?തല്ലുമാല⚡️ [?ᴇᴍ⭕? കുഞ്ഞ്] 156

എന്റെ പേര് ജോമോൻ.. ജോമോൻ ജേക്കബ് ആലക്കൽ…അപ്പൻ ജേക്കബ് ജോസഫ്.. അമ്മ സീതാ ജേക്കബ്….അപ്പനുംഅമ്മയും പ്രേമിച്ചുകെട്ടിയതാണ്… പ്ലാന്റർ ആയിരുന്ന അപ്പച്ചന്റെ കൂടെ സഹായിയായി പണി പഠിക്കാൻ പോയതാണ് പണ്ടൊരിക്കൽ എന്റപ്പൻ ഒറ്റപ്പാലത്ത്… അവിടുന്ന് കണ്ടിഷ്ടപ്പെട്ട് അടിച്ചോണ്ട് പോന്നതാണ് സീതാ എന്ന പാവം പട്ടത്തിപ്പെണ്ണിനെ… വളരെ വിജയകരമായി ഓടുന്ന ഒരു പ്രണയജീവിതം തന്നെ ആണ് ഇപ്പോഴും അവരുടേത്.. അത് അതുപോലെ തന്നെ മുൻപോട്ട് പോവട്ടയല്ലേ..ഇനി എനിക്ക് മൂത്തഒരാൾ ഉണ്ട് വീട്ടിൽ… ജോയൽ

ആള് പണ്ടേ എല്ലാ കാര്യത്തിലും മിടുക്കൻ ആയതുകൊണ്ട് സ്വന്തം കാലിൽ നിൽക്കാം എന്നൊരവസ്ഥ വന്നപ്പോ ഇഷ്ടപ്പെട്ട പെണ്ണിനെ തന്നെ വിവാഹവും കഴിച്ചു…. അപ്പനെപോലെ അടിച്ചോണ്ട് വരാൻ ആയിരുന്നു ആളുടെ പ്ലാൻ പക്ഷെ ഏട്ടത്തിയെ പിടിച്ചു വെക്കാൻ ആരുമില്ലാത്തത് കൊണ്ടും ഓർഫനേജിലെ സിസ്റ്റർമാർക്ക് ഏട്ടനെകുറിച്ചു വല്യ മതിപ്പായത്കൊണ്ടും കൂടെ പറഞ്ഞു വിട്ടു…അപ്പച്ചന്റെ പാത പിന്തുടരാൻ താല്പര്യമില്ലാതിരുന്ന അപ്പൻ സ്വന്തമായി ഒരു കമ്പനി തുടങ്ങി… അത്യാവശ്യം ചില്ലറ എക്സ്പോർട്ടിങ്ങും ഇമ്പോർട്ടിങ്ങും നടത്തിവന്ന സ്ഥാപനം എന്റെയും ഏട്ടന്റെയും ജനനത്തോടെ വലിയൊരു വിജയമായി തീർന്നു.. മറ്റുപല മേഖലകളിൽ കൈ വെച്ചെങ്കിലും അന്ന് കാര്യമായി അതൊന്നും പച്ചപ്പിടിച്ചില്ല.. പക്ഷെ ഏട്ടൻകൂടി അപ്പന്റെകൂടെ ബിസിനസ്സിലേക്ക് ഇറങ്ങിയതോടെ കമ്പനിവളർന്നു

കുടുംബപരമായിക്കിട്ടിയ സമ്പത്തിൽ വർദ്ധനവ് അല്ലാതെ ഒരുതരി പോലും കുറയാൻ അപ്പനും ചേട്ടനും സമ്മതിച്ചില്ല

പക്ഷെ എന്റെ കാര്യമെല്ലാം നേരെ തിരിച്ചായിരുന്നു…എന്താ സംഭവമെന്ന് നിങ്ങൾക്ക് വഴിയേ മനസിലാവും..ഒന്ന് മാത്രം പറയാം ഇന്നത്തെ ഈ കല്യാണം എനിക്ക് താല്പര്യമില്ലാത്ത ഒന്നാണ്… ബിസിനസ്സിലെ ബന്ധങ്ങൾ അല്പം കൂടെ ദൃടമാക്കാൻ പെണ്മക്കളെ പാർട്ണറുടെ മകന് വിവാഹം ചെയ്തു കൊടുക്കുന്നൊരു പരുപാടി കാലങ്ങളായി നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്

