?ഒരു ചെറ്യേ ബ്രേക്കപ്പ് കത? [??????? ????????] 171

പക്ഷേ അപ്പോഴേക്കും എനിക്കവളെ മടുത്തു തുടങ്ങിയിരുന്നു. അവൾക്കെന്നെയും.

പ്രണയത്തിന്‍റെ ബന്ധനത്താൽ ഇണകളാക്കപ്പെട്ട രണ്ട് മനസ്സുകൾക്ക് അത്രയൊക്കെയേ കേടാവാതെ നില്ക്കാന്‍ പറ്റൂ. ഒരു സമയം കഴിഞ്ഞാൽ പിന്നെ ആ മനസ്സുകൾ ജീർണിച്ചു അഴുകാൻ തുടങ്ങിയിരിക്കും.

പുതിയതായി ഒന്നും പറയാനില്ലാത്ത അവസ്ഥ. സദാ ആവര്‍ത്തിക്കുന്ന സാമീപ്യത്തിന്‍റെ, വിരക്തിയുടെ, മടുപ്പിന്റെ അരുചി. ഇനിയങ്ങോട്ട്, ഞങ്ങള്‍ക്ക് ഉരുണ്ടുപോകാന്‍ ദാമ്പത്യമെന്ന ഒരു ജീവിതപാത മാത്രമേ അവശേഷിക്കുന്നുള്ളൂ.

തികച്ചും സമാന്തരമായ ഒന്ന്. ഒരിക്കലും കൂട്ടിമുട്ടാത്തപ്പോഴും കാഴ്ചക്കാരില്‍ സ്വരച്ചേര്‍ച്ച പണിതുവെച്ചും കൊണ്ടും മരണം വരെയോ അല്ലെങ്കിൽ തങ്ങളിലൊരാളുടെ സ്വമേധയായുള്ള പിന്മാറ്റം വരേയ്ക്കുമുള്ള ഒരുമിച്ചുള്ളയൊരു യാത്ര.

കുട്ടികള്‍, ജോലിതിരക്കുകൾ, വീട്, അവരെ വളർത്തുന്നതിനു നാം അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകൾ… അവരുടെ വിവാഹം, ചെറുമക്കൾ … വാര്‍ദ്ധക്യം… കാല്‍വെള്ളയിലെ നീര്… കുഴമ്പ്… മാസംതോറുമുള്ള ആശുപത്രി സന്ദർശനങ്ങളും ചെക്കപ്പുകളും…

ഏറ്റവുമൊടുവിൽ ഞങ്ങളിൽ ആരുടെയെങ്കിലും മരണത്തോടെയാ ദാമ്പത്യബന്ധം അവസാനിക്കുന്നത് വരെ നമ്മളത് സഹിക്കേണ്ടി വരും.

അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, ഈ

ആറാം വര്‍ഷത്തിന്‍റെ തുടക്കത്തില്‍ വീണ്ടും ഒരു ചുംബനത്തോടെ നമുക്ക് പിരിയാമെന്ന്. ഇതൊരു ചുംബനമാണെന്നു കരുതിയേക്കരുത്,

മൂന്നാം കൊല്ലം ഞാൻ നിനക്കു നൽകിയ പ്രഥമ ചുംബനത്തെ വിഷം വലിച്ചെടുക്കുന്നതുപോലെ മേലോട്ട് വലിച്ചൂമ്പിയെടുത്ത് തുപ്പിക്കളയുന്ന ഒരു ചികിത്സാരീതിയാണിത്.

അതോടെ പ്രണയത്തിന്‍റെ ദംശനത്തില്‍നിന്ന് നമ്മള്‍ എന്നന്നേക്കുമായി മോചിതരാവുന്നു. പിന്നെയും കുറച്ചുകാലം ആ മുറിപ്പാട് അവിടെ ഉണ്ടാവുമെങ്കിലും അത് കാര്യമാക്കേണ്ടതില്ല…. ഈ തീരത്തെ കാറ്റില്‍ മണല്‍ത്തരികള്‍ അലിഞ്ഞുപോകുന്നതുപോലെ ആ അടയാളവും പതിയെ മാഞ്ഞുതീരും.

പൂജ കടലിലേക്കുതന്നെ നോക്കിക്കൊണ്ടിരുന്നു. അവളുടെ ഭംഗിയുള്ള കാല്‍മടമ്പുകള്‍ പൂഴിയില്‍ അല്പം താണുകിടക്കുന്നു.

