറോട്ടയും ബീഫിന്റെ അരപ്പും കൂടെ വലിച്ചെടുത്ത് വായ്ക്കുള്ളിലേക്ക് വച്ചു. അപ്പഴ്ത്തേക്കും അടുത്ത മൂന്നണ്ണം വന്നിരുന്നു.
“””””അഹ് അവിടെ വച്ചിട്ട് പോ…..””””
“”””എടാ നാറി…..””””
അവന്റെ ശബ്ദത്തിന്റെ വ്യത്യാസം മാറിയത് കണ്ട് തലയുയർത്തി നോക്കിയപ്പഴാ മനസ്സിലായത് അതവനല്ല എന്റെ വല്യേട്ടൻ ആണെന്ന്…..!!
“”””നീ ഇവിടെ വന്ന് പൊറോട്ടയും ബീഫും തട്ടുവാ….??”””””
“”””നിങ്ങൾക്കെന്താ കണ്ണില്ലേ…??””””
“”””ഉണ്ടെടാ കോപ്പേ. കണ്ണുമുണ്ട് പിന്നിച്ചിരി മനസാക്ഷിയും ഉണ്ട്…..””””
ഈ കഥ ബാക്കി ഒണ്ടോ അതോ നിർത്തിയോ ?
ബാക്കി എവിടെ ബ്രോ, ഇപ്പോൾ വരും? ?.
Any updet തരാൻ പറ്റോ ? still w8ing……..
നല്ലത തഴണ്ട തന്നൽ പിന്നെ eHunelkilla
ബാക്കി എവിടെ ബ്രോ…. എന്നും വന്നു നോക്കും…?
എന്തെങ്കിലും റിപ്ലൈ തരുമോ… ?