“”””അഹ് ഓർമയൊക്കെയുണ്ട്., പിന്നെ അതൊന്നും പറഞ്ഞ് സമയം കളയണോന്നില്ല. ഞാനൊരു കാര്യം നേരെയങ്ങ് പറയുവാ, എനിക്ക് ഈ ബന്ധത്തോട് ഒട്ടും താല്പര്യം ഇല്ല…..””””
അത് വരെ നാണത്തോടെയും ചിരിയോടെയുമൊക്കെ ഇരുന്ന അവളുടെ മുഖം വാടി.
“”””ഞാനിങ്ങനെ ആയത് കൊണ്ടാണോ എന്നെ ഇഷ്ട്ടപ്പെടാത്തത്….??””””
“”””ആണെന്ന് തന്നെ കൂട്ടിക്കോ….””””
പിന്നൊന്നും ഞാനോ അവളോ മിണ്ടിയില്ല.
“”””ഒരേഴട്ട് കൊല്ലം ആയി ഞാനിങ്ങനെ….!! അതിന് മുന്നേ എനിക്കുമിത്തിരി അഹങ്കാരമൊക്കെ ഉണ്ടായിരുന്നു നടക്കാനും ഓടാനും ചാടാനുമൊക്കെ പറ്റുന്നതിൽ., ഓർമയുണ്ടോ ഓട്ടത്തിനും ചാട്ടത്തിനും ഒക്കെ ഗോൾഡ് മെഡല് വാങ്ങിച്ചിരുന്ന ഒരു രുദ്രയെ…..??””””
“”””ഞാൻ പറഞ്ഞു പഴയതൊന്നും പറഞ്ഞ് സമയം കളയണ്ട….!! എന്റെ വീട്ടുകാരെ ഞാൻ പറഞ്ഞ് സമ്മതിപ്പിച്ചോളാം. നിന്റെ വീട്ടുകാരെ നീയും പറഞ്ഞ് സമ്മതിപ്പിക്ക്…..””””
അത്രേം പറഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി. പിന്നെ ഒളിച്ചിരിക്കാൻ പോയ എല്ലാരും ഇറങ്ങി വന്നു. അവരുടെ മുന്നിൽ ഒന്നും നടക്കാത്തമാതിരി ചിരിച്ചൊക്കെയാണ് അവൾ സംസാരിച്ചത്…..!! തിരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോ എല്ലാം കലങ്ങി തെളിഞ്ഞെന്ന് വിചാരിച്ചതാ, പക്ഷെ……..
●●» » » » » » » » » » » » » » » » » »●●
എന്നും മൂട്ടിൽ വെയിൽ അടിക്കുമ്പോ എണീക്കുന്ന ഞാനാ, ഇന്നെന്ത് പറ്റിയോ ആവോ നേരത്തെ ഉണർന്നു….!! ഒന്ന് ഞെളിഞ്ഞ് നിവർന്ന് എഴുന്നേറ്റ് നോക്കുമ്പോ വീൽചെയറിൽ അവളില്ല…
ഞാനൊന്ന് ഞെട്ടാതിരുന്നില്ല., ദൈവമേ ഇനി ഇന്നലത്തെ എന്റെ പെർഫോമൻസ് കണ്ട് അവളെങ്ങാനും രാത്രിക്ക് രാത്രി എറങ്ങി ഓടിയോ….??
കട്ടിലീന്ന് നിലത്തേക്ക് ഇറങ്ങുമ്പോ എന്തിലോ എന്റെ കാല് തട്ടി…., താഴോട്ട് നോക്കുമ്പോ വീണ്ടും ഞാൻ ഞെട്ടി കട്ടിലിലേക്ക് വീണു. പിന്നും ചാടികൂട്ടി എഴുന്നേറ്റു, താഴേക്ക് കണ്ണ് പോകുമ്പോ എന്റെ ഹൃദയം നിന്നുപ്പോയി, താഴെ അനക്കം ഇല്ലാണ്ട് അവൾ കിടക്കുന്നു….!!
ഭഗവതി ഇവള് ചത്തോ….?? കൊലകേസിന് ഞാൻ അകത്ത് പോകേണ്ടി വരോ….??
അങ്ങനുള്ള ചിന്തകൾ മനസ്സിലേക്ക് കടന്നുവന്നു. പേടികൊണ്ട് എന്റെ ജീവൻ അങ്ങ് പോയി.
“”””ഏയ്…..””””
ഈ കഥ ബാക്കി ഒണ്ടോ അതോ നിർത്തിയോ ?
ബാക്കി എവിടെ ബ്രോ, ഇപ്പോൾ വരും? ?.
Any updet തരാൻ പറ്റോ ? still w8ing……..
നല്ലത തഴണ്ട തന്നൽ പിന്നെ eHunelkilla
ബാക്കി എവിടെ ബ്രോ…. എന്നും വന്നു നോക്കും…?
എന്തെങ്കിലും റിപ്ലൈ തരുമോ… ?