ഞാനവയിലേക്ക് നോക്കി കൊണ്ടിരിക്കവേ, പ്രണയകാലത്ത് അവളുടെ ഇരു കാൽപാദങ്ങളിലും ഞാനണിയിച്ച സ്വർണപാദസരങ്ങളിൽ ഇളംചൂടുള്ള കടൽവെള്ളം ഓരോ തവണയും മുത്തമിട്ട് പിൻവലിയുകയാണ്.

കടല്‍പ്പക്ഷികള്‍ തിരകള്‍ക്കുമേല്‍ താഴ്ന്നും ഉയര്‍ന്നും പറന്നുകളിക്കുന്നു. സൂര്യന്‍ അവളുടെ കണ്ണിലേക്ക് ഒരു സിന്ദൂരംപോലെ താണുപോവുകയാണ്.

ദൂരെ തോണികള്‍ അടക്കിവെച്ച മണല്‍ത്തിട്ടകള്‍ക്കപ്പുറത്ത് അവ്യക്തമായി പുക ഉയരുന്നത് ഞാന്‍ കണ്ടു.

“അവിടെ എന്താണ്?” ഞാന്‍ അവളോടായി ചോദിച്ചു.

“അതൊരു ശ്മശാനമാണ്.” പൂജ പറഞ്ഞു.

“കുറേ ആളുകള്‍ ചേര്‍ന്ന് ഒരു ശരീരം ദഹിപ്പിക്കുകയാണ് .” പൂജ എഴുന്നേറ്റ് എന്റെ മുഖത്തേക്ക് നോക്കാതെ മറുപടി പറഞ്ഞിട്ട് ബൈക്കിനു നേരെ നടന്നു…

?…അവസാനിച്ചു…?

 

 

12 Comments

  1. കൊള്ളാം, ഒരു പ്രേത്യേക സ്റ്റോറി. ഒരു വ്യത്യസ്തമായ കാഴ്ചപ്പാട്. എല്ലായ്പോഴും ഇത് ശരിയാണോ എന്നറിയില്ല. എങ്കിലും കഥ എനിക്ക് ഇഷ്ടമായി.

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro… ??

      1. Ippo mattu stories il onnum cimment cheyyan pattunnillallo? Moderation nu pokunnu. Entha issue enn ariyumo?

  2. ജിബ്രീൽ

    Adipoli

  3. Ethilippo aara niraparaathi?

  4. ഞാൻ ഇന്നേ വരെ വായിച്ചതിൽ വെച്ച് ഏറ്റവും അർത്ഥമുള്ള വാക്കുകൾ. ഈ 2 പേജുകളിൽ ഞാൻ ഒരു തുടക്കം കണ്ടു, ഒരു ജീവിതം കണ്ടു പിന്നെ ഒരു ഒടുക്കവും കണ്ടു. ഒന്നും പറയാനില്ല നന്നായിട്ടുണ്ട് ബ്രോ ?

    1. അശ്വിനി കുമാരൻ

      താങ്ക്സ് ബ്രോ… ??

    2. Enikkonnum manassilayilla, onnu explain cheydu tharumo?

      1. രണ്ടു പേർ ആദ്യം ആയി കണ്ടുമുട്ടുന്നതും അവർ പണയത്തിൽ ആവുന്നതും. പിന്നെ
        അവർ കൂടുതൽ അടുത്തറിയുകം ഇനി തങ്ങൾ കിടയിൽ ഒന്നും മനസ്സിലാക്കാൻ ഇല്ലന്ന് തിരിച്ചറിയുകയും ഇരുവർക്കും പരസ്പരം മടുത്തു തുടങ്ങുകയും ചെയ്തതിനാൽ അവർ പിരിയാൻ തീരുമാനിക്കുന്നു. ഇതാണ് story. ഇതിനിടക്ക് അവരുടെ ഭാവിജിവിതം എങ്ങനെ ആകും എന്നും എഴുതിയിട്ടുണ്ട്.

        ഞാൻ എനിക്ക് വായിച്ചപ്പോൾ മനസ്സിലായതാണ് പറയുന്നത്. ബാക്കി ഉള്ളവർക്ക് അവരുടെ അഭിപ്രായം പറയാം ?

        1. അശ്വിനി കുമാരൻ

          ??

  5. നിധീഷ്

    ❤❤❤❤❤❤

    1. അശ്വിനി കുമാരൻ

      ??✨️

Comments are closed.