?The Hidden Face 8? [ പ്രണയരാജ] 1294

?The Hidden Face 8?

Author : Pranaya Raja | Previous Part

 


കഥ ഇഷ്ടമായെങ്കിൽ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം ഒരു വരിയിലെങ്കിലും അക്ഷരങ്ങളിലൂടെ കുറിക്കുക✍️ , ലൈക്കായി മുകളിലുളള ❤️ ഒന്ന് ചുവപ്പിക്കുക . നന്ദിയോടെ ?…….

 

 

 

 

 

സ്നേഹത്തോടെ ….,

 

 

 

 

 

 

 

പ്രണയരാജ ✍️


 

ഈ കഥ ഏവർക്കും ഇഷ്ടമായെന്നു കരുതുന്നു. ഇവിടെ എൻ്റെ സുഹൃത്തായ പരദേശിക്ക് ഞാൻ നന്ദി രേഖപ്പെടുത്തുകയാണ്. ബോഡി ഗാർഡ് എന്ന് പരദേശിയുടെ തീം ആസ്പദമാക്കി എൻ്റെ ശൈലിയിൽ ഞാൻ എഴുതിയ കഥയാണ് ഹിഡൻ ഫേസ് . ആ തീം എനിക്ക് എടുക്കാൻ അനുവാദം തന്ന എൻ്റെ പ്രിയ സുഹൃത്തേ… നിനക്കിവിടെ നന്ദി, പറയുന്നു. ഇതെൻ്റെ മാത്രം വിജയമല്ല നിൻ്റെ കൂടിയാണെന്ന് ഞാനിവിടെ പറയുന്നു.


The hidden face

 

നീയാരാ……

ശൂ……

ചുണ്ടുകൾക്കിടയിൽ വിരൽ വെച്ചു കൊണ്ട് മിണ്ടരുതെന്നവൻ പറഞ്ഞപ്പോൾ അനുസരിക്കാൻ മാത്രമാണ് അർച്ചനയ്ക്കായത്.  കാരണം അർച്ചന എന്നല്ല ആരും തന്നെ കാണാത്ത അരവിന്ദൻ്റെ മറ്റൊരു മുഖം തന്നെയായിരുന്നു അവൾ അവിടെ കണ്ടത്.

ചുവന്ന ആ ചോരക്കണ്ണിനെ നേരെ നിന്നു നോക്കാൻ പോലും അവൾ ഭയന്നിരുന്നു. ഇന്നു വരെ താൻ പേടിപ്പിച്ചിരുന്ന അരവിന്ദൻ്റെ ഒരു നോട്ടം പോലും തന്നെ ഭയപ്പെടുത്തുന്നു എന്നവൾ തിരിച്ചറിഞ്ഞു.

അവൻ്റെ ഓരോ ചേഷ്ടകളിലും അടങ്ങാത്ത പ്രതികാരത്തിൻ്റെ തീജ്വാല എരിയുന്നുണ്ടായിരുന്നു. അവൻ്റെ നെഞ്ചിലെ എരിയുന്ന കനൽ ആളിക്കത്തിയതിൻ്റെ താപം അവനു ചുറ്റും ഒരു മൂടുപടലം തീർത്ത പോലെ വലിഞ്ഞു മുറുകിയ ആ മുഖം അവൻ്റെ കോപാഗ്നിയുടെ പ്രതിരൂപമായിരുന്നു. കഴുത്തിലെ ഞെരമ്പുകൾ തെളിഞ്ഞു കാണാം, പല്ലുകൾ കടിച്ചമരുന്ന ശബ്ദം കേൾക്കാം. അവയെല്ലാം അർച്ചനയെ ഭീതിയുടെ ഗർത്തത്തിലേക്ക് തള്ളിയിടുകയായിരുന്നു. മനസിൽ ഒരു ചോദ്യം മാത്രം, ഇവനാര്….?

സർഫറാസ് ഖാൻ…….

പെട്ടെന്ന് വലിയ ശബ്ദത്തിൽ  ആകാശം നോക്കി,  അരവിന്ദൻ ഉറക്കെ അലറി വിളിച്ചപ്പോൾ, ഭയന്നു വിറച്ച് നിലത്തേക്കിരുന്നു പോയിരുന്നു അർച്ചന, കാറിൻ്റെ ബോണറ്റിൽ നിന്നും ചാടിയിറങ്ങിയ അരവിന്ദൻ ശക്തിയായി ബോണറ്റിൽ കൈ കൊണ്ട് അടിച്ചതും അർച്ചന കണ്ണുകൾ ഇറുക്കെ അടച്ചിരുന്നു പോയി.

വണ്ടിയിൽ കയറെടി….

ആ ശബ്ദം കേട്ടതും അവൾ കണ്ണു തുറന്നപ്പോൾ കാണുന്നത് കാറിൽ കയറാൻ നിൽക്കുന്ന അരവിന്ദനെയാണ് , പെട്ടെന്ന് പിൻഡോർ തുറന്ന് കാറിൽ കയറാൻ പോയ അർച്ചനയെ അരവിന്ദൻ നോക്കിയതും , അവൾ ആ ഡോറടച്ച്  മുന്നിൽ കയറി.

ഭയം കൊണ്ടാവണം വസ്ത്രത്തിലെ പാകപ്പിഴവുകൾ പോലും അർച്ചന മറന്നിരുന്നു. തുറന്നു കിടക്കുന്ന അവളുടെ മേനിയിൽ കണ്ണു പതിഞ്ഞതും അരവിന്ദൻ തൻ്റെ ഷർട്ട് ഊരുന്നത് കണ്ടതും, അവളുടെ ദേഹം വിറകൊള്ളാൻ തുടങ്ങി.

ന്നാ…ഇതിട്ടോ…

എല്ലാം തുറന്ന് കാണിക്കാതെ,

പെട്ടെന്നവൻ അതു പറഞ്ഞതും, അവളുടെ കണ്ണുകൾ സ്വന്തം ദേഹത്ത് പരതിയതും. കെെ പിണഞ്ഞു കൊണ്ടവൾ മാറു മറച്ചു. മടിച്ചു കൊണ്ടവൾ ആ ഷർട്ട് വാങ്ങിയതും അവൻ പുറത്തേക്കു നോക്കി നിന്നു.

ഒരു നിമിഷം അവളുടെ അവളുടെ മിഴികൾ അവൻ്റെ ഉറച്ച ശരീരത്തിൽ പതിച്ചു പോയി.

കഴിഞ്ഞോ…..

അവൻ്റെ പൗരുഷമായ ശബ്ദം ഉണർന്നതും ഇല്ല എന്നവൾ മൂളി കൊണ്ട് വേഗം ഷർട്ട് മാറി. അവൾ അഴിച്ച ഷർട്ട്, കൈയ്യിൽ തന്നെ പിടിച്ചിരുന്നു. അവൻ തിരിഞ്ഞു നോക്കിയപ്പോൾ അവൾ മാറ്റിയെന്നു കണ്ടതും കാർ മുന്നോട്ടെടുത്തു.

ആദ്യം കണ്ട പീടികയുടെ മുന്നിൽ അരവിന്ദൻ കാർ ചവിട്ടി നിർത്തി. പെട്ടെന്ന് അർച്ചന കയ്യിൽ പിടിച്ച അവളുടെ യൂണിഫോം ഷർട്ട് തട്ടിപ്പിച്ചു കൊണ്ട് അവൻ ഇട്ട ശേഷം പീടികയിൽ പോയി, ഒന്നും പറയാനാവാതെ അർച്ചന നോക്കി നിന്നു.

തിരിച്ചു വന്ന അരവിന്ദനെ കണ്ടവൾ ഒരു നിമിഷം ഞെട്ടി. ഒരു ദുശീലവും ഇല്ലാത്ത അരവിന്ദൻ്റെ ചുണ്ടിൽ , സിഗരറ്റ് കണ്ടതും അവളൊന്നു പകച്ചു. ആ വരവ് അതൊന്നൊന്നര വരവ് തന്നെയായിരുന്നു.

ഓപ്പൺ ആയി കിടക്കുന്ന ഷർട്ട്, അതിൽ തെളിഞ്ഞു കാണുന്ന മാറിടം, ചുണ്ടിൽ എരിയുന്ന സിഗരറ്റ്, അതിലും തീക്ഷ്ണമായ മിഴികൾ, ചുണ്ടിൽ ഒളിപ്പിച്ചു വെച്ച കൊലച്ചിരി. ഒരു പക്കാ ഗാംഗ്സ്റ്റർ സ്റ്റൈലിൽ അവൻ വന്ന് കാറിൽ കയറി, പുക എടുത്തു കൊണ്ടവൻ കാർ വേഗത്തിൽ പായിച്ചു.

കാറിനേക്കാൾ വേഗത്തിലായിരുന്നു അർച്ചനയുടെ ഹൃദയം തുടിച്ചത്, ആ തുടിപ്പിന് ഇന്ധനമായി മാറി ളിലെ ഭയം, ആ നിമിഷം അവൾ പോലും അറിയാതെ വിയർത്തു കുളിച്ചു തുടങ്ങി. ആ കാറിൽ അവനരികിൽ കരയിൽ പിടിച്ചിട്ട മീനിൻ്റെ അവസ്ഥയായിരുന്നു അവളുടേത്.

?????

ആ ഇരുണ്ട മുറിയിൽ മൊബൈൽ ഫോൺ വീണ്ടും ബെൽ മുഴക്കി, ആ ശബ്ദം കേട്ടതും, ആ ചോരക്കണ്ണുകൾ വിടർന്നു. അതിവേഗം അവൻ ആ കോൾ എടുത്തു.

കമാൻഡർ ,

അവളെ തീർത്തോടാ…

അത് കമാൻഡർ ,

ഛി നായെ, ഒരു പെണ്ണിനെ കൊല്ലാനായില്ലെ നിങ്ങൾക്ക്.

അത് അവൻ, അവൻ വന്നു,

ആര്,…..

AR…….

അടുത്ത ക്ഷണം അയാൾ അറിയാതെ ആ കയ്യിൽ നിന്നും ഫോൺ നിലത്തു വീണുടഞ്ഞു. ഒരു നിമിഷം അയാൾ നിശ്ചലനായി. എന്നാൽ ആ മിഴികളിൽ ഭയത്തിൻ്റെ കരി നിഴൽ പരന്നു. പെട്ടെന്നു തന്നെ, ആ മിഴികളിൽ പ്രതികാരാഗ്നി പടർന്നു…..

AR………

ആ ഇരുട്ടു മുറിയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ടയാൾ അലറി വിളിച്ചു. അത്രയും കോപം ആ സ്വര വീചികളിൽ ഉണ്ടായിരുന്നു. ചുവരുകളിൽ തട്ടി ആ സ്വരവിചികൾ വീണ്ടും വീണ്ടും പ്രകമ്പനങ്ങൾ തീർത്തു.

നീ ചത്തിട്ടില്ല അല്ലേ……..

ഹാ… ഹാ… ഹാ….

പിന്നെ ഒരു അട്ടഹാസമായിരുന്നു, ഒരു ഭ്രാന്തനെ പോലെ,

ഫിനിക്സ് പക്ഷിയുടെ ജൻമാ നിൻ്റെ, ആ ബ്ലാസ്റ്റിൽ നിന്നും നീ രക്ഷപ്പെട്ടു അല്ലെ..

ഇൻഷാ അള്ളാ….

നീ കാത്തു റബ്ബേ…..

എൻ്റെ കൈ കൊണ്ട് അവനെ കൊല്ലാനായില്ലല്ലോ എന്ന് ഈ നാളത്രയും ഞാൻ കരഞ്ഞത് നി കേട്ടു, അല്ലേ…

എന്നെ ഇങ്ങനാക്കിയത് നീയാണ്, അതിനു ഞാൻ പകരം ചോദിക്കും.

അപ്പോ നീയും കാത്തിരിക്കുവായിരിക്കും , ഞാൻ തന്ന അടി ഒരിക്കലും മറക്കാനാവില്ലല്ലോ….

ഹാ…. ഹാ…. ഹാ….

ആ സമയം മുറിയുടെ മൂലയിൽ കിടന്ന വയർലസ് ശബ്ദം ഉണ്ടാക്കിയതും അയാൾ പോയി അതിൽ സംസാരിക്കാൻ നിന്നു.

കമാൻഡർ എന്തു പറ്റി.

ഓ… അതു ഫോൺ നിലത്തു വീണു പോയി.

നമ്മുടെ 3 പേരെ അവൻ,

അവൻ്റെ മുന്നിൽ പോയി തല വെച്ചു കൊടുക്കണ്ട, മാളത്തിൽ പതുങ്ങിക്കോ…

ശരി,

സൂക്ഷിക്കണം അവനെ, ഏതു മാളത്തിൽ ഒളിച്ചാലും ഇരയെ മണം പിടിച്ചു തേടി വരുന്ന വേട്ടപ്പട്ടിയാണവൻ,

കമാൻഡർ,

എനിയുള്ള ഓരോ ചുവടും സൂക്ഷിച്ചു വേണം.

എൻ്റെ ക്രഡിബിളിറ്റി തകർത്തവനാണവൻ, പെട്ടെന്നു കൊല്ലില്ല ഞാൻ, അവനെ,

അവൻ്റെ മൂക്കിനു കീഴെ ഈ പ്രോജക്ട് എനിക്കു പൂർത്തിയാക്കണം, എങ്കിലേ എങ്കിലേ, എൻ്റെ പഴയ ആ പേര് തിരിച്ചു കിട്ടു.

മാഡ് ഖാൻ……….

ഹാ…. ഹാ… ഹാ…..

ഇപ്പോ ഞാൻ, റിവൻജ് ഖാനാടാ….. അവനോടുള്ള റിവൻജ് അതു മാത്രമാ എൻ്റെ ലക്ഷ്യം.

മാഡ് ഖാൻ ആ പേരു കേട്ടാൽ എല്ലാവരും വിറച്ചിരുന്ന ആ പഴയ കാലം എനിക്കു തിരിച്ചു വേണം.

യാ അള്ളാ… തിരിച്ചു കിട്ടും കമാൻഡർ,

കുദാ ആഫിസ്,

നോക്കാം

?????

വീട്ടിലെത്തിയതും അരവിന്ദൻ നേരെ അമ്മയുടെ മുറിയിൽ പോയി വാതിൽ അടച്ചു . അർച്ചന നേരെ അവളുടെ മുറിയിലും, ഒന്നും മനസിലാവാതെ ലക്ഷ്മിയമ്മയും. അവർ തമ്മിൽ പിണങ്ങി എന്നു തോന്നിയതു കൊണ്ട് ആ അമ്മ ഒന്നും മിണ്ടാൻ നിന്നില്ല.

ചട്ടിയും കലവും ആവുമ്പോ തട്ടിയും മുട്ടിയും ഇരിക്കും , അതിൽ വലിയവർ ഇടപ്പെട്ടാ ചിലപ്പോ വിളലു വീഴും എന്നത് ലക്ഷ്മിയമ്മയ്ക്കറിയാം, അതു കൊണ്ട് അവർ ഒന്നും പറയാൻ പോയില്ല.

കുറേ സമയങ്ങൾക്കു ശേഷം മുറിവിട്ടിറങ്ങിയ അരവിന്ദൻ നേരെ അർച്ചനയുടെ മുറിയിൽ കയറിയ നിമിഷം അവൾ കിടുകിടാ വിറച്ചു. എന്നാൽ അവർ വസ്ത്രം എടുത്തു ബാത്റൂമിൽ കയറിയപ്പോൾ അവൾക്ക് തെല്ലൊരാശ്വാസം ലഭിച്ചു.

ഫ്രഷ് ആയി വന്നതും അവളെ മൈൻഡ് ചെയ്യാതെ അവൻ ലക്ഷ്മിയമ്മയ്ക്കരികിൽ പോയി. അവൾ ആശയക്കുഴപ്പത്തിലുമായി. കുറച്ചു സമയങ്ങൾക്കു ശേഷം അമ്മ ഭക്ഷണം കഴിക്കാൻ അർച്ചനയെ വിളിച്ചെങ്കിലും അവൾ വേണ്ട എന്നു പറഞ്ഞു.

കൂടുതൽ നിർബദ്ധിക്കാതെ ലക്ഷ്മിയമ്മയും ഭക്ഷണം കഴിക്കാൻ പോയി. ഭക്ഷണം കഴിക്കുമ്പോഴും ആ അമ്മയുടെ മുഖത്ത് ഒരു ഗൂഢ മന്ദഹാസം ഒളിച്ചിരുന്നു. ഭർത്താവിനോട് ഉടക്കിയതു കാരണം ഭക്ഷണം പോലും കഴിക്കാൻ കഴിയാത്ത മകളുടെ അവസ്ഥയും. കല്യാണമേ… വേണ്ട എന്നു പറഞ്ഞ മകൾ ഇപ്പോ ഭർത്താവിനെ ഭ്രാന്തമായി സ്നേഹിക്കുന്നു എന്ന തിരിച്ചറിവും , അവർക്ക് സന്തോഷം പകർന്നു.

