ഇരുപത്തിയെട്ടു വയസ്സല്ലേ ആയിട്ടുള്ളു എന്നു പറഞ്ഞാലൊന്നും അമ്മയോ ഏട്ടത്തിയോ കേൾക്കില്ല. സത്യം പറഞ്ഞാൽ ലൈഫ് ലോങ്ങ് സിംഗിളായി ജീവിക്കാനാണ് തന്റെ പ്ലാൻ. എന്തിനാ വെറുതെ വേണ്ടാത്ത വയ്യാവേലികളെടുത്ത് തലയിൽ വെയ്ക്കുന്നത്.
പക്ഷേ അവരത് സമ്മതിക്കില്ല. കാരണം അമ്മയ്ക്ക് താനൊരു ഒറ്റമകൻ ആയതുകൊണ്ട് ‘പിനീട് അമ്മയുടെ കാലശേഷം താൻ ഒറ്റയ്ക്കായാൽ എന്തുചെയ്യും താൻ സമൂഹത്തിൽ ഒറ്റപ്പെട്ടുപോകില്ലേ…?’
അമ്മയുടെയും ഏട്ടത്തിയുടെയും ഈ ചോദ്യത്തിന് തന്റെ സുഹൃത്ത് ഹരികേഷിന്റെയും അവൻ പ്രേമിച്ചുകെട്ടിയ അവന്റെ പെണ്ണ് അനീഷയുടെയും പിന്തുണയുണ്ട്.
“നിന്റെ അമ്മയുടെ ആവലാതിയ്ക്ക് കാര്യമുണ്ട് അഭീ… നീ ഇങ്ങനെയൊക്കെ നടന്നാൽ മതിയോ ഒരു വിവാഹമൊക്കെ കഴിക്കണ്ടേ…?” അനീഷയെ കാണുമ്പോൾ അവൾ പലപ്പോഴും എന്നോടുചോദിക്കാറുള്ള ചോദ്യമാണത്.
വീട്ടുകാരും ബന്ധുക്കളും പിന്നെ കൂട്ടുകാരും ഈ വക ചോദ്യങ്ങൾകൊണ്ട് പൊറുതിമുട്ടിക്കുന്നതുകൊണ്ടാണ് തനിക്ക് പറ്റിയ ഒരു പങ്കാളിയെയും അന്വേഷിച്ചു താൻ നടക്കുന്നത്.
അമ്മ പറയാറുണ്ട്: “വലിയ സാമ്പത്തികമുള്ളവരൊന്നും വേണ്ട. നമ്മളെ പോലെ ഒരു മിഡിൽ ക്ലാസ്സ്, ആയാലും മതി. നല്ല സ്വഭാവം ആയിരിക്കണമെന്നേയുള്ളു എന്ന് മാത്രം.
അപ്പോൾ ഏട്ടത്തി പറയും : അതെ.. നിന്റെ മനസ്സിനിണങ്ങിയ ഒരാളെ തന്നെ നിന്റെ അമ്മയുടെ നിർദ്ദേശത്തോടെ കണ്ടു പിടിച്ചുകൂടെ…?”
ആഹ ബെസ്റ്റ്…നല്ല കാര്യം തന്നെയാ ഏട്ടത്തി പറഞ്ഞത്. നല്ല ഏട്ടത്തി… അമ്മയുടെ നിർദേശത്തിനനുസരിച്ച് പെണ്ണുനോക്കാൻ നടന്നാൽ ജീവിതകാലം മുഴുവൻ അങ്ങനെ നടക്കാനേ പറ്റു.
അപ്പോൾ അമ്മ പറയും : “അതല്ലടാ മോനെ അഭീ, നീ കല്യാണം കഴിച്ചാൽ എനിക്കവിടെ വന്ന് നിങ്ങളുടെയൊപ്പം താമസിക്കാലോ.’
“ഉം…. നടക്കുന്ന കാര്യം വല്ലതും ഉണ്ടെങ്കിൽ പറഞ്ഞാൽ പോരെ നിങ്ങൾക്ക്…” അമ്മയുടെ ജീവിതരീതിയും തന്റെ ജീവിതരീതിയുമായി ഒരിക്കലും യോജിക്കില്ല…
❤❤❤❤❤❤
Good ?. Waiting next.
ഗുഡ് സ്റ്റാർട്ട് കുമാർ ജി ❤️❤️
നല്ല തുടക്കം ❣️
കൊള്ളാം?