ഹിന്ദി ഭക്തി സീരിയലുകൾ കാണലും, ഓരോ ശനിയാഴ്ചകളിലുമുള്ള അമ്പലങ്ങളിൽ പോക്കും അതൊന്നും ഇവിടെ നടക്കണ കാര്യമല്ല അമ്മേ.. അമ്മ നാട്ടിൽത്തന്നെ ഇരുന്നാൽ മതി.
മാത്രമല്ല തന്റെ പരിപാടികളൊന്നും ഇവിടെ അമ്മയുണ്ടെങ്കിൽ നടക്കില്ല. ഇത്ര മണിയ്ക്ക് കുളിക്കണം, ഇന്ന സമയത്ത് ഭക്ഷണം കഴിക്കണം. എന്നൊക്കെ പറയാൻ തൽക്കാലം ഇവിടെ ആരുമില്ല. സത്യത്തിൽ അതാണ് നല്ലത്. അഞ്ചു കൊല്ലം മുമ്പ് അച്ഛൻ മരിച്ചശേഷം പാവം അമ്മ ഒറ്റയ്ക്കാണ്.
കൂടാതെ തന്റെ കൂടെ താമസിക്കുന്ന സ്നേഹിതൻ സമീറും ഒരു പരിധിക്കപ്പുറം ഒറ്റ കാര്യത്തിലും ഇടപെടില്ല.
ഇവിടെ ഏട്ടത്തിയെന്ന് പറയുന്നത് എന്റെ സ്വന്തം സഹോദരിയല്ല.. തന്റെ കസിനായ ഗ്രീഷ്മേട്ടത്തിയാണ്.
തന്റെ അമ്മാവന്റെ മകളും തന്നെക്കാളും ആറ് വയസ്സ് മൂത്തത്തുമായ ഗ്രീഷ്മ, ഏതാണ്ട് എട്ട് വർഷങ്ങൾക്ക് മുൻപ് വിവാഹിതയാകുകയും തന്റെ ഭർത്താവ് ജിഷ്ണുവിനും മകൾ, ആറ് വയസുകാരി അമേയയ്ക്കുമൊപ്പം ജോലി സംബന്ധമായി കുടുംബസമ്മേതം ബാംഗ്ലൂരിലുമാണ്.
എഞ്ചിനീയറിംഗ് പഠനകാലത്ത് കഷ്ടപ്പെട്ടു ക്യാമ്പസ് പ്ലേസ്‌മെന്റ് ലിസ്റ്റിൽ ഇടം നേടിയ ഞാനാകട്ടെ ഒന്നുരണ്ടു കമ്പനികളിൽ വർക്ക് ചെയ്തതിന്റെ എക്സ്പീരിയൻസ് വെച്ച് എങ്ങനെയോ ആണ് കൊച്ചിയിലെ ഒരു പ്രശസ്തമായ എം എൻ സിയിലെ ഈ ജോലി നേടിയെടുത്തത്.
പക്ഷേ എന്തൊക്കെ പറഞ്ഞാലും ചുരുക്കി പറഞ്ഞാൽ അമ്മ നാട്ടിൽ ഒറ്റയ്ക്കാണ്. പിന്നെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരുന്നത് അത്ര നല്ലതല്ലെന്ന് തോന്നിയത് കൊണ്ട് അമ്മയ്ക്ക് ഒറ്റപ്പെടൽ തോന്നാതിരിക്കാനായി ഞാനും ഏട്ടത്തിയുംകൂടി അവരെ മൂവാറ്റുപുഴയിലുള്ള ഞങ്ങളുടെ അമ്മാവന്റെ വീട്ടിലാക്കിയിരിക്കുകയാണ്.
ഞങ്ങളുടെ അമ്മാവൻ, സുരേന്ദ്രരാജൻ അദ്ദേഹത്തിന്റെ ഒരേയൊരു ഏട്ടത്തിയെ അഥവാ എന്റെ അമ്മയെ വളരെയധികം സ്നേഹിക്കുന്നതിനാൽ അമ്മയെ സ്വന്തം വീട്ടിൽ താമസിപ്പിക്കാൻ അദ്ദേഹത്തിനു യാതൊരു ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു.
❤❤❤❤❤❤
Good ?. Waiting next.
ഗുഡ് സ്റ്റാർട്ട് കുമാർ ജി ❤️❤️
നല്ല തുടക്കം ❣️
കൊള്ളാം?