എന്നാൽ സത്യം ആ അമ്മ അറിയുന്നില്ലല്ലോ… കുറച്ചു മുന്നെ നടന്ന സംഭവബഹുലമായ നിമിഷത്തിൽ കിളി പാറിയ മകളുടെ കാളിയ വയറിലെ തീയണയാത്തതാണ് അവളുടെ വിശപ്പില്ലായ്മയുടെ കാരണം എന്ന്.

ഭക്ഷണമെല്ലാം കഴിച്ച് അമ്മയുടെ മുറിയിലേക്ക് അരവിന്ദൻ നീങ്ങുമ്പോ ലക്ഷ്മിയമ്മ അവനെ വിളിച്ചു.

അരവിന്ദാ….

ഒരു നിമിഷം അവൻ ഒന്നു ഞെട്ടി, പിന്നെ സ്വയം പഴയ രീതിയിൽ പെരുമാറാനായി മനസിനെ പാകപ്പെടുത്തി കൊണ്ടവൻ തിരിഞ്ഞു.

എന്താ അമ്മേ…..

നീയെങ്ങോട്ടാ….

അമ്മയെ കാണാൻ,

കാണാൻ മാത്രമാണോ അതോ…

എന്തോ… ഇന്നമ്മയുടെ കൂടെ കിടക്കാൻ തോന്നുന്നു.

ആണോ എനിക്കു തോന്നി.

ഇങ്ങു വന്നേ….

എന്താ അമ്മേ…

അതു പറഞ്ഞു കൊണ്ട് അവൻ ലക്ഷ്മിയമ്മയുടെ അരികിലേക്കു പോയി.

അമ്മ പറയുന്നത് കൊണ്ട് മോന് ഒന്നും തോന്നരുത്.

എന്താ… അമ്മേ….

തെല്ലൊരു അമ്പരപ്പോടെയാണവൻ അതു ചോദിച്ചത്.

അത് മോനെ, ഇതൊക്കെ ദാമ്പത്യ ജീവിതത്തിൽ പതിവുള്ളതാ… പുതുക്കായതോണ്ടാ മോനിങ്ങനെ,

അമ്മ എന്താണ് പറയുന്നതെന്ന് അവനു മനസിലായില്ല.

അമ്മ എന്താ ഈ പറയുന്നേ…

നിങ്ങൾ തമ്മില് ഉടക്കിലേ….

സത്യത്തിൽ ആ ചോദ്യം കേട്ടപ്പോ അവനു ചിരി വന്നെങ്കിലും അവനത് പിടിച്ചു വെച്ചു. അമ്മയോട് മറുത്തൊന്നും പറയാതെ സമ്മതിച്ചു കൊടുത്തു.

ഉം….

എനിക്കു തോന്നി, നീ അവളുടെ അടുത്തേക്ക് ചെല്ല്,

പാവം കൊച്ച് ഒന്നും കഴിച്ചിട്ടില്ല,

ചെല്ലെടാ… മോനെ,

അമ്മ അങ്ങനെ പറഞ്ഞപ്പോ എതിരു പറയാൻ തോന്നിയില്ല. അവൻ അവളുടെ മുറിയുടെ വാതിൽ തുറന്നു. ആ ശബ്ദം കേട്ടപ്പോ മുതൽ അവളുടെ ചങ്കിടിപ്പു കൂടിയിരുന്നു.

മൂലയിൽ വെച്ച പായ എടുത്ത് നിലത്തു വിരിക്കുമ്പോൾ അവൾ അറിയാതെ കട്ടിലിൽ നിന്നും ഇറങ്ങി നിന്നു പോയി, എന്തു പറയണം, എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥ, പേടിയോടെ വിക്കി കൊണ്ടവൾ പതിയെ പറഞ്ഞു.

കട്ട്…കട്ടിലി… കിട ….ന്നോ…

അവനവളെ ഒന്നു തുറിച്ചു നോക്കിയതും , അവളുടെ നെറ്റിയിൽ നിന്നും വിയർപ്പുകണങ്ങൾ ഒഴുകിയിരുന്നു. അത്രയും തീക്ഷ്ണമായ അവൻ്റെ നോട്ടം നേരിടാൻ അവൾക്കായില്ല. അവളെ മൈൻഡ് ചെയ്യാതെ അവൽ പായിൽ കിടന്നപ്പോയും അവളാ നിർത്തം നിന്നു.

അവൻ ഫോണിൽ തോണ്ടി കളിക്കവെ, പതിയെ അവൾ ബെഡിൽ കിടന്നു കൊണ്ട് അവനെ തന്നെ നോക്കി , എന്നാൽ അതൊന്നും അവൻ ശ്രദ്ധിച്ചതേ ഇല്ല.

അവളുടെ മനസിൽ അധോലോകം വാണ ഒരു വലിയ ഡോൺ തനിക്കരികിൽ കിടക്കുന്നത് പോലെ, എന്തോ കാരണം കൊണ്ട് എല്ലാം ഉപേക്ഷിച്ച് പാവത്താനായ ഒരു ഡോൺ. ഇത്രയും നേരം അവൾ തല പുകഞ്ഞ് മെനഞ്ഞെടുത്ത കഥ, ശത്രുക്കൾ കാരണം ഫാമിലി നഷ്ടമായി, ഒരു ആക്സിഡൻ്റ് അമ്മ ഈ അവസ്ഥയിലും, അതോടെ തൻ്റെ സാമ്രാജ്യം ഉപേക്ഷിച്ച് പാവത്താനായ ഡോൺ,

എപ്പോയോ അരവിന്ദൻ ഉറങ്ങിയിരുന്നു. എന്നാൽ അർച്ചനയ്ക്കിന്ന് കാളരാത്രിയാണ്. നിദ്രാദേവി പോലും കടാക്ഷിക്കാൻ മടിച്ച രാത്രി . അവനെ ഉറ്റു നോക്കി കൊണ്ട് അവൾ ഉറക്കമളച്ചിരുന്നു.

രാവിലെ കണ്ണു തുറക്കുമ്പോൾ മുറിയിൽ അരവിന്ദൻ ഉണ്ടായിരുന്നില്ല. ഒരു നിമിഷം അർച്ചന ഞെട്ടി, ചാടി പിടഞ്ഞെഴുന്നേറ്റ് ഹോളിൽ ചെന്നപ്പോൾ, അരവിന്ദൻ അവിടെ ഡ്രസ് മാറി ഇരിക്കുന്നു.

മകളുടെ കോലം കണ്ട ലക്ഷ്മിയമ്മ, അറിയാതെ ചിരിച്ചു പോയി. ക്ഷീണം വിട്ടുമാറാത്ത മുഖവും , അലങ്കോലമായി കിടക്കുന്ന മുറിയും, അവർ മറ്റൊരു കണ്ണിലൂടെയാണ് കണ്ടത്.

പോയി കുളിക്കെടി, അവനിവിടെ തന്നെ ഉണ്ട്,

അമ്മയത് പറഞ്ഞപ്പോ… ആ മുഖത്തെ ചിരി കൂടി കണ്ടപ്പോ… അമ്മയെന്താണ് ഉദ്ദേശിച്ചതെന്ന് അവൾക്കു മനസിലായി. ആദ്യം നാണം തോന്നിയെങ്കിലും പെട്ടെന്നു ദേഷ്യം വന്ന അവൾ വാതിൽ കൊട്ടിയടച്ച് അകത്തേക്കു പോയി.

ഫ്രഷ് ആയി വന്ന ശേഷം അവർ ഒരുമിച്ചിരുന്നു ,ഭക്ഷണം കഴിച്ചു. അപ്പോയൊക്കെ അവളുടെ മിഴികൾ അവനിൽ ഉടക്കി കൊണ്ടിരുന്നു. എന്തോ ഭയത്തോടെയാണ് അവൾ അവനെ നോക്കിയത്.

എന്നത്തേതു പോലെയും ,അവൻ കാറിൽ കയറി കാത്തു നിന്നപ്പോ, അവൻ്റെ പ്രവർത്തിയിൽ മുഴുവൻ അസാധരണത്വമാണ് അവൾക്കു തോന്നിയത്. എന്തു കൊണ്ടെന്ന് അറിയില്ല. അവൾ പോലും അറിയാതെ,  അവൾ കാറിൻ്റെ മുന്നിൽ കയറി ഇരുന്നു പോയി.

മാഡം, മുന്നിൽ,

അരവിന്ദൻ്റെ ആ ചോദ്യം അവളെ ശരിക്കും ഞെട്ടിച്ചു. ഇന്നലെ അങ്ങനെ ഒരു സംഭവം നടന്ന യാതൊരു ഭാവവും ഇല്ലാതെ അവൻ ഇടപഴകുന്നത് കാണുമ്പോൾ അവളിലെ ഭയം കുടി.

ഞാൻ ഇവിടെ ഇരിക്കുന്നതിൽ വല്ല കുഴപ്പവും ഉണ്ടോ…

മടിച്ചു കൊണ്ടവൾ പറഞ്ഞപ്പോ ഒന്നും പറയാതെ അവൻ വണ്ടി മുന്നോട്ടെടുത്തു. ഇവനാരാ…. എന്തിനാ ഈ അഭിനയം, വല്ല അധോലോക രാജാവാണോ… ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അവളെ വേട്ടയാടി.

അവനോട് ചോദിക്കണം എന്നുണ്ട് പക്ഷെ എന്തോ അതിന് ധൈര്യം വരുന്നില്ല. ഒന്നവൾ ഉറപ്പിച്ചു. ഓഫിസിൽ എത്തിയ പാടെ, അരവിന്ദൻ എന്ന പുതിയ കേസ് ഓപ്പൺ ചെയ്യണം. അവനാരെന്നറിയണം. നിയമത്തിനു മുന്നിൽ അവൻ തെറ്റുകാരൻ ആണെങ്കിൽ അവന് അർഹമായ ശിക്ഷ വാങ്ങി കൊടുക്കണം.

മോഹിച്ചു തുടങ്ങിയ ഈ ബന്ധം ചിലപ്പോൾ അറുത്തു മാറ്റേണ്ടി വരും. ഞാൻ ചിന്തിച്ചതാണ് ശരി, പുരുഷൻമാരെ വിശ്വസിക്കാനാവില്ല എല്ലാം അവരുടെ അഭിനയം മാത്രം, അരവിന്ദ് നിൻ്റെ മുഖം മൂടി ഞാൻ വലിച്ചു കീറും, നീ മറച്ചു വെച്ച AR എന്ന നിൻ്റെ ആ മുഖം ഞാൻ പുറത്തു കൊണ്ടുവരും.

?????

പൊട്ടിപ്പൊളിഞ്ഞ ആ കെട്ടിടത്തിനുളിൽ 8 പേർ ഇരിക്കുകയാണ്. എല്ലാവരുടെയും മുഖത്ത് നിരാശ, ഒപ്പം ചെറു ഭയം. എന്തോ ഒന്ന് അവരെ അലട്ടുന്നു.

നമ്മുടെ കൂട്ടത്തിലെ മൂന്നെണ്ണത്തിനെയാ… അവൻ.

നടുറോഡിൽ അവനെയും തീർക്കേണ്ടതാ…

നിർത്തെടാ…. അവനെ തീർക്കാൻ ചെന്നാ മതി.

നിങ്ങൾ കാരണാ… നിങ്ങൾ ഓടാൻ പറഞ്ഞില്ലായിരുന്നെങ്കിൽ,

അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ നീയൊന്നും ഉണ്ടാവില്ലായിരുന്നു.

അത് ഏതാ മൊതലെന്ന് നിനക്കൊന്നും അറിയില്ല…

ജാഫർ ഭായ്,

അതെടാ… ഒരു മൊട്ടുസൂചി ആയുധമായി കിട്ടിയാ… 10 എണ്ണത്തിനെ തീർക്കുന്നവനാ… അവൻ, അവൻ ഗണ്ണും പിടിച്ചു നിക്കുമ്പോ രക്ഷപ്പെടുവല്ലാതെ മുന്നിൽ പോയി ചാവാനാണോ പറയേണ്ടത്.

അവനാരാ…?

അതിപ്പോ നിങ്ങൾ അറിയണ്ട,

ജാഫർ ഭായി…

അതെ അവനെ കുറിച്ചുള്ള സംസാരം അധികം വേണ്ട എന്നത് കമാൻഡറുടെ തീരുമാനമാണ്.

ഉം…

ഒന്നു ഞാൻ പറയാം, നമ്മുടെ മാഡ് ഖാൻ ഇന്ന് ഈ അവസ്ഥയിൽ ആവാൻ അവനാ കാരണം , നീ പുതിയതായതോണ്ട, നിനക്കവനെ അറിയാതെ പോയത്.

ആ വാക്കുകൾ, അതു മാത്രം മതിയായിരുന്നു അവനിൽ ഭയം നിറയ്ക്കാൻ, മാഡ് ഖാൻ്റെ ഈ അവസ്ഥയ്ക്ക് കാരണക്കാരൻ അവനാണെന്നതിനർത്ഥം അവൻ ചില്ലറക്കാരനല്ല.

എന്നാലും അന്ന് അവൻ എങ്ങനെ രക്ഷപ്പെട്ടു.

ഇവിടെ അവനെങ്ങനെ എത്തി.

എനി ഈ പ്രോജക്ടിനെ കുറിച്ച് അവനറിഞ്ഞോ…

ഇതിലും എതിരാളി അവനാണോ…

പഴത് വീണ്ടും ആവർത്തിക്കുകയാണോ…

അള്ളാ…..

ജാഫറിൻ്റെ വാക്കുകളിൽ നിസ്സഹായതയും ഭയവും തളം കെട്ടിയിരുന്നു. ആ ഭയം പതിയെ മറ്റുള്ളവരുടെ മിഴികളിലും തിളങ്ങി നിന്നു.

?????

ഓഫീസിനു മുന്നിൽ കാർ നിന്നതും അർച്ചന ചാടിയിറങ്ങി. മനസിൽ ഉറപ്പിച്ച പുതിയ ലക്ഷ്യങ്ങളുമായി അവൾ പടികൾ ഓടി കയറിയപ്പോ വാതിൽക്കൽ അവളെ കാത്തു നിന്നവരെ കണ്ടവൾ ഞെട്ടി.

രാവിലെ തന്നെ ഐജിയും മുഖ്യമന്ത്രിയും വന്നത് കണ്ടപ്പോയെ എന്തോ പ്രശ്നം ഉണ്ടെന്നവൾക്കു മനസിലായി. ആ പരിഭ്രമം അവളുടെ മുഖത്തുണ്ടായിരുന്നു. എന്തു ചെയ്യണം എന്നറിയാതെ അവൾ അവരെ സല്യൂട്ട് ചെയ്തു. ഇന്നലെ രാത്രി നടന്നതാണോ പ്രശ്നം എന്നതായിരുന്നു അവളുടെ ചിന്ത.

അരവിന്ദനെവിടെ,….

ഐജിയുടെ ചോദ്യത്തിനു മുന്നിൽ അവളൊന്നു പകച്ചു പോയി.

അത് സർ,

അർച്ചനാ… അരവിന്ദൻ എവിടെ,

കാറിനരികിലുണ്ട് സർ,

അരവിന്ദനെ വേഗം കൂട്ടി, വാ… ഞങ്ങൾ തൻ്റെ ക്യാമ്പിനിൽ ഉണ്ടാവും.

അർച്ചന വല്ലാത്ത ഒരു മാനസിക അവസ്ഥയിലായി. ഒരു കോൺസ്റ്റബളിനെ കമ്മിഷ്ണറെ കൊണ്ട് വിളിപ്പിക്കുന്നതല്ല അവളുടെ പ്രശ്നം, അരവിന്ദന് ശിക്ഷ വാങ്ങി കൊടുക്കണം എന്നവൾ ചിന്തിച്ചതാണെങ്കിലും, പെട്ടെന്ന് അങ്ങനെ ഒരു അവസ്ഥ മുന്നിൽ സംജാതമായപ്പോൾ അവളുടെ ഉള്ളിലെ പ്രണയം അതാണവളെ പിന്നോക്കം വലിച്ചത്.

എല്ലാം കൈ വിട്ടു പോവുകയാണ്. തൻ്റെ റിവോൾവർ എടുത്ത് അരവിന്ദൻ വെടിയുതിർത്തത് മുതൽ അവൻ്റെ ഭൂതകാലം വരെ അവർ ചികഞ്ഞിട്ടുണ്ടാവും. എനിയെന്തു ചെയ്യും. ആ ചിന്തകൾ വേട്ടയാടവെ അവൾ അരവിന്ദന് അരികിലെത്തി.

