? രുദ്ര ? [? ? ? ? ? ] 239

പെട്ടന്നെന്റെ ശബ്‌ദം കേട്ടതും അവര് രണ്ടാളും ഞെട്ടി എന്നെ തന്നെ നോക്കി.

“””””എനിക്കാ പെണ്ണിനെ ഇഷ്ട്ടല്ല. അതുമല്ല നിങ്ങള് എന്റെ മനസ്സിലെന്താന്ന് ചോദിച്ചോ….?? എല്ലാം നിങ്ങൾടെ ഇഷ്ടത്തിനല്ലേ ചെയ്തേ….??”””””

 

“””””നിന്റെ മനസ്സിലെന്താ ഉള്ളേ ആദി…?? നിനക്കാരേലും ആയി എന്തേലും അടുപ്പം….??””””

അമ്മയത് ചോദിക്കുമ്പോ അങ്ങനെ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാനും വെറുതെ എങ്കിലും കൊതിച്ചു.

“”””അങ്ങനെയൊന്നും ഇല്ല…..””””

 

“””””പിന്നെന്താ മോനെ…?? നീ പത്ത് കഴിഞ്ഞിട്ട് തന്നെ ഇപ്പൊ എത്ര കൊല്ലായി….?? അപ്പഴുള്ള ആ ഓർമ വച്ച് അവളെ ഇഷ്ട്ടം അല്ലാന്ന് പറഞ്ഞ…?? എനിക്കും നിന്റച്ഛനും അവളെ ഒരുപാട് ഇഷ്ട്ടായി. നിനക്കും ഇഷ്ടപ്പെടും തീർച്ച. ഞങ്ങളിന്നലെ അമ്പലത്തിൽ വച്ചാ കുട്ടിയെ കണ്ടിരുന്നു നല്ലടക്കവും ഒതുക്കാവുമൊക്കെ ഉള്ള നല്ല സുന്ദരി കുട്ടി. നിനക്കവള് നന്നായി ചേരും….””””

 

“”””എന്നാലുമവൾക്ക് എന്തോ കുറവ് ഉണ്ടെന്ന് പറഞ്ഞത്….??””””

 

“”””അതൊന്നുമില്ല നീ വല്ലതും കഴിക്കാൻ നോക്കിയേ. പോകന്നുള്ളതാ….””””

 

എനിക്കപ്പൊ ഒരു കാര്യം മനസ്സിലായി ഇവരൊക്കെ കൂടെ എന്തോ ഒളിക്കുന്നുണ്ടെന്ന്…!! എത്രത്തോളം പതിയെ കഴിക്കാൻ പറ്റുമോ അങ്ങനെയാ ഞാൻ കഴിച്ചത് പോലും. അയൽപ്പക്കത്തുള്ള സുരേഷേട്ടന്റെ വെള്ള swift കാറിലാണ് ഞങ്ങളവളുടെ വീട്ടിലേക്ക് പോയത്…..!! ഈശ്വരാ അവൾടെ വീടിന് തീ പിടിക്കണേ…… അപകടത്തിലേക്ക് തള്ളി ഇടുന്ന അച്ഛനേം അമ്മയേം ഒന്ന് നോക്കിയ ശേഷം ഞാൻ കണ്ണുകൾ അടച്ചങ്ങ് വെറുതെ കിടന്നു. ദൈവമേ…….

 

●●» » » » » » » » » » » » » » » » » » » » » ●●

 

കണ്ണ് തുറന്നപ്പോ വീടെത്തിയിരുന്നു. ഡോർ തുറന്ന് അടുത്തിരുന്ന ആ ശവത്തെ ഒന്ന് നോക്കുവ കൂടെ ചെയ്യാണ്ട് ഞാൻ വീട്ടിലേക്ക് കേറി പോയി. പോകുമ്പോ പിന്നിൽ നിന്നും മാറി മാറി അമ്മയുമച്ഛനും എന്തെക്കെയോ പറയുന്നുണ്ടായിരുന്നു. ഇപ്പൊ അവരോടും എനിക്ക് തീർത്ത തീരാത്ത വെറുപ്പാ…..!!

 

മാറി മാറി അവരിരുവരും മുറിയിൽ വന്നെന്നെ വിളിച്ചുവെങ്കിലും എനിക്ക് എഴുന്നേൽക്കാൻ തോന്നിയിരുന്നില്ല….!! കല്യാണദിവസം ആയതിനാൽ തന്നെ പറയേണ്ടതില്ലല്ലോ അമ്മാതിരി തിരക്ക് തന്നെയായിരുന്നു വീട്ടിൽ. അയൽക്കാരും വീട്ടുകാരും ബന്ധുക്കളും അങ്ങനെ ഒരുപാട് പേർ. എല്ലാവരും വന്നൊരോന്ന് ചോദിച്ചു., തല വേദന എന്ന് പറഞ്ഞ് ഞാൻ ഒഴിഞ്ഞു മാറി. ഇതിനിടയിൽ ഒരു തവണ പോലും ആ കോപ്പത്തിയെ കണ്ടില്ല എന്നത് എന്നെ തെല്ലൊന്നുമല്ല അശ്വസിപ്പിച്ചത്….

 

നാല് മണിയോടെ എല്ലാവരുടേം നിര്ബന്ധപ്രകാരം ഒരുങ്ങി കെട്ടി വീണ്ടും നിന്നു. അപ്പോഴാ പിന്നതിനെ കാണുന്ന തന്നെ. ആരൊക്കെ കൂടി അതിനേം ഒരുക്കി കെട്ടി നിർത്തിട്ടുണ്ട്.

 

“””””മോനെ ആദി നിന്റേക്കെ ഒരു യോഗം ഇത്ര ചെറുപ്പത്തിലേ കല്യാണം കഴിഞ്ഞില്ലേ….?? അതും മുത്ത് പോലൊരു പെണ്ണിനെ….?? ഉഫ്‌, എനിക്ക് ദേ ഈ മാസം ഒടുക്കം 32 തികയും. ഇനി എനിക്കൊക്കെ എന്നാ എന്തോ…?? Mm enjoy enjoy…..””””

 

അങ്ങേയറ്റം 3G നിക്കുമ്പഴാണ് എന്റെയൊരേയൊരു വല്യേട്ടൻ ചെറ്റയുടെ ചൊറിഞ്ഞ വർത്താനം കൂടെ….!!

 

“””””ടൊ തന്നെ കല്യാണം വിളിച്ചിട്ടുണ്ടാ…??””””

 

“””””അതെന്ത് വർത്താനാ തെണ്ടി ഞാൻ നിന്റെ വല്യമ്മടെ ഒരേയൊരു മോനല്ലേ നിന്റെ വല്യേട്ടൻ….!!””””

 

29 Comments

  1. നല്ലവനായ ഉണ്ണി

    ഈ കഥ ബാക്കി ഒണ്ടോ അതോ നിർത്തിയോ ?

  2. ബാക്കി എവിടെ ബ്രോ, ഇപ്പോൾ വരും? ?.
    Any updet തരാൻ പറ്റോ ? still w8ing……..

  3. നല്ലത തഴണ്ട തന്നൽ പിന്നെ eHunelkilla

  4. ബാക്കി എവിടെ ബ്രോ…. എന്നും വന്നു നോക്കും…?
    എന്തെങ്കിലും റിപ്ലൈ തരുമോ… ?

Comments are closed.