? രുദ്ര ? [? ? ? ? ? ] 239

 

“”””പോടി പുല്ലേ ഞാനെന്താ നിന്റെ വേലക്കാരാനോ….?? ഈ മുറിയിലുള്ള എല്ലാം എന്റതാ. തൊട്ട് പോകരുത് ഒന്നിലും. ഈ കട്ടിലും മെത്തയുമെല്ലാം… എന്റതാ. ഇത് എനിക്ക് കിടക്കാനുള്ളതാ, പുറത്തൂന്ന് ഒരുത്തിയെ വേണ്ട. പ്രത്യേകിച്ച് ഒരു ശവത്തിനെ…..!! അവളെ കൂടെ ഒന്ന് കിടത്തോ പോലും……””””

 

പുതപ്പ് കൊണ്ട് തലവഴി മൂടി ഞാൻ കിടന്നു. അതാവുമ്പോ ഒന്നിനേം കാണാണ്ടല്ലോ….!! വീണ്ടും മോങ്ങണ ഉച്ച കേട്ടു.

“”””അമ്മേണേ ഇനി മോങ്ങിയ തല ഞാൻ തല്ലി പൊട്ടിക്കും. കേട്രി കോപ്പേ…..””””

 

അവളെ ചീറി കടിച്ചിട്ട് ഞാൻ തിരിഞ്ഞ് കിടന്നു…..!!

●●« « « « « « « « « « « « « « « « « «●●

“”””മോൻ ചായ കുടിക്ക്……'”””

 

എല്ലാം വളരെ പെട്ടന്നായിരുന്നു. വീട് എത്തിയതും രണ്ട് മൂന്ന് പേരെ പരിചയപ്പെട്ടതും ചായ കൊണ്ട് വന്നതും എല്ലാം….

“”””ആഹാ നല്ല വാട്ട ചായ….??””””

 

“”””എന്താ മോനെ…..??””””

 

“””””എഹ് അല്ല, നല്ല ചായെന്ന് പറഞ്ഞതാ….!!””””

 

“”””ഓഹ്….””””

 

“”””അല്ല ഇങ്ങനിരുന്നാ മതിയോ…?? പെണ്ണിനെ വിളിക്കണ്ടേ….??””””

 

“”””ഓഹ് മറന്നു….,, ഉഷേ മോളെ കൊണ്ട് വാ……””””

അച്ഛനത് മറ്റേ ആളോട് പറയുമ്പോ അയളകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു….

 

നാണത്തോടെ നടന്ന് വരുന്നൊരു പെണ്ണിനെ പ്രതീക്ഷിച്ച എനിക്ക് തെറ്റി. അമ്മ തള്ളി കൊണ്ട് വന്ന വണ്ടിയിൽ ഇരിക്കുവായിരുന്നു അവൾ. ഒരു വീൽ ചെയറിൽ. അപ്പൊ ഇതാണ് ആ കുറവ്….!!

 

എന്നെ അവൾ നാണത്തോടെ മുഖം ഉയർത്തി നോക്കുമ്പോ ഞാൻ പുച്ഛത്തോടെ നോട്ടം മാറ്റി…..

“”””കുട്ടികൾക്ക് എന്തേലുമൊക്കെ സംസാരിക്കാൻ കാണും…. നമ്മക്ക് അങ്ങ് മാറിയേക്കാം എന്താ അനിയേ…..??”””””

 

“”””ഓ ആയിക്കോട്ടെ…..””””

 

രണ്ട് തന്തമാരും ഇടം വലം പണി തരുവാ….!! കണ്ണ് അടച്ച് തുറക്കുന്ന സ്പീഡിൽ എല്ലാവരും വാനിഷ് ആയി. സോഫയിൽ ഞാനും വീൽചെയറിൽ അവളും പിന്നെ ആരുടെയൊക്കെയോ നെഞ്ചിടിക്കുന്ന ശബ്ദവും മാത്രം…..!!

 

ഞാൻ തന്നെ ഇതങ്ങ് അവസാനിപ്പിക്കാം എന്ന് വിചാരിച്ചു.

 

“”””ആദിക്ക് എന്നെ ഓർമയില്ലേ നമ്മള് ഒരുമിച്ചാ പത്താം ക്ലാസ് വരെ പഠിച്ചേ….””””

 

ഞാൻ പറയാനൊരുങ്ങിയതും അവള് തന്നെ ഇങ്ങോട്ട് വന്ന് പഴയ ചരിത്രം വിളമ്പാൻ തുടങ്ങി.

29 Comments

  1. നല്ലവനായ ഉണ്ണി

    ഈ കഥ ബാക്കി ഒണ്ടോ അതോ നിർത്തിയോ ?

  2. ബാക്കി എവിടെ ബ്രോ, ഇപ്പോൾ വരും? ?.
    Any updet തരാൻ പറ്റോ ? still w8ing……..

  3. നല്ലത തഴണ്ട തന്നൽ പിന്നെ eHunelkilla

  4. ബാക്കി എവിടെ ബ്രോ…. എന്നും വന്നു നോക്കും…?
    എന്തെങ്കിലും റിപ്ലൈ തരുമോ… ?

Comments are closed.