അരവിന്ദാ… വാ…

എന്താ മാഡം,

നിന്നെ ഐ ജി വിളിക്കുന്നുണ്ട്.

അതു കേട്ടതും യാതൊരു ഭാവവ്യത്യാസവുമില്ലാതെ അവൻ നടന്നതും അവൾ വാ… തുറന്നു നിന്നു പോയി. നടക്കുന്ന വഴി അവനൊന്നു തിരിഞ്ഞു നോക്കി. ആ നോട്ടം കണ്ടതും അവൾ വേഗം അവനു പിറകെ വന്നു.

കാമ്പിൻ തുറന്ന് അരവിന്ദൻ അകത്തു കയറിയതും ഐ ജി അവനെ സെല്യൂട്ട് ചെയ്തതും. അർച്ചനയുടെ അവശേഷിക്കുന്ന കളികൾ മൊത്തം എവിടെയോ പറന്നു പോയി.

എന്താ… ഇത് , ഞാനെവിടാ… ഇപ്പോ… എന്താ ഇപ്പോ ഇവിടെ നടന്നത്, നിങ്ങളൊക്കെ ആരാ… ആ അവസ്ഥയിൽ എത്തിയിരുന്നു അർച്ചന. ഒന്നും മനസിലാവാതെ , അവൾ നോക്കി നിക്കുമ്പോൾ, ഒരു വെളുത്ത പേപ്പർ നീട്ടി കൊണ്ട് ഐ ജി പറഞ്ഞു.

സർ, റെസിഗ്നേഷൻ ലറ്റർ,

ഉടനെ അരവിന്ദൻ ആ പേപ്പർ വാങ്ങി, അതിൽ എഴുതിയ ശേഷം ഒപ്പിട്ട് ഐ ജി യെ തിരികെ ഏൽപ്പിച്ചു.

അരവിന്ദ് വർമ്മ……

പിന്നിൽ നിന്നും വിളി കേട്ടതും അരവിന്ദൻ തിരിഞ്ഞു നോക്കി. ഒപ്പം അർച്ചനയും , പാതി നരച്ച മുടി, കോട്ടും സൂട്ടും വേഷം, കട്ടി മീശ,  ഗൗരവം നിറഞ്ഞ മുഖം.

ആളെ കണ്ടതും അരവിന്ദൻ്റെ മുഖം മാറി, ദേഷ്യം നിറഞ്ഞിരുന്നു. അവൻ അയാളെ കടന്നു പോവാൻ ശ്രമിച്ചതും അയാൾ അവൻ്റെ കൈക്കു കയറി പിടിച്ചു.

( ഹിന്ദി സംഭഷണങ്ങളും ഇംഗ്ലീഷും എഴുത്തിൻ്റെ സുഖത്തിനായി മലയാളത്തിൽ തന്നെ തുടരുന്നു )

ചീഫ് , എന്നെ വിടൂ….

എനിക്കു സംസാരിക്കണം.

എന്നെ ചതിച്ചിട്ടും എനിയെന്താ നിങ്ങൾക്കു സംസാരിക്കാനുള്ളത്.

കത്തി ജ്വലിക്കുന്ന കണ്ണുകൾ ഉയർത്തി, കോപത്തോടെ അലറി വിളിച്ചു കൊണ്ടാണവൻ അതു പറഞ്ഞത്.

ചതിച്ചതോ ഞാനോ… പിന്നെ ഞാൻ എന്തു ചെയ്യണമായിരുന്നു.

സൗമ്യമായാണ് അയാൾ സംസാരിച്ചത് എന്നാൽ പെട്ടെന്ന് അവൻ്റെ കൈ പിടിച്ച് ഉള്ളോട്ട് തള്ളിയിട്ട ശേഷം കോപത്തോടെ അയാൾ പറഞ്ഞു.

പിന്നെ ഞാൻ എന്തു ചെയ്യണായിരുന്നു.

എൻ്റെ മുഖത്തു നോക്കി പറയെടാ….

ആ അവസ്ഥയിൽ , അവൻ ജീവനോടെ ഉണ്ടെന്ന് നീ അറിഞ്ഞാൽ നീ എവിടെ വരെ പോവും എന്തു ചെയ്യും എന്ന് എനിക്കു നല്ല പോലെ അറിയാം.

പതിയെ അയാൾ സൗമ്യനായി,

ഒരു കിഴുദ്ദ്യോഗസ്ഥനയാണോ നിന്നെ ഞാൻ കണ്ടത്, ഒരു മകനെ പോലെ അല്ലെ,

അതു പറയുമ്പോ… അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

പെട്ടെന്ന് വീണ്ടും രോഷാകുലനായി കൊണ്ടയാൾ അലറിക്കൊണ്ട് പറഞ്ഞു.

ആ നിന്നെ ഞാൻ മരണത്തിനു വിട്ടു കൊടുക്കണോടാ….

ചീഫ്….

അതു പറഞ്ഞു കൊണ്ട് അരവിന്ദൻ മുട്ടിലിരുന്നു തല കുനിച്ചു കൊണ്ട് ഇരുന്ന കരയാൻ തുടങ്ങി. അതു കണ്ടതും അയാൾ അവനരികിലേക്കു ചെന്നു. അവനെ ആശ്വസിപ്പിക്കുവാൻ തുടങ്ങി. എന്താണ് നടക്കുന്നതെന്നറിയാതെ, അർച്ചന അവിടെ തന്നെ തരുത്തു നിന്നു. ആ സമയം ഐ ജി പറഞ്ഞു.

അർച്ചന  മീറ്റ് മിസ്റ്റർ, വിശ്വവർദ്ധൻ റെഡി, RAW ചീഫ്,

ആ വന്ന ആളെ കാട്ടി ഐ ജി അതു പറഞ്ഞപ്പോൾ അവളുടെ കണ്ണു തുറന്നു പോയി, അവൾ വേഗം സല്യൂട്ട് അടിച്ചു. ഉടനെ ഐ ജി പറഞ്ഞു.

മീറ്റ് മിസ്റ്റർ, അരവിന്ദ് വർമ്മ , അഡീഷണൽ സെക്രട്ടറി ഓഫ് RAW and സ്പെഷൽ ഫോർസ് ഹെഡ്.

ഒരു നിമിഷം അവൾക്ക് അതു ഉൾക്കൊള്ളാൻ സാധിച്ചില്ല. അനങ്ങാപ്പാറയായി അവൾ നിന്നു പോയി.

അർച്ചനാ….

ഐ ജി യുടെ വിളി വന്നതും , അവൾ അരവിന്ദനെ നോക്കി സെല്യൂട്ട് അടിച്ചു. ആ സമയം മുഖ്യൻ പറഞ്ഞു തുടങ്ങി.

ഇത്ര നാൾ കൂടെ ഉണ്ടായ ഡ്രൈവർ ആരാണെന്നറിഞ്ഞ ഞെട്ടലാ ഐ ജി, താനത് കാര്യാക്കണ്ടടോ…

മോളെ, അർച്ചനെ,

പോയി കുറച്ച് വെള്ളം കുടിക്ക്, ഞങ്ങൾ വിളിക്കാം.

മുഖ്യനത് പറഞ്ഞപ്പോ അവൾക്കതൊരു വല്യ ആശ്വാസം തന്നെ ആയിരുന്നു. അവൾ വേഗം പുറത്തേക്കു പോയി, സത്യത്തിൽ മുഖ്യൻ പറഞ്ഞ പോലെ അവൾ നല്ലവണ്ണം വെള്ളം കുടിച്ചു പോയി. അല്ല അരവിന്ദൻ വെള്ളം കുടുപ്പിച്ചു എന്നതാണ് സത്യം .

പുറത്തിറങ്ങിയിട്ടും അവളുടെ ഉള്ളിൽ ചുട്ടെരിയുന്ന ചൂടായിരുന്നു. അവൾ വെന്തുരുകുകയായിരുന്നു. അരവിന്ദനോട് കാണിച്ചതെല്ലാം ഓർക്കുമ്പോൾ അവളുടെ ചങ്കിടിപ്പു കൂടി. ഒരു തരം വല്ലാത്ത അവസ്ഥ.

ആ സമയമാണ് റഹിം കയറി വന്നത്, അവൻ റിജോയിൽ ചെയ്യാൻ വന്നതാണ്. അർച്ചനയെ കണ്ടപ്പോ അവൻ്റെ കണ്ണിൽ കനലെരിഞ്ഞു. ആ സസ്പെൻഷൻ അവളോടുള്ള പകയ്ക്കു കാരണമായി.

റഹിം തൻ്റെ കൈകൾ അരിക്കുന്നതു പോലെ തോന്നി. അവൻ്റെ മിഴികൾ ആദ്യം തേടിയത് അരവിന്ദനെയാണ്. അവനൊന്നു പൊട്ടിച്ചാൽ കൈ തരിപ്പു മാറും. ആ പന്നിയെ കാണുന്നില്ലല്ലോ എന്ന ചിന്തയിൽ ചുറ്റും നോക്കി.

ആ സമയം അർച്ചനയുടെ കണ്ണിൽ റഹിം പെട്ടത്, അവൾ തന്നെ കണ്ടു എന്നു മനസിലായതും അവൻ അവളെ സല്യൂട്ട് ചെയ്തു.

എനി അടങ്ങി ഒതുങ്ങി നിന്നോണം റഹിം..

ഓ…

നാവ് സൂക്ഷിച്ചാ നന്ന്,

ഓ…

ഉം…

മാഡം അരവിന്ദൻ,

എന്തിനാ…

ഒന്നുമില്ല , ചോദിച്ചെന്നേ… ഉള്ളൂ….

താൻ തൻ്റെ പണി നോക്ക്.

അവളത് പറഞ്ഞപ്പോ ചുറ്റും കണ്ണോടിച്ചു കൊണ്ട്, അവൻ അരവിന്ദനെ തിരഞ്ഞു, പിന്നെ നേരെ, തൻ്റെ ഡ്യൂട്ടിക്കിറങ്ങി.

അർച്ചനയ്ക്കാണെ നിക്കപ്പൊറുതിയില്ലാത്ത അവസ്ഥ, ബാത്റൂമിൽ പോവണം എന്നൊക്കെ തോന്നുന്നു. തന്നെ വിളിച്ചാലൊ എന്നു കരുതി എല്ലാം പിടിച്ചടക്കി നിക്കുവാണ് പാവം.

അർച്ചനാ…

ഉള്ളിൽ നിന്നും ഐ ജി യുടെ വിളി കേട്ടതും അവൾ നേരെ ഓടി അകത്തേക്ക്, അകത്തേക്കു കയറുമ്പോൾ അവൾ കേട്ടിരുന്നു, അരവിന്ദൻ്റെയും ചീഫിൻ്റെയും സംസാരം.

അപ്പോ എൻ്റെ ടീം..

അവരും വന്നിട്ടുണ്ട്,

എന്ത്,

അവൻ്റെ കണ്ണിൽ ആശ്ചര്യം തെളിഞ്ഞു.

AR കുട്ടികൾ , ചുണക്കുട്ടികൾ വരാതിരിക്കുവോടാ…

എനിക്കവരെ കാണണം.

ഒരു 10 മിനിറ്റ് അവരിവിടെ എത്തും.

ആ സമയം അർച്ചന ഐ ജിക്കു മുന്നിൽ നിൽക്കുകയായിരുന്നു.

അർച്ചന ആ ഒഴിഞ്ഞു കിടക്കുന്ന ഭാഗം, അത് എത്രയും പെട്ടെന്ന് വൃത്തിയാക്കി ഇവർക്ക് ഹാൻഡ് ഓവർ ചെയ്യണം.

സർ,

ഇവരുടെ ഓഫീസായി ആ ഭാഗം ഉപയോഗിച്ചു കൊള്ളും

സർ,

അവിടെ ഫുള്ളി റെസ്ട്രിക്ടട് ആയിരിക്കും ഒരു പോലീസുകാരും അനുവാദം കൂടാതെ അവിടെ പോവരുത് ,

സർ,

തനിക്കും ബാധകമാണ്.

അതിനവൾ തലയാട്ടി സമ്മതം മൂളുക മാത്രമാണ് ചെയ്തത്. എന്തു ചെയ്യണം എന്നു പോലും അറിയാത്ത അവസ്ഥ. പെട്ടെന്ന് രണ്ട് പെൺക്കുട്ടികൾ അവിടേക്ക് കടന്നു വന്നു.

കാണാൻ അതിസുന്ദരികൾ, നോർത്ത് ഇന്ത്യൻസ് ആണ്, ശരീര ഘടനയും ലുക്കും ആരെയും ആകർഷിക്കും അവർ വന്ന ഉടനെ അരവിന്ദനെയും, ചീഫിനേയും സല്യൂട്ട് ചെയ്തു.  സല്യൂട്ട് എന്നാൽ അതാണ് സല്യൂട്ട്. ഒരു വല്ലാത്ത എടുപ്പ് , കറക്ട് അളന്ന് മുറിച്ച് ചെയ്യുന്ന പോലെ.

വന്നല്ലോ നിൻ്റെ രണ്ടെണ്ണം .

ചീഫ് അത് പറഞ്ഞപ്പോ അരവിന്ദൻ ചിരിച്ചു.

AR സർ,……

എന്നു വിളിച്ചു കൊണ്ട് അവർ അവനെ കാഷ്യൽ ഹഗ് ചെയ്തു. ആ വിളിയിൽ തന്നെ ആരാധനയും റെസ്പെക്ടും സ്നേഹവും നിറഞ്ഞിരുന്നു.

എന്നാൽ ക്യാഷ്യൽ ആയി അവർ ഹഗ് ചെയ്തത് കണ്ടതും മറ്റൊരാളുടെ നെഞ്ചിൽ ഇടിവെട്ടി, കണ്ണിൽ ദേഷ്യത്തിൻ്റെ കനലെരിഞ്ഞു , പല്ലുകൾ ഞെരിച്ച് ആ ദേഷ്യം കടിച്ചമർത്തി. ചുവന്നു തുടുത്ത മുഖവുമായി അർച്ചന അരവിന്ദനെ നോക്കി. അവളെ അവൻ ഒന്നു ശ്രദ്ധിച്ചതു പോലും ഇല്ല എന്നത് , അവളെ ഏറെ ദുഖിപ്പിച്ചു.

സർ എവിടായിരുന്നു.

ഒരു വിവരവും ഇല്ലായിരുന്നു.

ഞങ്ങൾ എന്തോരം വിഷമിച്ചെന്നോ…

അവരുടെ വാക്കുകൾ ഓരോന്നും അർച്ചനയെ ചൊടിപ്പിച്ചു കൊണ്ടിരുന്നു. ഓ…. അവക്കടെ ഒരു വിഷമം, അതായിരുന്നു ആ സമയം അർച്ചനയുടെ മനസിൽ , അവൾ മുഷ്ടി ചുരുട്ടി പിടിച്ചു നിൽക്കുകയായിരുന്നു. എന്നാൽ അവളുടെ ഓരോ ചേഷ്ടകളും മറ്റൊരാൾ ശ്രദ്ധിച്ചത് അവൾ അറിഞ്ഞിരുന്നില്ല.

അതൊക്കെ പറയാം,

ബാക്കി ഉള്ളവർ എവിടെ,

സാധനങ്ങൾ ഇറക്കുവാ… സർ,

ഒക്കെ, അപ്പോ നമ്മുടെ ടീം സെറ്റ് ആയി, വർക്ക് പെട്ടെന്ന് സ്റ്റാർട്ട് ചെയ്യണം.

ഒക്കെ സർ,

അതേ… അരവിന്ദ്,

മുഖ്യൻ്റെ ശബ്ദം അവിടെ ഉയർന്നതും എല്ലാവരും അവിടേക്കു ശ്രദ്ധ നൽകി,

എനിക്കൊരു സജക്ഷൻ വെക്കാമോ….

സർ പറഞ്ഞോളൂ….

അർച്ചനയെ നിങ്ങളുടെ ടീമിൽ ,

അർച്ചന ഒന്നു ഞെട്ടി , അവൾ മുഖ്യൻ്റെ മുഖത്തേക്കു നോക്കിയപ്പോൾ ആ മുഖത്തൊരു കള്ള പുഞ്ചിരി ഉണ്ടായിരുന്നു. അതിൻ്റെ അർത്ഥം അവൾക്കു മനസിലായില്ല എന്നതാണ് സത്യം .മുഖ്യനു മറുപടി നൽകിയത് ചീഫ് ആയിരുന്നു.

സർ ഇത് RAW ടീം ആണ് അതിൽ ഒരു പോലീസുക്കാരി, എന്തു ചെയ്യാനാ. .

