എന്നിട്ട് ഹുസൈൻ അവനെയും അവന്റെ പ്രവർത്തികളെയും നിരീക്ഷിക്കാൻ അപ്പുറത്തെ വീട്ടിലെ സെബാനിച്ചായനെയും ലീനചേട്ടത്തിയും ഏൽപ്പിക്കുകയും ചെയ്തു.
അഭിജിത് ലൈറ്റ് ഓഫാക്കി അപ്പുറത്തു വിരിച്ചിട്ട അവന്റെ കിടക്കയിൽ കിടന്നു, അഞ്ച് മിനിറ്റിനുള്ളിൽ ഉറക്കമാവുകയും ചെയ്തു.
***************************************
നിരഞ്ജന… 25 വയസ്സ്, രേവതി നക്ഷത്രം…. അല്ല, അഭിജിത്തിന്റെ സ്വപ്നം വിവരിക്കുകയല്ല. അവൻ ലാപ്ടോപിലെ സർഫിങ് കഴിഞ്ഞ്, സമീറിനോട് വഴക്കടിച്ച് കിടന്നുറക്കമായിരിക്കുന്നു.
ഇത് അഭിജിത് നാരായൺ… ഒറ്റപ്പാലം സിദ്ധിവിനായക നഗർ, നാരായണത്തിൽ പരേതനായ നാരായണന്റെയും സുധയുടെയും ഏക മകൻ. അഭിജിത്തിപ്പോൾ, കഴിഞ്ഞ ഒന്നര വർഷമായി കൊച്ചിയിലെ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്യുകയാണ്.
(ഇതാണ് നായകന്റെ ഇൻട്രോ…)
ഇനി നായികയുടെ ഇൻട്രോ ആരംഭിക്കാം…
നിരഞ്ജനയുടെ ഒരു പ്രവർത്തിദിവസം തുടങ്ങുന്നത് ആറര മണിയ്ക്ക് ഫോണിലെ അലാറം കേട്ട് ഞെട്ടിയുണർന്നു കൊണ്ടാണ്.
തൊട്ടടുത്ത നിമിഷം തന്നെ ഫ്ലാറ്റിലെ തന്റെ സഹവാസികളായ മീനാക്ഷിയേടത്തിയും പ്രീജയും ഏതാണ്ട് അതേസമയത്ത് തന്നെ അവളോടൊപ്പം എഴുന്നേൽക്കും.
അവർ എഴുനേറ്റ് ഒരു മണിക്കൂർ കഴിയുമ്പോഴേക്കും അവരുടെ ഫ്ലാറ്റിലെ ജോലിക്കാരിയായ നളിനി അവിടെയെത്തി വാതിലിൽ മുട്ടുമ്പോൾ അവരിലാരെങ്കിലും ചെന്ന് കതക് തുറന്ന് കൊടുക്കും.
ഈ ഫ്ലാറ്റ് ആക്ച്വലി മീനാക്ഷിയേട്ടത്തിയുടെതാണ്.
നിരഞ്ജനയ്ക്ക് കൊച്ചിയിൽ ജോലി കിട്ടിയപ്പോൾ, അവിടെ അവൾക്ക് താമസിക്കാൻ വല്ല്യമ്മായി അച്ഛന്റെ സമ്മതത്തോടെ നാട്ടിൽ അമ്മായിയുടെ അയൽക്കാരിയായ സുമംഗലയാന്റിയുടെ മകളായ മീനാക്ഷിയുടെ ഫ്ലാറ്റിൽ താമസം തരപ്പെടുത്തി തന്നതാണ്.
മീനാക്ഷിയേട്ടത്തി വിവാഹിതയാണ്.. ചേച്ചിയുടെ ഭർത്താവ് സാഗർകുമാർ ചെന്നൈയിലെ ഒരു ഓയിൽ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഫാമിലി അവിടെയാണ് സെറ്റിലായിരിക്കുന്നത്.
❤❤❤❤❤❤
Good ?. Waiting next.
ഗുഡ് സ്റ്റാർട്ട് കുമാർ ജി ❤️❤️
നല്ല തുടക്കം ❣️
കൊള്ളാം?