എന്നെ സംബന്ധിച്ചിടത്തോളം ഇതും അങ്ങനെ തന്നെ ആണ്… അപ്പന്റെ പുതിയ കമ്പനിയിൽ പാതി ഷെയറുള്ള തോമസ് ചെറിയാന്റെ മകളുമായി എന്റെ കല്യാണം…

ഇതിലെന്താ ഇഷ്ടപ്പെടായിക എന്ന് ചോദിച്ചാൽ ഒരുകാലത്ത് ഞാൻ ചേച്ചി എന്ന് വിളിച്ചുനടന്ന ഒരുത്തിയെ ആണ് എനിക്ക് വധുവായി ഇവർ കണ്ടെത്തിത്തന്നത്.. പോരാത്തതിന് വർഷങ്ങൾക്ക് മുൻപേ എന്റെ ശത്രുക്കളുടെ പട്ടികയിൽ ഇടം പിടിച്ചവളും…

“””ജോ… എത്തി..”””

കാർത്തിയാണ്… പെട്ടെന്ന് സ്ഥലകാലബോധം വന്നഞാൻ സീറ്ബെൽറ്റ്‌ഊരി

ഡോർ തുറക്കാൻ കൈ ഉയർത്തുയപ്പോഴേക്കും പിറകിൽ നിന്ന് കാർത്തിയുടെ സ്വരം കേട്ടു

“””ഇത് നിന്റെ കല്യാണമാണ്…. അവിടെച്ചെന്ന് തല്ലുമാല കളിക്കരുത്..”””

അവന്റെ വാക്കുകളെ പാടെഅവഗണിച്ചുകൊണ്ട് ഞാൻ പുറത്തിറങ്ങി

അപ്പോളേക്കും നാട്ടിലെ സുഹൃത്തുക്കളും ബന്ധുക്കളും എന്നെ പൊതിഞ്ഞിരുന്നു..

അവർക്കിടയിലൂടെ എനിക്കായി ഒരുക്കിത്തന്ന വഴിയിലൂടെ ഞാൻ പതിയെ ഓഡിറ്റൊരിയത്തിലേക്ക് നടന്നു

വഴിയേ ക്യാമറയും തൂക്കി മൂന്നാലെണ്ണം നിരന്നു നിന്ന് ഫോട്ടോയും വിഡിയോയും എടുക്കുന്നത് കണ്ടെങ്കിലും മനസ്സറിഞ്ഞൊന്നു ചിരിക്കാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല… എങ്കിലും എന്നാലാവും വിധം ഞാൻ ശ്രമിച്ചു

ആ ശ്രമം ഒരു പരിധിവരെ വിജയിച്ചെങ്കിലും മണ്ഡപത്തിൽ നിന്നിരുന്നു ഏട്ടത്തി എന്നെനോക്കി എന്ത്പറ്റി എന്നഭാവത്തിൽ കൈകൊണ്ട് ചോദിച്ചു

7 Comments

  1. നല്ലവനായ ഉണ്ണി

    Cliché ചേച്ചി കഥയിൽ നിന്ന് വ്യത്യാസതം ഉണ്ടാകും എന്ന് പ്രേതീക്ഷിക്കുന്നു.. കഴിയുമെങ്കിൽ പെട്ടന്ന് തന്നെ അടുത്ത ഭാഗം തരു ??

  2. ❤❤

  3. ♥️♥️♥️♥️♥️♥️

  4. പൂർണ്ണമായും എഴുതണം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു❤️❤️❤️❤️

  5. ❣️?

    പാതി വഴിക്ക് ഇട്ട് പോകരുത് ? അപകേഷയാണ്!

  6. ചേച്ചികഥ ആണല്ലേ?❤️,
    അടുത്ത ഭാഗം വരട്ടെ എന്നിട്ട് അഭിപ്രായം പറയാം…

  7. Baaki kudie ennit abhiprayam parayam ?❤️

Comments are closed.