അർച്ചനയുടെ ധൈര്യം ഞാനറിഞ്ഞതാ.. പിന്നെ, ഇവിടുത്തെ എല്ലാം അറിയുന്ന ഒരാൾ ഉണ്ടായാൽ ഹെൽപ്പ് അല്ലേ എന്നു കരുതി.

സർ അതല്ല പ്രശ്നം,

ചീഫ്,

അരവിന്ദൻ വിളിച്ചതും , ചീഫ് അവൻ്റെ മുഖത്തേക്കു നോക്കി,

സർ, ഒരു കാര്യം പറഞ്ഞതല്ലെ , കുഴപ്പമില്ല,

വിശ്വാസം വരാത്ത ഭാവമായിരുന്നു ആ സമയത്ത് ചീഫിൻ്റെ മുഖത്ത്.

അരവിന്ദ്,

ഐ വിൽ മാനേജ് ഇറ്റ്,

ഒക്കെ,

അങ്ങനെ ആ കാര്യത്തിൽ തീരുമാനമായി, അർച്ചന അവരുടെ ടീമിൻ്റെ ഭാഗമായി. പ്രതീക്ഷിക്കാത്ത പലതും നടക്കുന്നതു കൊണ്ട് അർച്ചന കിളി പോയ അവസ്ഥയിൽ നിന്നും പുറത്തു വന്നില്ല.

എന്നാ ഞാൻ അങ്ങോട്ട് ചെല്ലട്ടെ, ടീമിനെ മൊത്തമായൊന്നു കാണണം.

അവൻ പുറത്തേക്കിറങ്ങാൻ പോയപ്പോ കൂടെ ,ഐ ജി യും ചെന്നു. ക്യാമ്പിന് പുറത്തിറങ്ങിയ അരവിന്ദനെ കണ്ടതും റഹിം.

ഡാ…. അരവിന്ദാ… ഇവിടെ വാടാ….

ദേഷ്യത്തോടെ റെഹിം പറഞ്ഞതു കേട്ടു കൊണ്ടാണ് പിന്നിൽ ഐ ജി വന്നത്. പിന്നെ മുട്ട തെറി, കേട്ടു റെഹിംമിന് കൂടെ, സസ്പൻഷൻ ഓഡർ , റെഡിയാക്കാൻ ഓഡർ ഇട്ടു.

സർ…. വേണ്ട, സസ്പെൻഡ് ചെയ്യണ്ട,

സർ, പറയുന്നെ,

അവനെ എനിക്കാവിശ്യം ഉണ്ട്,

ഒക്കെ,

സർ വേണ്ടവരെ എടുത്തോളു…

റഹിം, പിന്നെ രാജേട്ടനെയും മതി.

ഒക്കെ, അപ്പോ അവരെ മറ്റു ഡ്യൂട്ടികളിൽ നിന്നും ഒഴുവാക്കാം.

റെഹിം ആണെ കിളി പോയ അവസ്ഥ. സത്യത്തിൽ റെഹിം മാത്രമല്ല , അവിടെ ഉണ്ടായ എല്ലാവരുടെയും അവസ്ഥ അതു തന്നെ, കാര്യങ്ങൾ ഐ ജി പറഞ്ഞതും എല്ലാവരും അവനെ സല്യൂട്ട് ചെയ്തു. രാജേട്ടൻ്റെ കണ്ണിൽ മാത്രം, സന്തോഷം കൊണ്ട് കണ്ണുനീരൊഴുകി. അത് അരവിന്ദനും കണ്ടിരുന്നു.

റഹിം , 2 മണിക്കൂർ സമയം, ആ സ്ഥലം എത്രയും പെട്ടെന്ന് വൃത്തിയാക്കണം.

സർ

അതും പറഞ്ഞ് റെഹിം തൻ്റെ ജോലി ചെയ്യാനായി പാഞ്ഞു.

?????

മുഖ്യനും ചീഫും ഒരു കാറിൽ ആണ് തിരിച്ചു പോയത്. അവർക്ക് ഒരുപാടു സംസാരിക്കാൻ ഉണ്ടായിരുന്നു. ചീഫ് ആദ്യം ചോദിച്ച ചോദ്യം തന്നെ അർച്ചനയെ കുറിച്ചായിരുന്നു.

സർ, അർച്ചനയെ എന്തിനാ ടീമിലെടുപ്പിച്ചേ…

ആ കുട്ടിയെ എനിക്കറിയാടോ… സിൻസിയർ ആണ് , പിന്നെ തൻ്റേടിയും.

ഞാനതല്ല ചോദിച്ചെ,

ഉം… എനിക്കു മനസിലായി, അവിടെ വെച്ച് താൻ അർച്ചനയെ ശ്രദ്ധിച്ചോ. :

ഇല്ല.

പക്ഷെ ഞാൻ ശ്രദ്ധിച്ചു. അവനെ ആ പെൺകുട്ടികൾ കെട്ടിപ്പിടിച്ചപ്പോ അവൾ ഉരുകുകയായിരുന്നു. എനിക്കു തോന്നുന്നത് അവൾ അവനെ പ്രേമിക്കുന്നുണ്ടെന്നാ…

അരവിന്ദനെയോ…. പാവം പെണ്ണ്, അവൻ ,അതു വല്ലാത്ത ഒരു സാധനാ…

അവനും അവളെ ഇഷ്ടമാണെന്നു തോന്നുന്നു.

നോ വേ….

അവളെ ഞാൻ ടീമിലെടുക്കാൻ പറഞ്ഞപ്പോ അവൻ സമ്മതിച്ചില്ലെ.

അത് സർ, അതാ എനിക്കും മനസിലാവാത്തെ, അരവിന്ദൻ അങ്ങനല്ല, അവൻ്റെ ടീം എന്നത്, ചെറിയ കാര്യമല്ല, അവിടെ അവളെ അനുവദിച്ചത്.

അതാടോ ഞാനും പറഞ്ഞത്.

എന്തോ… അവൻ്റെ കാര്യമല്ലേ… ഒന്നും പറയാനാവില്ല.

ഞാൻ അവനെ മുന്നെ കണ്ടതാടോ… അന്നവനെ കണ്ടപ്പോ നിങ്ങൾ പറഞ്ഞ പോലെ ഒന്നും തോന്നിയില്ല. സത്യത്തിൽ ആളു മാറിപ്പോയോ എന്നു വരെ തോന്നി.. ഒരു ദയന്നാക്കെള്ളിയെ പോലെ അവൻ,

സർ, അതാണ് AR സ്പെഷ്യാലിറ്റി, അവൻ ഒരു ക്യാരക്ടർ തിരഞ്ഞെടുത്താൽ ഏതൊരവസ്ഥയിലും അവൻ്റെ യഥാർത്ഥ സ്വഭാവത്തിൻ്റെ,  പൊടി പോലും കാണില്ല.

RAW യുടെ മാണിക്യക്കല്ലാണവൻ.

പിന്നെ എന്തിനാടോ അവനെ, ഒരു ഡ്രൈവറാക്കി ഇവിടെ ഇങ്ങനെ,

അവനെ ഇപ്പോ കാണുന്ന ആ പഴയ അരവിന്ദ് വർമ്മയാക്കാൻ ചെയ്തതല്ലെ ,

എനിക്കു മനസിലായില്ല.

അണഞ്ഞു തുടങ്ങിയ കനലായുന്നു അവൻ , അതിനു തീ പകരാൻ ഈ നാടകം വേണ്ടി വന്നു.

സർ ഇത് കണ്ടോ…

ഒരു കടലാസു  കാണിച്ചു കൊണ്ട് അയാൾ പറഞ്ഞു.

അവൻ്റെ റിസൈൻ ലെറ്റർ ആണ്.

വാട്ട്,

സാഹചര്യങ്ങൾ, അതാണ് സർ, അവനെ പോലെ ഒരാളുടെ നഷ്ടം പെട്ടെന്ന് RAW യ്ക്ക് താങ്ങാനാവില്ല. രാവണൻ്റെ ബുദ്ധിയാ… ഒപ്പം അതേ സ്വഭാവവും, സംഹാരം അതു മാത്രം അറിയുന്ന RAWയുടെ ഏറ്റവും വലിയ ആയുധമാണ് അവൻ്റെ ടീം.

ടീം എക്സ്ട്രീം, അതായത് ടീം x എന്ന പേരിൽ അറിയപ്പെടുന്നത്. എല്ലാം ശക്തർ , പിടിക്കാൻ പറഞ്ഞാ കൊല്ലാൻ ശേഷിയുള്ളവർ, പക്ഷെ അവരെ നിയന്ത്രിക്കുക എന്നത് പാടാണ്, അവരെ കൊണ്ട് കാര്യങ്ങൾ കൃത്യമായി ചെയ്യിക്കുന്ന തലയും അവൻ്റെയാണ്. അവൻ പോയതിൽ പിന്നെ ടീം x ഒരു പ്രോജക്ട് ആണ് ആകെ ചെയ്തത് അത് ഫെയ്ലിയർ ആയിരുന്നു. അവരുടെ ആദ്യത്തെ തോൽവി.

അതൊക്കെ ശരി, പക്ഷെ ഇവിടെ ഇങ്ങനെ,

അത് ഞാൻ പറയാം, ആ ലെറ്റർ കിട്ടിയ സമയത്ത് ഒരു ഇൻ്റലിജൻറ് മെസേജ് ഞങ്ങൾക്കു കിട്ടി. മാഡ് ഖാൻ കേരളത്തിൽ വരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് എന്തോ ഒരു പ്രോജക്ട് .

അതോടെ അവനെ ലോഗ് ലീവ് ആക്കി, പ്രൈം മിനിസ്റ്റർ വഴി പ്ലാൻ ചെയ്ത് ഇവിടെ കമ്മീഷ്ണറുടെ ഡ്രൈവറാക്കി.

എന്തിന്,

മാഡ് ഖാൻ അവനാണ് അരവിന്ദനെ ഇങ്ങനെ ആക്കിയത്. അവൻ മരിച്ചെന്നാണ് അരവിന്ദനെ ഞങ്ങൾ വിശ്വസിപ്പിച്ചത്. അതു ഞങ്ങൾക്കു തിരുത്തി പറയാനാവില്ല. പറഞ്ഞ, ആ സമയം എന്തു നടക്കും എന്നു പറയാൻ പറ്റില്ല.

അപ്പോ….

ഇവിടെ പുതിയ ജോലി, പുതിയ ആളുകൾ അവൻ്റെ മനസിനെ ശാന്തമാക്കി. അവൻ്റെ മേൽ എന്നും ഞങ്ങളുടെ കണ്ണുകൾ ഉണ്ടായിരുന്നു.

എന്തിന്?

മാഡ് ഖാൻ , ആ പേര് അവൻ അറിയുന്ന നിമിഷത്തിന് വേണ്ടി, അവൻ്റെ പ്രസൻസ് അറിഞ്ഞാൽ അവൻ പഴയ AR ആവുമെന്ന് ഞങ്ങൾക്കു വിശ്വാസമുണ്ടായിരുന്നു.

രണ്ടു പേരേയും ഒരേ ഏരിയയിൽ ഇട്ട്, വീണ്ടും കണ്ടു മുട്ടാൻ ഇടവരുത്തി. അതിൻ്റെ ഫലം ഹീ ഇസ് ബാക്ക്.

ഒന്നും മനസിലായില്ല.

അത് അരവിന്ദൻ്റെ കഥയറിയാഞ്ഞിട്ടാ… സർ,

എങ്കിൽ പറയെടോ…

അതു പെട്ടെന്നു പറയാനാവില്ല , ഞാൻ പതിയെ പറയാം.

ഓ വല്ലാത്ത ഒരു സസ്പൻസ്.

അതിനു മറുപടിയായി ഒരു ചിരി മാത്രം പകർന്നു നൽകി ചീഫ്‌.

?????

പുതിയ ഓഫീസ് സജ്ജീകരണ പരിപാടി പൂർത്തിയായപ്പോൾ സമയം മൂന്നു മണി. ആ സമയമാണ് അർച്ചന അവിടേക്കു ചെല്ലുന്നത്. അരവിന്ദനെ ഫേസ് ചെയ്യാൻ അവൾക്ക് നല്ല പോലെ മടിയുണ്ട്. അർച്ചനയെ കണ്ടതും അരവിന്ദൻ പറഞ്ഞു.

ഗായ്സ്, മീറ്റ് മിസ്സ് അർച്ചന,

നമ്മുടെ ടീമിലെ പുതിയ മെമ്പർ,

എല്ലാവരും അരവിന്ദനെ നോക്കി.

അർച്ചന, ഇത്, പായൽ, ലാവണ്യ, ശരത്, അർജുൻ മിഷ്റ, യോഗേഷ് സിംഗ്, ഡേവിഡ്, റോക്കി.

എല്ലാവരെയും അർച്ചനയ്ക്ക് അരവിന്ദ് തന്നെ പരിചയപ്പെടുത്തി.അർച്ചന ആ ഓഫിസ് ഒന്നു നോക്കി. ഒരിടത്ത് കോഴിക്കോടിൻ്റെ ഒരു മാപ്പ്, വലുത്. ഒട്ടനവധി സ്ക്രീനുകൾ ചുമരിൽ, കുറേ എന്തൊക്കെയോ ഇലക്ട്രോണിക്ക് ഉപകരണം ലാപ്ടോപ്പ് ,ഇംഗ്ലീഷ് പടങ്ങളിൽ കാണുന്ന പോലെ,

ആകെ മൊത്തം ഒരു വിമ്മിഷ്ടം അവൾക്കു തന്നെ അനുഭവപ്പെട്ടു. ഈ ടീമിൽ ഇല്ല എങ്കിൽ ഇവിടം തനിക്കും റെസ്ട്രിക്ട് ആണെന്ന് അവളും ഓർത്തു. അവൾ സമയം നോക്കി, പിന്നെ അരവിന്ദനെയും .

അവൾക്ക് എന്തോ അവനോട് പറയാൻ ഒരു മടി. പക്ഷെ പറയാതിരിക്കാനും പറ്റില്ല. സമയം മൂന്നായി. അതാണു പ്രശ്നം.

സർ,

എന്താ അർച്ചന,

സമയം മൂന്നായി,

സോ… വാട്ട്,

ഭക്ഷണം കഴിക്കാൻ വീട്ടിൽ പോയിട്ടില്ല.

അയ്യോ… അമ്മ, നീയെന്താ ഓർമ്മിപ്പിക്കാഞ്ഞെ?

അത് സർ,

ഗായ്സ് ഞാനിപ്പോ വരാം…

അർച്ചനയുടെ കൈ പിടിച്ചു കൊണ്ടവൻ പുറത്തേക്കു പോയി. അതിശയത്തോടെ എല്ലാവരും അതു നോക്കി നിന്നു.

അർച്ചനയുടെ കാറിൽ പതിവു പോലെ തുറന്ന് അരവിന്ദൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നപ്പോ ഒരു പകപ്പോടെ അർച്ചന അവനെ നോക്കി. പഴയ ആ കോലമല്ല, കോൺസ്റ്റബിൾ യൂണിഫോം ഒക്കെ മാറി.

വെളുത്ത ഷർട്ട് കറുത്ത പാൻ്റ്, ഇൻസെഡ് ആണ് , ഷർട്ടിനു മുകളിൽ കറുത്ത കോട്ട്, ആ കോട്ടിൻ്റെ പോക്കറ്റിനു മുകളിലായി RAW യുടെ ചെറിയ ബാഡ്ജ്. അങ്ങനൊരാൾ ഇങ്ങനെ കാണിച്ചാൽ ഉള്ള കിളിയും പറന്നില്ലെങ്കിലെ അതിശയമൊള്ളു.

ടോ താൻ വരുന്നില്ലെ,

അവൻ്റെ ചോദ്യം കേട്ടതും അവൾ കാറിൽ കയറി. മുന്നിൽ ഇരുന്ന അർച്ചനയുടെ മിഴികൾ അവനെ തന്നെ വേട്ടയാടി. അവൾക്ക് അവനെ നോക്കാതിരിക്കാനായില്ല എന്നതാണ് സത്യം .എന്നാൽ അവൻ ഡ്രൈവിംഗിൽ തന്നെ ശ്രദ്ധ നൽകി.

വീട്ടിൽ എത്തിയതും കാർ തുറന്ന് അവൻ അകത്തു കയറി. അവൻ്റെ കോലം കണ്ട് ലക്ഷ്മിയമ്മ ഞെട്ടി.

അരവിന്ദാ….

എന്താ… അമ്മേ….

ഇതെന്തു കോലം. നിൻ്റെ യൂണിഫോം എവിടെ,

അത് അമ്മേ…അർച്ചന വാങ്ങി തന്നതാ ഇത് എങ്ങനെ ഉണ്ട് യൂണിഫോം കാറിൽ ഉണ്ട്.

