“”””കോപ്പ് കുഞ്ഞനിയന് ഒരു അപകടം സംഭവിക്കുമ്പോ ഇങ്ങനെ ആണോടോ വല്യേട്ടാ വന്ന് പറയണേ….??””””
“”””ടാ മോനെ എല്ലാമെനിക്ക് അറിയാം. ഈ പെണ്ണിനെന്താടാ ഒരു കുറവ്….?? എഹ്…?? നല്ല സുന്ദരി കുട്ടി അല്ലെ…..””””
“”””ആണാ എന്നാ താൻ തന്നെ എടുത്തോടൊ ഈ സുന്ദരി കോതയെ….””””
“””””ഇനിയിപ്പോ എങ്ങനാ ഞാനെടുക്കുവാ….?? നിന്റെ ഭാര്യ എന്ന് പറയണത് എനിക്കെന്റെ അനിയത്തിയെ പോലല്ലേ….??””””
“””””ദേ വല്യേട്ടനായി പോയി ഇല്ലായിരുന്നേ ഞാനെന്തേലും ചെയ്തേനെ….!!””””
“”””നിനക്കിപ്പോ എന്താ വേണ്ടേ….??””””
“”””എനിക്കിപ്പോ ഇത്തിരി സമാധാനം വേണം. ഇവിടുന്ന് എങ്ങനേലും മുങ്ങണം. വല്ലോ വഴിയും ഉണ്ടേ പറയ്യ്…..””””
“””””mm…., ഞാനൊന്ന് എറിഞ്ഞു നോക്കട്ടെ…..”””””
അപ്പൊ എറിയാൻ പോയ എന്റെ വല്യേട്ടനെ പിന്നെ ഞാൻ കണ്ടിട്ടേയില്ല. എനിക്കിട്ട് എൻപതിന്റെ പണിം തന്ന് അങ്ങേര് മുങ്ങി., തെണ്ടി….!!
കല്യാണ വീട്ടിലെ കളിച്ചിരികളും ഫോട്ടോ എടുക്കലും വിശേഷം തിരക്കലും എല്ലാത്തിനും വെറുമൊരു നോക്കുകുത്തിയെ പോലെ ഞാൻ നിക്കുമ്പോ ഇതിനെല്ലാം ചിരിച്ചു കൊണ്ടിരിക്കുന്ന ആ നല്ല മോളെ ഞാൻ പുച്ഛത്തോടെയാണ് നോക്കിയത്. എന്റെ ജീവിതവും തൊലച്ചിട്ട് ഇരുന്ന് കിണിക്കുവാ….!! ഈശ്വരാ ഇത് വല്ലാത്തൊരു പരീക്ഷണം ആയി പോയി…. എന്നെ ഇങ്ങനെ ദ്രോഹിക്കാൻ മാത്രം ഞാനെന്ത് തെറ്റാണോ ചെയ്‌തത്….??
പതിയെ പതിയെ തിരക്കുകൾ കുറയാൻ തുടങ്ങി. വന്ന ബന്ധുക്കളേം കുടുംബക്കാരേം യാത്രയയക്കുന്ന തിരക്കിലായിരുന്നു അമ്മയുമച്ഛനും. നൈസായിട്ട് അവിടെ നിന്ന് വലിയാൻ നോക്കുമ്പഴാണ് കൈയിലാരോ പിടുത്തമിട്ടത്. നോക്കുമ്പോ അവളായിരുന്നു…..!!
“””””എന്നെയൊന്ന് ബാത്റൂമിലോട്ട് കൊണ്ട് പോകോ…..??””””””
പാവം എനിക്കതിനോട് സഹതാപം തോന്നി.
“”””നിന്റെ തന്ത ഇല്ലേ ആ മങ്ങാണ്ടി രമേശനോട് പറയടി പുല്ലേ….””””
അത്ര മാത്രേ പറഞ്ഞുള്ളൂ. അവൾടെ മുഖം കണ്ടിട്ട് കൂടുതൽ ഒന്നും കടുപ്പിച്ച് പറയാനെനിക്ക് തോന്നിയില്ല. ഇത്തിരി മനുഷ്യത്വം ഒക്കെ എനിക്കുമുണ്ട്. അവൾടെ കൈയും വിടുവിച്ച് ഞാൻ മുങ്ങുമ്പോ അവളെയൊന്ന് പാളി നോക്കാനും മറന്നിരുന്നില്ല, കണ്ണൊപ്പുന്നുണ്ടായിരുന്നു….!! എന്താന്നറിയില്ല അതുവരെ ഉണ്ടായിരുന്ന സങ്കടം അങ്ങ് പോയി കിട്ടി. ഇനിയുള്ള ഓരോ ദിവസവും ഇവളനുഭവിക്കാൻ പോകുന്നതെ ഉള്ളൂ. ആദി എന്നാൽ ഫ്‌ളവർ അല്ലെടി ഫയർ………
ഈ കഥ ബാക്കി ഒണ്ടോ അതോ നിർത്തിയോ ?
ബാക്കി എവിടെ ബ്രോ, ഇപ്പോൾ വരും? ?.
Any updet തരാൻ പറ്റോ ? still w8ing……..
നല്ലത തഴണ്ട തന്നൽ പിന്നെ eHunelkilla
ബാക്കി എവിടെ ബ്രോ…. എന്നും വന്നു നോക്കും…?
എന്തെങ്കിലും റിപ്ലൈ തരുമോ… ?