“എന്റെ ഉമ്മോ…” സമീർ, കട്ടിലിൽ നിന്ന് പിരുരുണ്ട് തറയിലേക്ക് വന്ന് വീണു.
“അയ്യോ ആരാ… എന്താ ഇക്കാ അവിടെ…???”
സമീറിന്റെ കൈയിലപ്പോഴുമുണ്ടായിരുന്ന ഫോണിൽ നിന്നുമാ കിളിനാദം ഒഴുകി വന്നു.
“വെച്ചിട്ട് പോ പെണ്ണേ.. പോയി കിടന്നുറങ്ങാൻ നോക്ക്. നീയിനി ഇക്കയോട് നാളെ സംസാരിച്ചാൽ മതി.”
അഭിജിത്ത് സമീറിന്റെ നേർക്ക് കുനിഞ്ഞ് അവന്റെ കൈയിലിരുന്ന ഫോൺ തട്ടിപറിച്ചെടുത്തുകൊണ്ട് ഫോണിന്റെ മറുതലയ്ക്കൽ ഉണ്ടായിരുന്നവളോടായി പറഞ്ഞു.
“അയ്യോ അഭിചേട്ടൻ..! ചേട്ടാ ഞാനൊന്നു പറഞ്ഞോട്ടെ…ദയവ് ചെയ്ത് ഫോൺ കട്ട് ചെയ്യാൻ പറയല്ലേ ചേട്ടാ… ഇക്കയെ എനിക്ക് ആഴ്ചയിലൊരിക്കൽ മാത്രമല്ലേ വിളിക്കാൻ സാധിക്കുകയുള്ളു… അതോണ്ടല്ലേ ഇക്കയെ ഞാനിനിപ്പോൾ വിളിച്ചത്…”
“ഹും… ഇന്നിത്രേം മതി നൈലാ… നീ പോയികിടന്നു ഉറങ്ങാൻ നോക്ക് പെണ്ണേ. നാളെയിവന് ജോലിക്ക് പോകേണ്ടതല്ലേ. നീയെങ്ങനെ അവനെ വിളിച്ചു സംസാരിച്ചോണ്ടിരുന്നാൽ അവന്റെ ഉറക്കം പോയികിട്ടില്ലേ.”
“ഹ്മ്മ്.. ശരി അഭിചേട്ടാ… ഇക്കയ്ക്ക് ഫോൺ കൊടുത്തോളു…” നൈല പറഞ്ഞത് കേട്ട് അഭിജിത് ആ ഫോൺ സമീറിന് കൈമാറി.
“ഇക്കാ…അപ്പോൾ ശരി ഗുഡ് നൈറ്റ്. ഞാൻ പിനീടെപ്പോഴെങ്കിലും വിളിക്കാം. ബൈ…” അപ്പുറത്ത് നൈലയുടെ കാൾ കട്ടായി.
“ഹലോ.. നൈലാ.. മോളെ.. ഹലോ.. നൈലൂ.. അയ്യോ ശേ കട്ടായോ…’തന്റെ ഫോണിൽ കാൾ എൻഡഡ് എന്ന് കാണിച്ചത് കണ്ട് സമീർ നിരാശയോടെ തന്റെ കട്ടിലിലിരുന്നു.
സമീർ : “എന്തിനാടാ ദ്രോഹീ നീയെന്റെ കാര്യത്തിൽ ഇടപ്പെടുന്നത്… ശോ എത്ര നാളുകൾക്ക് ശേഷമാണ് അവള് വിളിക്കുന്നതെന്നറിയോ നിനക്ക്…”
“അയിന്…! അതിനു ഞാനെന്നാ വേണമെടാ..?” അഭിജിത് മയമില്ലാത്ത രീതിയിൽ അവനെയൊന്നു നോക്കി.
“അവളിപ്പോൾ പിജിക്ക് ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന ഇൻസ്ടിട്യൂഷനിലെ സ്ട്രിക്ട് റൂൾസ് കാരണം ഫോണൊന്നും അധികനേരം യൂസ് ചെയ്യാൻ പറ്റില്ലെന്ന് നിനക്കറിയാവുന്നതല്ലേടാ…”
❤❤❤❤❤❤
Good ?. Waiting next.
ഗുഡ് സ്റ്റാർട്ട് കുമാർ ജി ❤️❤️
നല്ല തുടക്കം ❣️
കൊള്ളാം?