എന്താണെന്നറിയില്ല , അവനപ്പോ കള്ളം പറയാനാണ് തോന്നിയത്. ആ സമയം അർച്ചന കയറി വന്നതും അരവിന്ദൻ പറഞ്ഞു.

സംശയമാണെ അർച്ചനയോട് ചോദിച്ചു നോക്ക്.

അതു കേട്ടതും അവളൊന്നു ഞെട്ടി.

എന്താ… സർ,

ഉടനെ ലക്ഷ്മിയമ്മയുടെ ചോദ്യം.

സാറോ….

അത് അമ്മേ…

അർച്ചന, ..

അരവിന്ദൻ വിളിച്ചതും അവൾ നിശബ്ദയായി.

അത് ഒന്നുമില്ല അമ്മേ…. അവളു വെറുതെ,

മോനെ ഞാൻ പൊട്ടിയല്ല, നിങ്ങൾ എന്തോ ഒന്ന് എന്നിൽ നിന്നും മറയ്ക്കുന്നു.

അമ്മേ….

അരവിന്ദൻ അറിയാതെ വിളിച്ചു പോയി.

ഞാൻ സ്വന്തം അമ്മയല്ലല്ലോ..

എന്താ അമ്മേ… ഈ പറയുന്നേ… ഞാനങ്ങനാണോ കണ്ടേ… അർച്ചന നീ തന്നെ പറ,

സർ,

അത് അമ്മേ അരവിന്ദൻ സർ RAW ഏജൻ്റ് ആണ്.

ഇതെന്തു കുന്താ എന്നൊന്നും എനിക്കറിയില്ല. നിൻ്റെ മോളിലാണോടി …. പെണ്ണേ..

അതെ എന്നവൾ തലയാട്ടിയതും ലക്ഷ്മിയമ്മ ഒന്നു ചിരിച്ചു. പിന്നെ ഉടനെ അവളുടെ ചെവിയിൽ പിടിച്ചു. വേദന കൊണ്ട് അർച്ചന ഒച്ചയിട്ടു.

നീ അവനെ എന്താ… വിളിച്ചേ… സാറോ…

സോറി, അരവിന്ദൻ ,

അവളത് പറഞ്ഞതും ചെവിയുടെ പിടി മുറുകി. വേദന കൊണ്ട് അവൾ കൂടുതൽ ഒച്ചയിട്ടു.

ഭർത്താവിനെ പേരു വിളിക്കുന്നോ…

സോറി, അരവിന്ദേട്ടൻ,

അതു പറയുമ്പോ…. അവളുടെ മുഖം നാണത്താൽ ചുവന്നിരുന്നു.

രണ്ടാളോടും പറയുവ ഒഫീസിലെ കാര്യം അവിടെ ഉപേക്ഷിച്ചിട്ടു വേണം ഇവിടെ വരാൻ, മനസിലായോ….

രണ്ടു പേരും തലയാട്ടി സമ്മതം മൂളി.

അരവിന്ദാ….

എന്താ… അമ്മേ….

എനിക്കു നിന്നോട് സംസാരിക്കാനുണ്ട്, തിരക്കുണ്ടോ പോയിട്ട്,

ഇല്ല അമ്മേ….

അവൻ്റെ മറുപടി അവളെ ഞെട്ടിച്ചു. പിടിപ്പതു പണി കിടക്കുന്ന ഓഫീസർ അമ്മയ്ക്കു കൊടുക്കുന്ന വില, അർച്ചനയുടെ മിഴികൾ നിറഞ്ഞു പോയി. താനായിരുന്നെങ്കിൽ ഡ്യൂട്ടി എന്ന് പറഞ്ഞ് വീടു മറിച്ചിട്ടേനെ എന്നവൾ തന്നെ ചിന്തിച്ചു പോയി.

മോളെ നീ കഴിച്ചോ… ഞങ്ങൾ ഇപ്പോ വരാം.

അതും പറഞ്ഞ് അമ്മ അവനെയും കൂട്ടി റൂമിൽ കയറി വാതിൽ അടച്ചു.

?????

അവളാരാടി ലാവണ്യാ….

എന്താ പായൽ,

ഒന്നുമില്ല….

ഉം… മനസിലായി, സർ അവളുടെ കൈക്കു പിടിച്ചത് ഇഷ്ടായില്ല അല്ലെ ,

എടി , അത്,

നിനക്കൊരു ചാൻസ് ഉണ്ടെന്നാ ഞാനും കരുതിയെ, ആ അഞ്ജലി മരിച്ചപ്പോ….

ലാവണ്യാ… മതി അവളുടെ കാര്യം പറയണ്ട,

നിൻ്റെ ഫ്രണ്ടല്ലായിരുന്നോ…

പ്ലീസ് വെറുതെ പഴയത് ഒന്നും ഓർമ്മിപ്പിക്കല്ലെ,

ഉം ശരി, പിന്നെ ഇവളെ നീ സൂക്ഷിച്ചോ..

എനിക്കും തോന്നി, സർ അവളെ ടീമിൽ എടുത്തപ്പോയെ,

അതാ എനിക്കും മനസിലാവാതെ, സർ ടീം കേറുക എന്നു പറഞ്ഞാ…

ഒന്നര കൊല്ലം കഷ്ടപ്പെട്ടാ… ഞാനൊന്നു കയറിയത്.

അവര് ഇടപഴകിയത് നീ ശ്രദ്ധിച്ചോ…

മതി നിർത്ത്, എനിക്കു കേക്കണ്ട ഒന്നും .

അതും പറഞ്ഞ് പായൽ പുറത്തേക്കു പോയപ്പോ ലാവണ്യ ചിരിക്കുകയായിരുന്നു.

?????

അന്ന് അമ്മ ബന്ധുക്കളെ കുറിച്ച് ചോദിച്ചതോർമ്മയുണ്ടോ മോന്,

എന്തിനാ അമ്മേ അതൊക്കെ, വീണ്ടും, ഞാൻ അന്നേ പറഞ്ഞതല്ലേ…..

അന്നു ഞാൻ പറയാത്ത ഒന്ന് ഇപ്പോ പറയാം. നമ്മൾ ശരിക്കും ബന്ധുക്കളാ…

അതെ, അർച്ചന എൻ്റെ ഭാര്യയാവുമ്പോ…

ഞാനതല്ല പറഞ്ഞത്, അർച്ചനയെ നീ വിവാഹം കഴിച്ചില്ല എങ്കിലും നമ്മൾ ബന്ധുക്കളാണ്.

അമ്മേ…..

അതെ, നിൻ്റെ അമ്മ പറയാത്ത ,നി അറിയേണ്ടതായ ചിലതുണ്ട്. എനി നീ മിണ്ടരുത് ഞാൻ പറയുന്നത് കേൾക്കുക. അവസാനം നിനക്കു പറയാം തീരുമാനിക്കാം സമ്മതമാണോ….

സമ്മതം…

നമ്മൾ തമ്മിലുള്ള ബന്ധം അങ്ങനെ പറയാമോ എന്നെനിക്കറിയില്ല പക്ഷെ അങ്ങനാണ് പറയെണ്ടത്, അർച്ചനയുടെ അച്ഛൻ, എൻ്റെ ഭർത്താവ് എന്നു പറയുന്ന ആൾ നിൻ്റെ അമ്മയുടെ സഹോദരൻ പ്രഭാകരൻ വർമ്മയാണ്. അർച്ചന നിൻ്റെ മുറപ്പെണ്ണാണ്.

ചിറ്റാരിക്കരിയിലെ വലിയ, ഒരു തറവാട് ആയിരുന്നു. ചിറക്കൽ, അവിടുത്തെ കുട്ടികളാ, പ്രഭാകരനും, നിൻ്റെ അമ്മ ആരതിയും, ഒരു കാർ അപകടത്തിൽ അച്ഛനമ്മ മരിച്ചപ്പോ 18 വയസുള്ള നിൻ്റെ അമ്മയ്ക്ക് എല്ലാം ഏട്ടനായി.

നിൻ്റെ അമ്മയുടെ അടുത്ത സുഹൃത്തായിരുന്നു ഞാൻ, എന്നെ പ്രഭാകര വർമ്മയ്ക്ക് ഇഷ്ടമാണെന്നു പറഞ്ഞപ്പോ , അറിയാതെ ഞാനും ഇഷ്ടപ്പെട്ടു പോയി. ആരതിയെ ഒന്നും അറിയിക്കണ്ട എന്ന് ഏട്ടൻ പറഞ്ഞതു കൊണ്ട് ഞാനും അതനുസരിച്ചു.

ആ സമയമാണ് ഞാനറിഞ്ഞത് നിൻ്റെ അമ്മ ചന്ദ്രോന്ത് തറവാട്ടിലെ രാജശേഖര വർമ്മയുമായി ഇഷ്ടത്തിലാണെന്ന്, പ്രതാപമില്ലെങ്കിലും , അവരും തറവാടികൾ ആയിരുന്നു. ഞാനീ കാര്യം അവളുടെ ഏട്ടനെ അറിയിച്ചു.

പിന്നിട് കുറച്ചു നാൾ അവളെ പുറത്തു കാണാതായി, പിന്നെ ഒരിക്കൽ അവളെ കണ്ടു. അത് നിൻ്റെ അച്ഛനുമായി ഒളിച്ചോടുന്ന അന്ന്. അന്നവൾ എന്നോടു പറഞ്ഞിരുന്നു. ഏട്ടനെ വിശ്വസിക്കരുതെന്ന്, പക്ഷെ ഞാൻ കേട്ടില്ല.

പ്രണയത്തിൽ മതി മറന്ന് ശരീരവും മനസും ഞങ്ങൾ പങ്കിട്ടു. ഒടുക്കം ഞാൻ ഗർഭിണിയുമായി അതു ഞാൻ അയാളോട് പറഞ്ഞപ്പോ , അന്നു ഞാനറിഞ്ഞു അയാളുടെ യഥാർത്ഥ മുഖം.

ഒന്നും ചെയ്യാൻ എനിക്കായില്ല. ഒരു മാസത്തിനു ശേഷം വലിയ ഒരു തറവാട്ടിൽ നിന്നും അയാൾ വിവാഹം കഴിച്ചു. ഞാൻ ഗർഭിണിയാണെന്നത്  എനിയും മറച്ചു പിടിക്കാൻ കഴിയാതെ വന്നപ്പോ , ഇഷ്ടപ്പെട്ട ആളുടെ കൂടെ പോകുന്നു എന്നൊരു കത്തും എഴുതി വെച്ച് ഞാൻ നാടു വിട്ടു.

അന്നു ഞാൻ കുറേ… സത്യങ്ങൾ അറിഞ്ഞിരുന്നു . സ്വത്തിനു വേണ്ടി, പ്രായമായ ഒരാൾക്ക് നിൻ്റെ അമ്മയെ വിവാഹം കഴിച്ചു കൊടുക്കാൻ അയാൾ ശ്രമിച്ചിരുന്നു. അവളുടെ അടുത്ത് മോശമായി പെരുമാറിയിട്ടുമുണ്ട്.

നിൻ്റെ അച്ഛൻ വീട്ടുക്കാർ പാവമാടാ… അവർക്ക് നിങ്ങളെ കാണാൻ കൊതിയുമുണ്ട് അയാളെ പേടിച്ചിട്ടാ… ഒന്നും ഒന്നും ഉണ്ടാവാഞ്ഞെ.

ഇതു നീ… അറിയണമെന്നു തോന്നി, അതാ അമ്മ പറഞ്ഞത്. എനി പറ നിനക്കെന്തേലും പറയാനുണ്ടോ…

ഒന്നും പറയാതെ അവൻ പുറത്തേക്കിറങ്ങാൻ പോയപ്പോ…

മോനെ,

ഇവിടുത്തെ ജോലി തീരട്ടെ, നമുക്ക് ചിറ്റാരിക്കര പോവാം.

അതു കേട്ടപ്പോ ആ അമ്മയുടെ മുഖം സന്തോഷത്താൽ നിറഞ്ഞു.

?????

ഓഫീസിൽ തിരക്കിട്ട പണിയിലാണവർ , റോക്കി ഇന്ന് പുറം കാവൽ നിൽക്കുന്നത്. റസ്ട്രിക്ടട് ഏരിയയിലേക്ക് ആർക്കും പ്രവേശനം ഇല്ലല്ലോ…

അർച്ചന കിട്ടിയ രണ്ടു തെളിവുകൾ നിരത്തി.അതു കണ്ടതും എല്ലാവരും ചിരിച്ചു.

കളിയാക്കുവാണോ…

അല്ല അർച്ചനാ…

സർ ഇത് ,

അതു തന്നെ,

ഒന്നും മനസിലാവാതെ അർച്ചന നോക്കി നിന്നു.

ഈ വാലറ്റിൻ്റെ കോണിലെ ചിഹ്നം കണ്ടോ, ഗൺ പിടിച്ചു നിൽക്കുന്ന ആൾ, ഇത് പാക്കിസ്ഥാൻ ആർമി വാലറ്റ് ആണ്.

ഒരു നിമിഷം അർച്ചന ഒന്നു ഞെട്ടി.

KL 11 P 151

ഇതൊരു കോഡാണ്.

KL 11- കോഴിക്കോടിനെ സൂചിപ്പിക്കുന്നത്, അതിനു വാല്യു നൽകേണ്ട

P 151

p എന്നത് പാക്കിസ്ഥാൻ

151 ഇതു നമ്പർ ആയി നോക്കരുത് ആൽഫബെറ്റ് ആയി നോക്കണം.

ISI

അതായത് പാക്കിസ്ഥാൻ ISI.

നിങ്ങൾ പറഞ്ഞു വരുന്നത്.

സയൻ്റിസ്റ്റ് മരണം, അതു മറയ്ക്കാൻ മറ്റു ആറ് കൊലപാതകം , ഒരു എവിഡൻസും ഇല്ലാതെ, ഇത് മാഡ് ഖാൻ തന്നെ, അവൻ്റെ തലയേ ഇങ്ങനെ ഒക്കെ ചിന്തിക്കൂ…

സർ ഇവിടെ അവർ,

project X , അതായിരിക്കണം അവരുടെ ലക്ഷ്യം.

അഷ്ടസംഹാരി,

അതെ, അതു തന്നെ,

സർ ഇത് , അന്നത്തേതു പോലെ.

അതെ ശരത് , ഇതു തൊട്ടാ പൊള്ളുന്ന കേസ് തന്നെയാണ്. അവർ മുന്നേ തുടങ്ങി, സോ അവർ എത്ര കടമ്പ കടന്നു. അതാണ് നമുക്കറിയേണ്ടത്.

ശരി സർ,

ഇതേ സമയം അർച്ചനയുടെ കാമ്പിനിൽ കയറിയ ചന്ദ്രഗാന്ദ്, അവൾ എവിടെ എന്നു ചോദിച്ചപ്പോ ,റസ്ട്രിക്ടട് ഏരിയ ചൂണ്ടി കാട്ടി കൊടുത്തു. അവൻ അങ്ങോട്ടു പോവാൻ നിന്നതും ,

സാർ അവിടേക്കു പോവാൻ പാടില്ല,

താനൊന്നു പോടോ…

അതും പറഞ്ഞ് തിരക്കിട്ടു പോയ ചന്ദ്രഗാന്ദിനെ റോക്കി തടഞ്ഞു. ചോരത്തിളപ്പു കൊണ്ട് ചന്ദ്രഗാന്ദ് അവനെ തള്ളി മാറ്റി കയറാൻ നോക്കിയതും എന്താ നടന്നത് എന്നു പോലും അറിയില്ല. നിലം പതിഞ്ഞതു മാത്രം ഓർമ്മയുണ്ട്.

പുറത്തെ ഒച്ച കേട്ട്, അവരെല്ലാം പുറത്തേക്ക് ഓടിയത് . ഒരാളുടെ കൈ കാലുകൾ പ്രത്യേക രീതിയിൽ ലോക്ക് ചെയ്ത് അവൻ്റെ മേൽ കിടക്കുന്ന റോക്കിയെയാണ് അവർ കണ്ടത്.

എന്താ റോക്കി,

സർ തടഞ്ഞിട്ടും എന്നെ തള്ളി മാറ്റി കേറാൻ നോക്കി അതാ…

ലീവ് ഹിം

അതു പറഞ്ഞതും കടന്നിടത്തു നിന്നും ഉരുണ്ട് കൊണ്ട് ഒരു പ്രത്യേക ശൈലിയിൽ റോക്കി എഴുന്നേറ്റു നിന്നു. നിലത്തു കിടക്കുന്ന ആൾ പൊന്താനാവാതെ കിടക്കുന്നു . റോക്കി കാൽ കൊണ്ട് അവൻ്റെ മുഖം ഉയർത്തിയതും അർച്ചന ഞെട്ടി.

