“””””അഹ് രമേശന്റെ വീട്ടില്….!!”””””
“”””എന്തിന്….??””””
“””””അതൊക്കെ അവിടെ ചെല്ലുമ്പോ നിനക്ക് മനസ്സിലായിക്കോളും….!!””””
വന്നപ്പോ മുഖത്ത് കണ്ട ആ സങ്കടമൊന്നും അമ്മയ്ക്ക് ഇപ്പൊ ഇല്ല എന്നത് വേറൊരു സത്യം. എന്റെ കവിളിൽ പിച്ചി അമ്മ അകത്തേക്ക് പോകുമ്പോ തോളിൽ തട്ടി അച്ഛനും ആ സീൻ കളർ ആക്കി…..!!
അന്നേ ദിവസം ഉറങ്ങാൻ കിടക്കുമ്പോ വല്ലോ സുനമീം വന്ന് ഒലിച്ചു പോയിരുന്നെങ്കിൽ എന്ന് ഞാനാശിച്ചു…!!
എന്നാലതിനെക്കാളും വല്യ ദുരന്തമാണ് എന്നെ കാത്തിരിക്കുന്നത് എന്നറിയാതെ ഞാൻ ഉറങ്ങിപ്പോയി.
★…………………………………★
“”””””ആദി എണിക്കടാ മോനെ നമ്മക്ക് ഇന്ന് അവിടെ പോണ്ടേ….??”””””
നല്ലേതോ സ്വപ്നവും കണ്ട് ചത്തുറങ്ങുവായിരുന്ന എന്നെ മൂന്നാമത്തെ തവണ അമ്മ വന്ന് വിളിക്കുമ്പോ അത് വരെ അണയാത്ത ദീപം പോലെ നിന്ന ആ സ്വപ്നം പെട്ടന്നങ്ങ് അണഞ്ഞു. ആ ദേഷ്യത്തിൽ ചാടി കൂട്ടി എഴുന്നേറ്റ് ഞാനാലറി…..
“”””അതേ ഒരു കാര്യം എനിക്കറിയണം അവിടെ പോണത് പെണ്ണ് കാണാനാ….??”””
“”””ഓഹ് മനസ്സിലാക്കി കളഞ്ഞല്ലോ….””””
ഹലോ സിനിമയിലെ മോഹൻലാലിന്റെ ഡയലോഗ് അതേപടി പറഞ്ഞ് ആ സീനും വെറുമൊരു കോമഡി ആക്കി അമ്മ മുറിവിട്ട് പോയി.
“”””അതേ ഇനിയും കിടന്ന് ഉറങ്ങാൻ നിക്കണ്ട. ചെന്ന് കുളിച്ചൊരുങ്ങി വാ. അപ്പഴ്ത്തേക്കും ഞാൻ കഴിക്കാൻ എടുത്ത് വക്കാം……””””
പോയല്ലോ എന്നോർത്ത് കിടക്കാനാഞ്ഞപ്പോ തന്നെ എത്തി അമ്മയുടെ ശബ്‌ദം. അതിനിപ്പോ എന്താ വെറുമൊരു പെണ്ണ് കാണൽ അല്ലെ ചെല്ലുന്നു , ചായ കുടിക്കുന്നു , പെണ്ണിനെ കാണുന്നു , തിരിച്ച് പോരുന്നു. Thats all. ഞാൻ സ്വയം പറഞ്ഞങ്ങ് ആശ്വസിച്ചു.
ഒന്ന് കുളിച്ചെന്ന് വരുത്തി ഏതോരു ഓണത്തിന് വാങ്ങിയ ഷർട്ടും പാന്റും ഇട്ട് ഹാളിലേക്ക് ചെന്നു.
“””””എനിക്കൊറപ്പാ അനിയേട്ടാ അവനവളെ ഇഷ്ട്ടാവും….!! കുറവുകൾ ഇല്ലത്ത മനുഷ്യരുണ്ടോ…..??”””””
ഞാൻ വന്നതൊന്നും അറിയാതെ അച്ഛനും അമ്മയും എന്തെക്കെയോ സംസാരിക്കുവായിരുന്നു. കുറച്ചൊക്കെ ഞാനും കേട്ടു. അവൾക്കെന്തോ പെണ്ണാണെന്നും മനസ്സിലായി.
“”””ഞാൻ പെണ്ണ് കാണാൻ വരുന്നില്ല….!!””””
ഈ കഥ ബാക്കി ഒണ്ടോ അതോ നിർത്തിയോ ?
ബാക്കി എവിടെ ബ്രോ, ഇപ്പോൾ വരും? ?.
Any updet തരാൻ പറ്റോ ? still w8ing……..
നല്ലത തഴണ്ട തന്നൽ പിന്നെ eHunelkilla
ബാക്കി എവിടെ ബ്രോ…. എന്നും വന്നു നോക്കും…?
എന്തെങ്കിലും റിപ്ലൈ തരുമോ… ?