? രുദ്ര ?
Author : ? ? ? ? ?
24 വര്ഷത്തിനിടക്ക് ഇത്രത്തോളം വെറുത്തൊരു ദിവസം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടേയില്ല…..!!
Rudhra weds adharsh
കളർ ലെറ്റർ ഒട്ടിച്ചു വച്ച ആ വെളുത്ത swift ലേക്ക് കയറുമ്പോ ഞങ്ങളെ കണ്ണീരോടെ യാത്രയയക്കുന്ന അവളുടെ വീട്ടുകാരെ പകയോടെയാണ് ഞാൻ നോക്കിയത്. ആ നേരത്തെ എന്റെ കണ്ണിലെ തീ കല്യാണം കൂടാൻ വന്നേക്കുന്ന അത്രേം പേരേം ചുട്ടുചാമ്പലാക്കാൻ ശേഷിയുള്ളതായിരുന്നു. കാറിനുള്ളിലെ ac യിൽ ഇരിക്കുമ്പോഴും മനസ്സും ശരീരവും ഒരേപോലെ ചുട്ടുപൊള്ളുകയായിരുന്നു. എനിക്കും മുന്നേ അവൾ കാറിൽ കയറിയിരുന്നു, അല്ല കയറ്റിയിരുത്തി എന്ന് പറയുന്നതാവും ശെരി. ഡിക്കിക്കുള്ളിൽ അവളുടെ വണ്ടി മടക്കിയൊടിച്ച് വച്ചിട്ടുണ്ട്. അവൾടെ അടുത്തായി അമ്മയും co ഡ്രൈവിംഗ് സീറ്റിൽ അച്ഛനും ഇരുന്നപ്പോ കാർ നീങ്ങി തുടങ്ങി. അമ്മയെന്തോ ചോദിച്ചു ആ ജന്തു എന്തോ പറഞ്ഞു പിന്നൊരു വളിച്ച ചിരിയും. എല്ലാ ദേഷ്യവും കടിച്ചമർത്തി കണ്ണുകൾ ഇറുക്കിയടച്ചു. ഉറങ്ങാൻ ശ്രമിച്ചു., ഉറങ്ങി എണിക്കുമ്പോ ഇതെല്ലാം വെറും സ്വപ്നം ആയി തീരണേ എന്ന് ആശിച്ചു……!!
●●« « « « « « « « « « « « « « « « « « «●●
2 മാസങ്ങൾക്ക് മുൻപ്……
“””ജ്യോത്സ്യനെ കാണാൻ പോയിട്ടെന്തായി……??””””
എന്റെ ചോദ്യം കേട്ടിട്ടും അമ്മയോ അച്ഛനോ ഒന്നും തന്നെ മിണ്ടിയില്ല. അതിൽ നിന്നും തന്നെ എന്തോ ഉണ്ടെന്ന് മനസ്സിലായി. ദൈവ വിശ്വാസികളായ രാധികയുടേം നാട്ടിലെ തന്നെ ടൂഷ്യൻ സെന്ററിലെ മലയാളം അധ്യാപകനായ അനി സാറിന്റെയും ആദ്യത്തെയും ഒടുക്കത്തെയും സന്താനം. ഉരുളിയോ വാർപ്പൊ മറ്റോ കമഴ്ത്തി ഉണ്ടായതാന്ന പറയണേ….!!
“”””””അഹ് എന്താമ്മേ ഒന്നും പറയാത്തെ….??'”””””
വീണ്ടും അങ്ങേയറ്റം മൗനം….!!
“””””””അച്ഛനേലും ഒന്ന് പറഞ്ഞേ എന്താ കാര്യമെന്ന്….”””””””
“”””””മോനെ നിന്റെ ജാതകം നോക്കിയപ്പോ ചെറിയൊരു പ്രശ്നം കണ്ടു.”””””
“”””””ഓഹ് അതിനാണോ ഇങ്ങനെ സങ്കടപ്പെടുന്നെ….?? ഒരു പ്രശ്നം ഉണ്ടായാൽ ആ പ്രശ്നത്തിന് എന്തേലുമൊരു പ്രതിവിധിയും കാണും ഇല്ലേ….??””””””
“”””””കാണും…!!, അല്ല ഉണ്ട്….!!”””””””
ഈ കഥ ബാക്കി ഒണ്ടോ അതോ നിർത്തിയോ ?
ബാക്കി എവിടെ ബ്രോ, ഇപ്പോൾ വരും? ?.
Any updet തരാൻ പറ്റോ ? still w8ing……..
നല്ലത തഴണ്ട തന്നൽ പിന്നെ eHunelkilla
ബാക്കി എവിടെ ബ്രോ…. എന്നും വന്നു നോക്കും…?
എന്തെങ്കിലും റിപ്ലൈ തരുമോ… ?