ചന്ദ്രഗാന്ദ്,…

അവളത് പറഞ്ഞപ്പോ അരവിന്ദ് അവളെ ഒന്നു നോക്കിയതും അവൾ തല കുനിച്ചു , പിന്നെ പതിയെ പറഞ്ഞു.

ഈ കേസ് നോക്കിയ, സ്പെഷൽ ഇൻവസ്റ്റിഗേഷൻ ഓഫീസർ ആണ്.

റഹീം…..

അരവിന്ദൻ അലറിയതും ഓടിപ്പിടഞ്ഞെത്തി റഹിം,

എടുത്തോണ്ട് പോടോ ഇതിനെ,

റഹിം ഉടനെ രാജേട്ടനയും വിളിച്ച് അയാളെ പൊക്കാൻ നോക്കിയപ്പോ…

രാജേട്ടാ… ഒന്നിങ്ങു വന്നേ…

അരവിന്ദൻ വിളിച്ചതും എന്താ സർ എന്നു വിളിച്ചു അയാൾ അരവിനരികിൽ വന്നു.

റഹിം രാജേട്ടനെ കൊണ്ട് ഒരാവിശ്യം ഉണ്ട് , ഇത് താൻ നോക്കില്ലെ,

ഓ എന്ന് തലയാട്ടി പറഞ്ഞു കൊണ്ട് ഒരു വിധത്തിൽ ചന്ദ്രഗാന്ദിനെ പൊക്കി, തോളിൽ ചാരി , റഹിം എങ്ങനെയോ അയാളെ വണ്ടി ലക്ഷ്യമാക്കി കൊണ്ടു പോയി.

അപ്പാേയേക്കും എല്ലാവരും തിരിച്ച് റൂമിലേക്കും കേറി.

സർ, എന്താ ഞാൻ,

അരവിന്ദൻ രാജേട്ടനെ ദേഷ്യത്തോടെ നോക്കി.

ദേ… രാജേട്ടാ… എന്നു വിളിച്ച, എന്നെ കൊണ്ട് വേറെ വിളിപ്പിക്കരുത്.

സർ, അത് ഞാൻ,

ഒന്ന് നിർത്തോ രാജേട്ടാ… ഈ സർ വിളി, അന്നും ഇന്നും ഞാൻ രാജേട്ടൻ്റെയും ജോൺ സാറിൻ്റെയും പഴയ ആ അനിയൻ തന്നെയാ…

എടാ എന്നാലും ഓഫീസിൽ,….

ഓഫീസായാലും പുറത്തായാലും അനിയൻ അനിയനാവാതിരിക്കോ…

ശരിയെടാ… ഞാൻ തോറ്റു.

നിൻ്റെ മനസ് നല്ലതാ.. നിനക്ക് നല്ലതേ… വരൂ..

ഓ പിന്നെ, ഞാൻ തകർന്നു നിന്ന സമയത്ത് വീഴാതെ കൈ താങ്ങായി നിങ്ങളൊക്കെ എനിക്കുണ്ടായിരുന്നുള്ളൂ….

മതി, എനി അതും ഇതും പറയണ്ട, എടാ.. ആ റഹിം പാവല്ലെ,

ഒരു പാവവും ഇല്ല. ഇതിൽ മാത്രം രാജേട്ടൻ, ഒന്നും പറയരുത്, ഈ വാക്ക് തട്ടാൻ എനിക്കാവില്ല അതാ…

ഒരു പുഞ്ചിരിയോടെ രാജേട്ടൻ മറുപടി നൽകി.

നിൻ്റെ ഇഷ്ടം,

ആ സമയം അരവിന്ദന് കോൾ വന്നത്. എടുത്തോ എന്നും പറഞ്ഞ് രാജേട്ടൻ പുറത്തേക്കു പോയി. അവൻ കോളെടുത്തു. അപ്പുറത്ത് മൗനം മാത്രം. അരവിന്ദൻ്റെ മുഖത്ത് പുഞ്ചിരി പടർന്നു. അവൻ പതിയെ എല്ലാവരിൽ നിന്നും അകന്നു നിന്നു.

അഭിരാമി…….

മൗനം മാത്രമായിരുന്നു മറുപടി.

പിണക്കമാണോ…

ഉം,

അതിനു ഞാനെന്തു ചെയ്തു.

ഒന്നും ചെയ്തില്ലെ, അരവിന്ദേട്ടൻ ഒന്നും ചെയ്തില്ലെ,

സത്യായിട്ടും എനിക്കു മനസിലായില്ല, മോളെ ,നീ എന്താ ഈ പറയന്നെ,

രണ്ടൂസായിട്ടു ഞാൻ അയച്ച മെസേജിന് റിപ്ലേ… തന്നൊ, എന്നെ വിളിച്ചോ, ഒന്നു കാണുവെങ്കിലും ചെയ്തോ…

അതാണോ …. എൻ്റെ കുറുമ്പിയുടെ കാരണം. ഇന്നു നമുക്കു കാണാം.

അതവിടെ നിക്കട്ടെ, ആദ്യം എനിക്കു റിപ്ലേ തരാത്തതിൻ്റെ കാരണം പറ.

എടി, അതു ജോലിത്തിരക്കിൽ,

ഓ പിന്നെ വെറുതെ കള്ളം പറയല്ലേ…

സത്യം, ഞാനെന്തിനാ നിന്നോട് കള്ളം പറയണത്.

കമ്മീഷ്ണറുടെ ഡ്രൈവർക്ക് , മല മറിക്കുന്ന ജോലിയല്ലേ…. കാറിൽ കിടന്നുറങ്ങുന്നതാവും ജോലി തിരക്ക്. അല്ലേ അവള് പണി തന്നോ…?

എടി, എടി , എന്നെ നാറ്റിക്കല്ലെ,….

ഞാൻ നാറ്റിക്കും എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും.

ഞാനാ പഴയ, ഡ്രൈവർ അല്ല മോളെ, നീ.. മാത്രമേ… എന്നോടിങ്ങനെ സംസാരിക്കാൻ, ധൈര്യപ്പെടു.

അച്ചോടാ… എങ്ങനെ വന്നാലും ആ പാവം പൊട്ടൻ കോൺസ്റ്റബിൾ അല്ലേ..

അതൊക്കെ മോള് വൈകാതെ അറിയും. നിയേതവള് പണി തന്നോന്നാ ചോദിച്ചേ…

നിങ്ങടെ കമ്മിഷ്ണർ,

ആര് അർച്ചനയോ…

ഉം, അവക്ക് ഏട്ടൻ്റെ മേലൊരു കണ്ണുണ്ട്,

ഒന്നു ഞെട്ടിയെങ്കിലും അരവിന്ദൻ അതു മറച്ചു പിടിച്ചു.

ഒന്നു പോടി,

രണ്ടു ദിവസം മുന്നെ ഞങ്ങൾ ഒന്ന് കണ്ടാർന്നു. ഒടക്കിയാ… പിരിഞ്ഞെ,

നീയിതെന്താ… പെണ്ണേ… പറയുന്നെ, നിന്നെ ഞാൻ രാത്രി വിളിക്കാം,

എനിക്കു സംസാരിക്കണം,

എടി എനിക്കു ജോലിയുണ്ട്.

ഓ പിന്നെ,

എടി , ഞാനൊന്നു പറയട്ടെ,

ഒക്കെ നേരിൽ പറയാലോ…

നേരിലോ… നീയെന്താ പറയന്നെ,

ഞാനങ്ങോട്ടു വരുവല്ലെ,

ദേ പെണ്ണേ കളിക്കല്ലെ,

ഓ പിന്നെ,

ഇത് ഓഫീസാടി…

നമുക്ക് കാറിലിരുന്നു സൊള്ളാന്നെ,

ദേ… അഭിരാമി വേണ്ട,

ഞാൻ കണ്ടിട്ടേ പോവു, 2 ദിവസം റിപ്ലേ തരാത്തോണ്ടല്ലെ , ക്ലാസു കഴിഞ്ഞ പാടെ ഞാനിങ്ങു പോന്നെ,

എടി ഞാൻ അർച്ചനയുമായി കുറച്ചു കഴിഞ്ഞാ ഇറങ്ങും,

അപ്പോ കൂടെ ഞാനും വരാ.. നമ്മുടെ വീട് അടുത്തടുത്തല്ലെ.

എൻ്റെ പൊന്നു അഭി നാറ്റിക്കല്ലെ,

ഞാൻ വെക്കാ… നേരിൽ കാണാം,

അവനൊന്നും പറയാൻ അനുവദിക്കാതെ അവൾ കോൾ കട്ട് ചെയ്തു. തിരിച്ചു വിളിച്ചു നോക്കിയെങ്കിലും സ്വിച്ച് ഓഫ് . അവൻ വേഗം റോക്കിക്കരികിൽ ചെന്നു.

റോക്കി.

സർ,

എന്നെ തേടി ഒരു പെണ്ണ് വരും കടത്തി വിട്ടേക്ക്

ഒക്കെ സർ,

അരവിന്ദനാണെ ടെൻഷൻ എടുത്തു നിക്കുകയാണ് ഇവിടെ നിന്നു മാറ്റാൻ പറ്റില്ല, അവൾ വരുകയും ചെയ്യുന്നു.

?????

സാഹിബ്, അവരു കാണാൻ വന്നിട്ടുണ്ട്.

ഉം വരാൻ പറ,

കുറച്ചാളുകൾ അവിടേക്കു കടന്നു വന്നു. അവരോട് ഇരിക്കാൻ സാഹിബ് പറഞ്ഞു.

സാഹിബ് ഇത് റിച്ചാർഡ്,

ഉം….

ഇവര് പുതിയ ഒരു സാധനം കണ്ടു പിടിച്ചിട്ടുണ്ട്.

എന്താ അത്.

ചീപ്പ് റേറ്റ് കൊക്കെയ്ൻ,

മനസിലായില്ല.

അതായത് വളരെ ചിലവു കുറച്ച് ഇവർക്ക് കൊക്കെയ്ൻ ഉണ്ടാക്കാനാവും. പക്ഷെ,

ഉം… എന്താ അൻ്റെ ഒരു പക്ഷെ,

അതു ഗുഡ് കോളിറ്റി അല്ല, ആറു മാസം നിരന്തരം ഉപയോഗിച്ചാൽ ബ്രെയിൻ നെർവ്സ് ഡാമേജ് ആവുന്നുണ്ട്.

പിന്നെ, ഒർജിനലിൽ 80 -20 എന്ന നിലക്കാണെ കൊഴപ്പമില്ല, 20. ൽ തന്നെ നല്ല ലാഭം കൊയ്യാ…

കള്ള ഹിമാറെ, 80-20 അല്ല 100 അതാ എനിക്കു വേണ്ടെ, ഇവടെ ഇന്ത്യയിൽ എനി ഇതു മാത്രം മതി,

പക്ഷെ, സാഹിബേ….

നീ ഞാൻ പറഞ്ഞത് കേട്ടാ മതി.

ഹോസ്പിറ്റൽ അടിയിൽ ഒരുക്കിയ ലാമ്പിലേക്ക് ഇവരെ കൊണ്ട് പോ…

അയാളുടെ കണ്ണിലെ കനലെരിയുന്നത് കാണാം.

?????

അഭിരാമി കമ്മിഷണർ ഓഫീസിൻ്റെ ഗെയ്റ്റ് കടന്ന്  വന്നു. അവൾ നേരെ കാറിൽ പോയി നോക്കി, അരവിന്ദൻ ഇല്ല എന്നു കണ്ടപ്പോ ചുറ്റും നോക്കി. അത് ദൂരെ നിന്നും രാജേട്ടൻ കാണുന്നുണ്ടായിരുന്നു.

അവൾ അടുത്തു കൂടെ പോയ ഒരു പോലീസുക്കാരനെ വിളിച്ചു. അത് റഹിം ആയിരുന്നു.

സർ, അരവിന്ദേട്ടൻ,

നീയേതാടി…..

അവനോടുള്ള അമർഷം അവളോട് തീർക്കുവായിരുന്നു.

ദേ… എടി പോടി എന്നൊന്നും വിളിക്കണ്ട,

അവളുടെ ചൊറിഞ്ഞ വർത്തമാനം , അവനെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു.

നിന്നെ കണ്ടാ തന്നെ അറിയാലോ…കേസുകെട്ടാണെന്ന് ,

എത്രയാ റേറ്റ്,

റഹിം അത് ചോദിച്ചതും അവൾ തല്ലാനായി കയ്യോങ്ങി. ആ കൈയിൽ അവൻ കയറി പിടിച്ചു മുറുക്കിയതും വേദന കൊണ്ട് അവളുടെ കണ്ണിൽ നിന്നും വെള്ളം വന്നു പോയി.

റഹിം….

പിന്നിൽ നിന്നും വിളി കേട്ട റഹിം തിരിഞ്ഞു നോക്കിയപ്പോ, രാജേട്ടനായിരുന്നു.

വിടെടാ… അവളെ,

രാജേട്ടൻ കടുപ്പിച്ചൊന്നു പറഞ്ഞപ്പോ , അവൻ അവളുടെ കൈ വിട്ടു.

നീ നിൻ്റെ പണി നോക്കി പോയെ,

രാജേട്ടൻ പറഞ്ഞതും അവൻ നടന്നു നീങ്ങി. കണ്ണു കലങ്ങിയ അഭിരാമിയെ നോക്കി രാജേട്ടൻ ചോദിച്ചു.

എന്താ മോളെ , എന്താ പ്രശ്നം.

അരവിന്ദേട്ടനെ ചോദിച്ചപ്പോ, അവൻ അനാവിശ്യം പറഞ്ഞു.

അരവിന്ദനെ കാണാൻ വന്നതാണോ…

അതെ എന്നവൾ തലയാട്ടി,

പക്ഷെ അവനെ കാണാൻ, അവിടെ ആർക്കും,

ഏട്ടൻ വരാൻ പറഞ്ഞതാ….

ആണോ… എന്നാ മോള് വാ…

കരഞ്ഞു കലങ്ങിയ കണ്ണോടെ അവൾ രാജേട്ടനെ പിന്തുടർന്നു.

റോക്കിക്കരികിലെത്തിയപ്പോ അവൻ തടഞ്ഞില്ല. പക്ഷെ അവളെ കണ്ടപ്പോ അവൻ്റെ മുഖം ആശ്ചര്യം കൊണ്ടു നിറഞ്ഞു. രാജേട്ടന് പിറകെ അഭിയും, അഭിക്കു പിറകെ റോക്കിയും നടന്നു.

വാതിൽ കടന്നതും അരവിന്ദേട്ടാ… എന്ന വിളിയും ഒരോട്ടവും ആയിരുന്നു. തിരിഞ്ഞ അരവിന്ദനെ അവൾ കെട്ടി പിടിച്ചതും എല്ലാരും ആശ്ചര്യ ചകിതരായി.അവളരെന്ന് മറ്റുള്ളവർ കണ്ടിരുന്നില്ല. ഞെടിയിടയിൽ നടന്നതിനാൽ ഒന്നും മനസിലാവാതെ എല്ലാവരും നോക്കി നിന്നു.

അവളെ അവൻ മാറിൽ നിന്നും അടർത്തിയ നിമിഷം എല്ലാവരും ഞെട്ടി, കണ്ണിൽ ആശ്ചര്യമോ , ഭയമോ എന്തെന്നു വ്യക്തമല്ല. അവളുടെ മുഖം കണ്ടതും അർച്ചന അഭിരാമി എന്നറിയാതെ ഉച്ഛരിച്ചപ്പോൾ ബാക്കിയുള്ളവർ മറ്റൊരു പേര് ഉച്ഛദിച്ചു . “അഞ്ജലി ” .

?????

ആരതിയുടെ മുറിയിൽ ലക്ഷ്മിയമ്മ, ഒന്നുമറിയാതെ തന്നെ നോക്കുന്ന ആരതിയെ നോക്കി, ലക്ഷ്മിയമ്മ പുഞ്ചിരിച്ചു.

എന്താടി, നോക്കുന്നെ,

ഇതു ഞാനാടി നിൻ്റെ ലച്ചു.

സഹിക്കണില്ലെടി നിന്നെ ഇങ്ങനെ കാണുമ്പോ…

നിൻ്റെ മോൻ ഒരാണാണെന്ന് കണ്ടപ്പോയെ എനിക്കു തോന്നിയതാ…

ചിറക്കലെ കുട്ടിയല്ലെ അവൻ,

ആതു, നിനക്കെന്നോട് ദേഷ്യം തോന്നരുത്.

എൻ്റെ നിർബദ്ധം കൊണ്ടാ.. അവനെ കൊണ്ട് എൻ്റെ മോളെ ഞാൻ കെട്ടിച്ചത്.

നിൻ്റെ ഏട്ടൻ്റെ രക്തമാ… പക്ഷെ ആ സ്വഭാവം വരാതാടി.. ഞാൻ വളർത്തിയത്.

എനിക്കറിയാം നിനക്കത് ഇഷ്ടമാവില്ല എന്ന്. പക്ഷെ വേറെ വഴിയില്ല.

നീയെന്തിനാ… അവനിൽ നിന്നും എല്ലാം മറച്ചതെന്ന് എനിക്കറിയില്ല, പക്ഷെ, ഞാൻ അതു പറഞ്ഞു.

എൻ്റെയും നിൻ്റെയും ജീവിതം തകർത്ത അയാളെ, അങ്ങനെ വെറുതെ വിടാൻ അനുവദിച്ചില്ലെടി മനസ്.

നീയെനിക്ക് മാപ്പു തരില്ലേടി…..

അതും പറഞ്ഞ് കൊണ്ട്, ആരതിയുടെ കാലുകൾ പിടിച്ചു കൊണ്ട് ലക്ഷ്മിയമ്മ പൊട്ടിക്കരയുകയാണ്. എന്തു കൊണ്ടോ ആരതിയുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

തൻ്റെ കളിത്തോഴി ലച്ചുവിനെ തിരിച്ചറിഞ്ഞതാണോ… അതോ… മറ്റെന്തെങ്കിലും കാരണമാണോ എന്നായില്ല.

ലച്ചൂ…..

ആ വിളി കേട്ടതും ലക്ഷ്മിയമ്മ ഞെട്ടി, ഒരന്താളിപ്പോടെ ആരതിയുടെ മുഖത്തേക്കു നോക്കി.

ആരതി നീ…..

എനിക്കു വട്ടൊന്നുമില്ലെടി.

?????

ഗവൺമെൻ്റ് ജനറൽ ഹോസ്പിറ്റലിൽ , ചന്ദ്രഗാന്ദിൻ്റെ ബെഡിനരികിൽ ഇരുന്ന് അവൻ്റെ അമ്മ കരയുകയാണ്.

ഒന്നു നിർത്തുന്നുണ്ടോ അമ്മേ…

എൻ്റെ വായേലുണ്ടത് കേക്കാൻ നിക്കണ്ട നീ…

നിങ്ങളിതെങ്ങനെ അറിഞ്ഞു.

അപ്പുറത്തെ വീട്ടിലെ ശാന്തേടെ കൊച്ചുമോൾ ഇവിടത്തെ നെഴ്സാ… അവളാ ശാന്തയെ അറിച്ചേ…

കെട്ടപ്പാടെ ഇങ്ങട്ട് കെട്ടി എടുത്തു അല്ലെ.

മക്കൾക്കു വല്ലതും പറ്റിയ തള്ളയ്ക്ക് ദണ്ണം കാണില്ലേടാ…

അമ്മേ…. ഈ കരച്ചിലൊന്ന് നിർത്ത് കുറച്ച് ,കുറച്ച് മനസമാധാനം താ..

ഇങ്ങനെ കിടക്കുമ്പോഴും നാവിന് കൊറവില്ല.

ചന്ദ്രഗാന്ദ് അതൊന്നും ചെവി കൊള്ളാതെ, തൻ്റെ ഫോൺ എടുത്തു നോക്കിയപ്പോ , ജോണിൻ്റെ ആറു മിസ്സ്ക്കോൾ അവൻ വേഗം അവനെ വിളിച്ചു.

എന്താടാ… നീ എന്തിനാ വിളിച്ചെ,

ടാ… നേരിൽ പറയാം… ഞാനങ്ങോട്ടാ വരുന്നെ,

ഉം ശരി,

അവൻ്റെ മനസു നിറയെ പകയായിരുന്നു, ആളെ വെച്ച് തന്നെ തല്ലിച്ച അർച്ചനയോട്. അവൻ മനസിൽ ഉറപ്പിച്ചു, അരവിന്ദൻ , അവളുടെ കെട്ടിയോനെ ഇതു പോലെ ആശുപത്രി കിടക്കയിൽ കിടത്തിയിട്ട്. അവിടെ വെച്ചെ അവളെ കാണു എന്ന്.

ആ സമയം ജോൺ അവിടേക്കു കടന്നു വന്നു. അവൻ്റെ മുഖത്താകെ ദേഷ്യമാണ്, അവൻ വന്നതും അമ്മയെയും ചന്ദ്രഗാന്ദിനെയും നോക്കി.

അമ്മേ ഒന്ന് പൊറത്തേക്കു നിക്കോ…

ചന്ദ്രഗാന്ദ് പറഞ്ഞതു കേട്ട്, അമ്മ അവനെ ഒന്നു നോക്കി, പിന്നെ പതിയെ പുറത്തേക്കു നടന്നു.

ഉം… എനി പറ,

നീ… എൻ്റെ ജോലി കളയാൻ നോക്കുവാണോടാ…

എന്താടാ എന്താ കാര്യം.

ഐ ജി ഓഫിസിൽ വെച്ചു കാര്യങ്ങൾ അറിഞ്ഞത് എൻ്റെ ഭാഗ്യം, അല്ലായിരുന്നെ നീ തന്ന പരാതി ഞാൻ ഐ ജിക്കെങ്ങാനും കൊടുത്തിരുന്നെങ്കിൽ ഓർക്കാൻ വയ്യ,

എന്താടാ… എന്താന്നു വെച്ചാ നീ… പറ,

നീയെന്തിനാടാ… റെസ്ട്രിക്ടട് ഏരിയയിലേക്കു പോയത്.

റെസ്ട്രിക്ടട് എരിയയിലേക്കോ… കമ്മീഷ്ണർ ഓഫീസിലോ…

അതെ, അവിടെ RAW യുടെ ഒരു ചെറിയ വിംങ് പ്രവർത്തിക്കുന്നുണ്ട്.

നിയെന്തൊക്കെയാടാ… പറയന്നെ, നിനക്കു വട്ടായോ…

വട്ട് നിൻ്റെ തന്തക്ക്, എടാ… പൊട്ടാ… നീ പറഞ്ഞ അവളുടെ മറവൻ ഇല്ലേ… അവൻ RAW ഏജൻ്റാ…. പൊട്ടാ….

അവൻ പറഞ്ഞ വാക്കുകൾ ഉൾക്കൊള്ളാൽ ഒരു നിമിഷം ചന്ദ്രഗാന്ദിന് സാധിച്ചില്ല. വിശ്വാസം വരാതെ അവൻ ജോണിനെ തന്നെ നോക്കി.

സത്യമാടാ….

എടാ ഞാൻ,

അവൻ നിനക്കെതിരെ കംപ്ലെയ്ൻ്റ് കൊടുക്കാതെ നോക്കിക്കോ…

എടാ നീ പറയുന്നത്.

നിൻ്റെ തൊപ്പി പോവും, നീ കാണിച്ച ഷോ ഐ ജി അറിഞ്ഞാൽ.

എന്താടാ…ഇപ്പൊ ചെയ്യാ….

അത് , എന്തേലും ചെയ്യാൻ നോക്ക്, അവൾ വഴി,

ആര് അർച്ചനയോ….

ആടാ…. അവള് അവൻ്റെ ഭാര്യ അല്ലെ, അവൾ പറഞ്ഞാ….

എടാ അവളോട് ഞാൻ, നിനക്കെങ്ങനെ തോന്നി, എന്നോടിതു പറയാൻ,

കാര്യം കാണാൻ കഴുതക്കാലും പിടിക്കണം. നിൻ്റെ പണി പോയതു തന്നെ.

എന്തു ചെയ്യണം എന്ന ആശയക്കുഴപ്പത്തിലാണ് ചന്ദ്രഗാന്ദ്.

?????

ലക്ഷ്മിയമ്മയുടെ കിളി പോയ അവസ്ഥയാണ്. ആരതിക്ക് മാനസിക രോഗമാണെന്നു കരുതി, ഇത്രയും നാൾ, പക്ഷെ ഒരു കുഴപ്പവും ഇല്ലാതെ, എന്താ ഇപ്പോ പറയുക.

എടി, നീ… നീയപ്പോ അഭിനയിക്കുവായിരുന്നൊ…

അതെ,

അരവിന്ദനെ, ഉപദ്രവിച്ചത് എല്ലാം,

അറിഞ്ഞോണ്ട് തന്നെ,

നിനക്കെന്താ ഭ്രാന്താണോ…

ദേ പിന്നെയും ആ ചോദ്യം, നീ… പഴയ ആ പൊട്ടിക്കാളി തന്നെ,

എടി എനിക്കൊന്നും മനസിലാവുന്നില്ല.

എൻ്റെ മകൻ്റെ ജീവൻ രക്ഷിക്കാൻ, ഞാൻ സ്വയം അണിഞ്ഞ വേഷമാണെടി ഇത്.

നീയെന്താ… ഈ പറയുന്നെ,

നിൻ്റെ മുന്നിൽ പൊട്ടൻ കളിച്ചു നടന്ന എൻ്റെ മോനെ അല്ലെ നീ…കണ്ടിട്ടൊള്ളൂ… അവൻ്റെ മറ്റൊരു മുഖം ഒരിക്കൽ നേരിട്ടു കണ്ടിട്ടുള്ളതാ ഞാൻ. അതുവിട്,

എന്താടി, ഇതൊക്കെ,… ഈ നാടകം ഒഴിവാക്കിക്കൂടേ….

പാടില്ല, അവൻ ഒരുത്തനെ കൊല്ലും വരെ, ഇതു തുടർന്നെ പറ്റു.

ആരെ,

മാഡ് ഖാൻ,

അതാരാ…..

എനിക്കും അറിയില്ല.

എൻ്റെ ഈശ്വരാ… എനിക്കു തലചുറ്റുന്നു.

എടി, ഹോസ്പിറ്റലിൽ വെച്ച് ബോധം തെളിഞ്ഞ എൻ്റെ മുന്നിൽ ഒരാൾ ഉണ്ടായിരുന്നു. എൻ്റെ മോൻ്റെ ചീഫ്, അദ്ദേഹം എന്നോട് ഒന്നേ… ആവിശ്യപ്പെട്ടൊള്ളൂ… ഞാൻ ഭ്രാന്തിയാവണമെന്ന് .

പക്ഷെ എന്തിന്.

എനിക്കു രണ്ടു മക്കളാടി, അവനും, പിന്നെ ഞങ്ങളുടെ കാന്താരി സംയുക്തയും.

അവളെവിടെ,

ആരെന്നറിയാത്ത ചിലർ എൻ്റെ മുന്നിലിട്ടാ… എൻ്റെ മോളെ പിച്ചിച്ചീന്തിയത്, എൻ്റെ പുറത്ത് അവർ വെട്ടി, കഴുത്തറുത്തിടാൻ നിന്നപ്പോയാ… എൻ്റെ മോൻ വന്നത്. അന്നവൻ്റെ മറ്റൊരു മുഖം ഞാൻ കണ്ടതാ…

എടി, നീ… പറയുന്നത്,

സത്യം, കണ്ണു തുറന്നപ്പോ ഞാനറിഞ്ഞു, ഞങ്ങളുടെ ആ കൊച്ചു കിളിക്കൂട് തകർന്നെന്ന്. ഞാനും അവനും മാത്രമായെന്ന്. ചിറകൊടിഞ്ഞ ഈ തള്ളക്കാളിക്ക്  എനി അവൻ മാത്രമേ.. അഭയമായൊള്ളൂ എന്നും.

ആരതി…..

അന്ന് ചീഫ് പറഞ്ഞു. എൻ്റെ മോനെ കുറിച്ചുള്ള സത്യങ്ങൾ പറഞ്ഞു.. അവന് പരിക്കുപറ്റിയതും.

പരിക്കോ…..

അതെ, ആ സമയം അവനെ കൊല്ലാനുള്ള ദേഷ്യായിരുന്നു, അച്ചുന്, അവനെ തടഞ്ഞില്ല എങ്കിൽ അവൻ മരിക്കുന്നത് കൂടി കാണേണ്ടി വരും എന്നയാൾ പറഞ്ഞപ്പോ.. എൻ്റെ മകനു വേണ്ടി, സമൂഹത്തിന് മുന്നിൽ, ഞാനൊരു ഭ്രാന്തിയായി…

എടി, നീ….

ലച്ചു……

എന്താടി…..

അവനറിയരുത് ഇതൊരിക്കലും,

അതിനവൻ ഇപ്പോ അറിഞ്ഞാ എന്താടി,

പ്രതികാരമാണ് അവൻ്റെ മനസു മുഴുവൻ, അവൻ എടുത്തു ചാടും. എൻ്റെ ഈ അവസ്ഥ അവനെ ചിന്തിപ്പിക്കും. അവൻ്റെ ചുവടുകൾ ഉറച്ചതായിരിക്കും, എങ്കിലും ചുറ്റിലും അവൻ ശ്രദ്ധിക്കും. എൻ്റെ ഈ അവസ്ഥ അവനൊരു കവചമാടി….

മനസിലായി….

നിൻ്റെ മോളെ എൻ്റെ മോൻ കെട്ടുന്നത് എനിക്കിഷ്ടമല്ല അല്ലേ…

എടി അത്,

അതു നീയാണോ തീരുമാനിക്കുക,

ഞാനാ സമയം,

നന്നായെടി, ഞാനറിഞ്ഞാലും ഞാനും അതേ… ആവിശ്യപ്പെടൂ….

എടി… നീ….

കരയല്ലെടി കുട്ടിത്തേവാങ്കെ,

അതു കേട്ടതും കരച്ചിലിനിടയിലും ലക്ഷ്മിയമ്മ ചിരിച്ചു പോയി.

നീ ചോദിച്ചില്ലെ, ഞാനെന്താ… എല്ലാം മറച്ചു വെച്ചത് എന്ന്.

എന്തിനാടി,

നിനക്കു വേണ്ടി,

എനിക്ക് വേണ്ടിയോ…

അതേടി, ഞാൻ കരുതി, ഏട്ടൻ നിന്നെ കെട്ടിയെന്ന്, ഞാൻ കാരണം നിൻ്റെ ജീവിതം.

ഉം… അതെല്ലാം ഒരു സ്വപ്നമായിരുന്നെടി സ്വപ്നം മാത്രം.

നീയവനെ കെട്ടിച്ചതു നന്നായി, അല്ലെ അവനൊരിക്കലും വിവാഹം കഴിക്കില്ലായിരുന്നു.

എനിക്കറിയാം നിനക്കു വേണ്ടി,

എനിക്കു വേണ്ടി മാത്രമല്ല,

ആതു…….

അതെടി, അവൻ്റെ നെഞ്ചിൽ എരിയുന്ന ഒരു കനൽ കൂടി ഉണ്ട്, അവൻ്റെ അഞ്ജലി.

നീ… നീ… എന്താ പറഞ്ഞേ….

ഓ… നീ ടെൻഷനാവണ്ട, അവൾ ജീവനോടെ ഇല്ല. എൻ്റെ മകൻ്റെ ജീവന് പകരം സ്വന്തം ജീവൻ നൽകിയവളാ… അവൾ.,

അവൻ്റെ ജീവൻ്റെ ജീവനായ അഞ്ജലി.

?????

ഒരു പ്രേതത്തെ മുന്നിൽ കണ്ട ഭാവമായിരുന്നു എല്ലാവർക്കും. എല്ലാവരിലേയും ഭാവവ്യത്യാസം, അർച്ചന ശ്രദ്ധിച്ചു. ഒപ്പം, അവർ ഉച്ഛരിച്ച ആ നാമം അഞ്ജലി. അതു മാത്രമായിരുന്നു അവളുടെ മനസിൽ .

ആരാണ് അഞ്ജലി, അതായിരുന്നു അവളുടെ മനസിൽ ഉണ്ടായിരുന്ന ചോദ്യം. അപ്പോ ഇവൾ അഭിരാമിയല്ലേ….. ഒന്നും മനസിലാവാതെ നിന്നത്, അർച്ചന മാത്രമായിരുന്നു.

കരഞ്ഞു കലങ്ങിയ അഭിരാമിയുടെ മുഖം ഉയർത്തി കൊണ്ട്, അരവിന്ദൻ ചോദിച്ചു.

എന്തിനാടി, നീ… കരയുന്നെ….

അതിനുത്തരം കൊടുത്തത് രാജേട്ടനായിരുന്നു.

എടാ… അതാ റഹിം അവളുടെ കൈക്കു കയറി പിടിച്ചു.

റഹിം……..

അരവിന്ദൻ അലറിയപ്പോ അവിടെ ഉണ്ടായിരുന്ന എല്ലാവരും ഞെട്ടി. അവൻ്റെ ആ കോപം, പഴയ AR അതുപോലെ മുന്നിൽ നിൽക്കുകയാണ്.

റോക്കി എനിക്കവനെ വേണം ഇപ്പോ… ഈ നിമിഷം…. 10 മിനിറ്റ്, യുവർ ടൈം സ്റ്റാർട്ട് നൗ..

അതു പറഞ്ഞതും റോക്കി ഓടിത്തേക്ക്. റഹിംമിനെയും തിരഞ്ഞു കൊണ്ട്. ബാത്ത് റൂമിലായിരുന്ന റഹിം മൂത്രമൊഴിക്കുന്നതിനിടയിൽ റോക്കി അവനെ പിടിച്ചു വലിച്ചു.

പാതി വഴി മൂത്രം നിന്ന ദേഷ്യത്തോടെ ചീത്ത പറയാൻ നിന്ന റഹിം റോക്കിയെ കണ്ടപ്പോ ചന്ദ്രഗാന്ദിനെ ഓർമ്മ വന്നു. സിബിടാൻ പോലും സമയം കൊടുക്കാതെ അവനെ പിടിച്ച് തോളിലിട്ട് ഓരോട്ടമായിരുന്നു. ആ കാഴ്ച്ച കണ്ട മറ്റു പോലീസുക്കാർ ഞെട്ടി.

വാച്ചും നോക്കി നിൽക്കുകയാണ്, അരവിന്ദൻ , പെട്ടെന്ന് അവിടേക്കെന്തിയ റോക്കി അവനെ അരവിന്ദന് മുന്നിൽ നിർത്തി. ചിരിച്ചു കൊണ്ട് റോക്കിയോട് അരവിന്ദൻ പറഞ്ഞു.

8 മിനിറ്റ് 45 sec ഗുഡ് റോക്കി,

ഠാേ………

സെക്കൻ്റുകൾക്കകം അരവിന്ദൻ്റെ കൈ റഹിംമിൻ്റെ വലതു കവിളിൽ പതിഞ്ഞിരുന്നു. അടുത്ത ക്ഷണം വായിൽ നിന്നും ഒരു അണപ്പലു ഇളകി പോന്നു കൂടെ കട്ട ചോരയും, ഒരു നിമിഷം , അരവിന്ദനെ നോക്കിയ ശേഷം, അവൻ ബോധരഹിതനായി .

എടുത്തോണ്ട് പോടാ….

അതും പറഞ്ഞ് അഭിയുടെ തോളിൽ കൈ ഇട്ട് അവളെയും കൊണ്ട് അവൻ പുറത്തേക്കു നടന്നു. ആ പോക്ക് അസൂയയോടെയാണ്, അർച്ചന നോക്കിയത്.

നിന്നോട് ഞാൻ പറഞ്ഞതല്ലേ… വരണ്ടാ എന്ന്,

ദേ… ചൂടാവല്ലെ, ചൂടായാ….

ചൂടായാ… നീയെന്താക്കും,

അകത്ത് ഒരുത്തന് കൊടുത്തില്ലായിരുന്നോ…

നീയെന്നെ തല്ലുവോടി….

ആ തല്ലും…..

എന്നാ തല്ല് തല്ല് അതു കണ്ടിട്ടു തന്നെ ബാക്കി കാര്യം.

വലതു  കവിൾ ചെരിച്ചു കാട്ടി കൊണ്ടവനത് പറഞ്ഞപ്പോൾ അവൻ്റെ കവിളിൽ അവൾ ചുണ്ടുകൾ കൊണ്ടാണ് അടിച്ചത് . അപ്രതീക്ഷിത മുത്തത്തിൽ അവനൊന്നു തരുത്തു പോയി.

ഞാൻ വിളിക്കാവേ…

അതും പറഞ്ഞ് ഓടി പോവുന്ന അഭിരാമിയെയാണ് അവൻ കണ്ടത്. ആ സമയം അവൻ മറ്റെരു സ്ഥലത്ത് ഓടിയ ഒരു പെണ്ണിനെ കൺമുന്നിൽ കണ്ടു. ഒരു ഹോട്ടൽ , ബൂം….. ഒരു സ്പോടനം.

അവൻ കണ്ണുകൾ അടച്ച് നിലത്ത് മുട്ടു കുത്തി ഇരുന്നു പോയി. അഞ്ജലി അവൻ അറിയാതെ മന്ത്രിച്ചു പോയി. ആ കണ്ണുകൾ നിറഞ്ഞു പോയി. അവനാകെ തളർന്ന അവസ്ഥ,

?????

ഇന്ന് ലക്ഷ്മിയമ്മയുടെ മുഖം കൂടുതൽ പ്രസന്നമാണെന്ന് വീട്ടിൽ കയറി വന്ന സമയം തന്നെ അരവിന്ദനു തോന്നി. അർച്ചനയ്ക്കു പിന്നെ അങ്ങനെ ഒരു കുന്തവും ഇല്ലാത്തതോണ്ട്, വേണ്ടാത്തതൊന്നും നോക്കൂല,

അമ്മയൊന്ന് നിന്നേ….

എന്താ മോനെ,

എന്താ ഇന്ന് ഇത്ര സന്തോഷം,

പെട്ടെന്നുള്ള അവൻ്റെ ചോദ്യത്തിൽ ഒന്നു പരുങ്ങിയെങ്കിലും ലക്ഷ്മിയമ്മ പെട്ടെന്നു തന്നെ പഴയയപടിയായി. അർച്ചനയും ആ സംഭാഷണത്തിന് ശ്രദ്ധ നൽകി.

എൻ്റെ മനസിലെ വലിയ ഭാരം ഇന്നിറക്കി വെച്ചില്ലെടാ… അപ്പോ ആശ്വാസം വരാതിരിക്കുമോ…

എന്തായാലും അമ്മ ഹാപ്പിയല്ലെ, ഞാനും ഹാപ്പി.

നിങ്ങളുടെ കല്യാണം കഴിഞ്ഞപ്പോയെ ഞാൻ ഹാപ്പിയാടാ….

അമ്മയത് പറഞ്ഞപ്പോ അവനും ചെറിയ കുറ്റബോധം തോന്നി. അർച്ചനയ്ക്ക് ദുഖവും ഭയവും.

മോനെ അടുക്കളയിൽ പണിയുണ്ട് ഞാൻ പോട്ടെ,

അവൻ തലയാട്ടി സമ്മതം മൂളി. അർച്ചന നേര മുറിയിൽ കയറി, ബെഡിൽ കിടന്നു. അവൾക്ക് ഫ്രഷ് ആവാനൊന്നും തോന്നിയില്ല. ഇന്നെല്ലാം പതിവിനു വിപരീതമായാണ് അർച്ചന ചെയ്യുന്നത്. ഒരൊറ്റ ദിവസം കൊണ്ട് എല്ലാം മാറി മറിഞ്ഞിരിക്കുന്നു.

സത്യങ്ങൾ അറിയും മുന്നേ അരവിന്ദൻ മനസിൽ കയറിയിരുന്നു. അന്നത് തുറന്നു പറഞ്ഞില്ല. അതാണ് താൻ ചെയ്ത തെറ്റ്. എനി തനിക്കത് പറയാനാവില്ല. പറഞ്ഞാൽ  അവൻ വിശ്വസിക്കില്ല. അവനാരെന്നറിഞ്ഞപ്പോ അവനെ സ്വന്തമാക്കാനായി ഞാൻ പറയുന്നതാണെന്നവൻ കരുതിയാൽ,

ഛെ, എനിക്കാവില്ല, അവൻ്റെ മുന്നിൽ വില കളയാനാവില്ല. ജീവിതകാലം മുഴുവൻ ഇങ്ങനെ അടുത്ത്, അരവിന്ദേട്ടൻ ഉണ്ടായിരുന്നെങ്കിൽ, നടക്കില്ല, അവൾ അഭിരാമി….

എല്ലാം എൻ്റെ തെറ്റാ അനുഭവിക്കണം. അതാ വിധി, അമ്മയെ ഒരാൾ ചതിച്ചതാണെങ്കിൽ, ഇതു ഞാൻ ചോദിച്ചു വാങ്ങിയതാണ്. ഞാൻ സ്വയം വരുത്തിയത്. തനിമ അതിനെ കൂട്ടു കുട്ടേണ്ടി വരും ഈ ജന്മം മുഴുവൻ, എനിയൊരാൾക്ക് തല കുനിച്ചു കൊടുക്കാൻ അർച്ചനയ്ക്കാവില്ല.

ആ സമയം അരവിന്ദൻ വാതിൽ തുറന്ന് അകത്തേക്കു കയറിയത്. അർച്ചന അവനെ ഇടംകണ്ണിട്ടു നോക്കി. ഒന്നും സംഭവിക്കാത്ത പോലെ കിടന്നു. അവളുടെ ആ കടത്തം അവനെയും അമ്പരപ്പിച്ചു.

തൻ്റെ കോട്ട് അവിടെ ഊരി വെച്ച്, ഡ്രസ്സും എടുത്ത് അവൻ ബാത്ത് റൂമിൽ കയറിയതും അർച്ചന ബെഡിൽ നിന്നും ഇറങ്ങി, ആ കോട്ടെടുത്ത് ഒന്നു കെട്ടിപ്പിടിച്ചു.പിന്നെ പതിയെ അവൻ്റെ ഗന്ധം മണത്തു. മടിക്കുന്ന മനസോടെ അതവിടെ വെച്ച് വീണ്ടും കിടന്നു.

പതിവു പോലെ എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു. അർച്ചന നേരത്തെ കിടക്കാൻ പോയി, കുറച്ചു കഴിഞ്ഞപ്പോൾ അരവിന്ദനും പോയി കിടന്നു. പതിയെ പതിയെ അവനും നിദ്ര പുൽകി.

ഒരു പെൺകുട്ടി , ഹോട്ടൽ, ബൂം… സ്പോടനം

അഞ്ജലി…. എന്നു വിളിച്ചു കൊണ്ടാണ് അരവിന്ദൻ ഉണർന്നത്. നന്നായി വിയർത്തിട്ടുണ്ട് ഫോൺ നോക്കിയപ്പോ സമയം 2.30 am, കട്ടിലിനരികിലെ മേശയിൽ നിന്നും വെള്ളം കുടിച്ച അരവിന്ദൻ്റെ ശ്രദ്ധയിൽ കട്ടിലിൽ കിടക്കുന്ന കടലാസു കഷ്ണങ്ങൾ പതിഞ്ഞു. അവൻ പതിയെ അർച്ചനയുടെ ഭാഗത്തേക്ക് ഫോൺ സ്ക്രീൻ ലൈറ്റ് അടിച്ചു.

കരഞ്ഞു കരഞ്ഞു ഉറങ്ങിയതു പോലെ ഉണ്ട്. ഒഴുകിയ നീർ പാടുകൾ കാണാം. വലതു കൈയ്യിൽ താലി മുറുക്കെ പിടിച്ചിട്ടുണ്ട്. അവന് എന്താേ… പോലെ ആയി, ആ കടലാസു തുണ്ട് നോക്കിയ അവനൊന്നു ഞെട്ടി. എഗ്രിമെൻ്റ്

( തുടരും…..)

Updated: February 7, 2021 — 10:06 pm

163 Comments

  1. പേജ് ബ്രെക്ക് ചെയ്ത് ഇട്.,.,.
    അല്ലെങ്കിൽ കമന്റ്സ് കൂടുമ്പോൾ.,.,
    ലോഡ് ആവാൻ പണിയാകും.,.,
    ഇതിൽ തന്നെ എഡിറ്റ് ചെയ്ത് ഇട്ടാൽ.,.,മതി.,.
    ഡ്രാഫ്റ്റ് ഒന്നും മാറ്റേണ്ട

    1. പ്രണയരാജ

      Full break chaith post itte pakshe vannappo ingane, pranthayi

  2. ??

  3. രാവണപ്രഭു

    എന്റെ പൊന്നോ മാരകം സാധനം……. ??????

  4. സൂപ്പർ ബ്രോ ❤️❤️❤️❤️

  5. ഇതൊക്കെ എങ്ങനെ ബ്രോ എങ്ങനെ .

    “കിടിലോസ്കീ”

    ??????????????????

  6. *വിനോദ്കുമാർ G*

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ രാജ് bro സൂപ്പർ ❤ ഒരു മാറ്റം വേണം ഈ എന്ന് പറഞ്ഞപ്പോ ഇത്രയും പ്രതിഷിച്ചില്ല കിടിലം സൂപ്പർ ❤❤❤❤❤ അടുത്ത ഭാഗം ഉടനെ തരണേ ❤❤❤

  7. Super bro ???✍️

  8. പൊളിച്ചടുക്കി..????

  9. bro kooduthal onnum parayunilla pwoli??.

  10. രോമമാഞ്ചം

  11. Raaja ve Namichu. ningal pranayaraja alla twist raja..
    Excellent writing.. vaayichu theernnathu arinjilla.. like wattching a thriller movie.
    super keep it up bro
    pettannu tharunnathilum timeduth ithu pole outstanding aaya oru part
    tharuvaan apekshikkunnu
    othiri snehathode
    Ann

    1. Super poli ???????????????????

  12. DoNa ❤MK LoVeR FoR EvEr❤

    Day by day it’s getting more interesting and also complicated keep going broooo

  13. അന്ധകാരത്തിന്റെ രാജകുമാരൻ

    പൊളി
    ♥♥♥♥♥♥♥♥❤
    ????????
    ???????
    ??????
    ❤❤❤❤❤
    ????
    ???
    ??

  14. അറിവില്ലാത്തവൻ

    ♥️♥️♥️♥️♥️♥️♥️

  15. Inte monee… Romanjam enn paranjal idhaan…. Ufff??.. Ipo adthonnm ithra vibil vere story vayichitilla… Emmadiri pwoli… Full twist.. ???.. Archana te karyam mathram samshaythil aanu… Ipo oru paavam thonnunn.. Porathadhin anjali koodi vannapo theermanam ayi.. Enthoke aayalm ingane twist therum enn swapnathil polm vijaaricheeela..

    1. Immadiri story then al njangalk kshama undavoola tto.. ?Next part ini kaath irkande.. ?Enthayalm next part varumbo ee part onnm koodi vayikanam.. ?Aa romanjam feel cheyyan vendi?

  16. രാജാവേ ഈ കഥ വെറും തീ ???
    അരവിന്ദന്റെ ട്രാൻസ്ഫോർമേഷൻ സീൻ ഒക്കെ വായിച്ചപ്പോ രോമജിഫിക്കേഷൻ വന്നു അത്ര നന്നായി എഴുതി നേരിട്ട് കാണുന്ന ഫീൽ ആയിരുന്നു അപ്പോൾ

    അർച്ചനയെ പോലെ തന്നെ ഞാനും വിചാരിച്ചത് അരവന്ദൻ ഒരു ഡോൺ ആയിരിക്കുമെന്ന് പക്ഷെ വല്ലാത്ത ഒരു ട്വിസ്റ്റ് ആയിപ്പോയി നിങ്ങൾ തന്നത് ഒരു RAW ഏജന്റ് ആയിരിക്കും എന്നതിന് ഒരു ക്ലൂ പോലും ഇല്ലായിരുന്നു

    ഇത് പോലെ അഭിരമിയുടെ കാര്യത്തിലും ഒരു ചെറിയ സംശയം ഉണ്ട് എല്ലാം വരും ഭാഗങ്ങളിൽ ക്ലിയർ ആവും എന്ന് കരുതുന്നു

    സ്നേഹത്തോടെ
    ❤️❤️❤️

  17. Wow ഇഷ്ട്ടപെട്ടു

  18. അര്‍ച്ചനയെ അരവിന്ദനിൽ നിന്ന് പിരിക്കരുത്… അപേക്ഷ ആണ്.. ദയവ് ഉണ്ടാവണം

  19. Dear…
    കലക്കി…. AR ആരെന്ന് എല്ലാവരും അറിഞ്ഞു…

    പക്ഷെ അര്‍ച്ചന…. ? അത് ഒരു വല്ലാത്ത നോവ് തന്നെയാണ്‌ട്ടോ…. ???

  20. കലക്കി ബാക്കി വേഗം ഇടണെ ??

    1. അന്ധകാരത്തിന്റെ രാജകുമാരൻ

      പൊളി
      ❤❤❤❤❤❤❤❤❤
      ????????
      ???????
      ??????
      ❤❤❤❤❤
      ????
      ???
      ??

  21. Super super aravindante flash back vayikan waiting

  22. Waiting aayirnn
    Vayikatte❣️

  23. Sooper anu Archana and Aravind orumichal mathiyayirunu…. Orupad nanniyund ithra pettanu parts idunath kond

Comments are closed.