താനിവളെ എന്നും കാണാറുള്ളതാണ്. കാണുമ്പോൾ പരസ്പരം നോക്കി പുഞ്ചിരിക്കാറുള്ളതല്ലാതെ സംസാരിച്ച സന്ദർഭങ്ങൾ വളരെ വിരളമാണ്. എന്നിട്ടും ഫോട്ടോവിന്റെ രൂപത്തിൽ ഇന്റർനെറ്റിൽ വന്നപ്പോൾ തിരിച്ചറിഞ്ഞില്ല. അതും മാട്രിമോണി സൈറ്റിൽ…!
നേരിട്ട് കാണുന്നതിനേക്കാൾ ഭംഗിയുണ്ടായിരുന്നു അവളെ ഫോട്ടോയിൽ കാണാൻ. ഒരു അസ്സൽ ഫോട്ടോജനിക്ക് ആണ് ആള്. ഇവളെ നല്ലത് പോലെ മേക്കപ്പ് ചെയ്യിച്ച് ഡി എസ് ഏൽ ആർ ക്യാമറയിൽ ഒരു ഫോട്ടോഷൂട്ട് നടത്തിയാൽ എങ്ങനെയുണ്ടാകും…!
ചിലപ്പോൾ ഇപ്പോഴത്തെ മിസ് ഇന്ത്യ വരെ തോറ്റുപോയെന്നിരിക്കും.
അതേസമയം താനോ… നേരിട്ട് കാണുമ്പോഴുള്ള മെനയൊന്നും ഒരു പിക്കെടുത്താൽ ആംബ്ലിഫൈ ചെയ്ത് കിട്ടണമെന്നില്ല. അതിനാൽ തന്നെ ഫോട്ടോയിൽ കാണുന്നതിനെക്കാൾ ഏറ്റവും നേരിട്ട് കാണുമ്പോഴാണ് തനിക്ക് ഭംഗിയെന്നു തനിക്ക് തന്നെ തോന്നാറുണ്ട്.
അഭിജിത് ഒരു ദീർഘ നിശ്വാസമെടുത്തുകൊണ്ട് കസേരയിൽ ചാരിയിരുന്ന് തന്റെ പിന്നിൽ കിടക്കുന്ന രണ്ടു കട്ടിലുകളിലേക്ക് നോക്കി.
അതിലൊന്നിൽ ഒരാൾ തലവഴി പുതപ്പും മൂടി കിടക്കുകയാണ്. അതോടൊപ്പം ആ പുതപ്പിനടിയിൽ നിന്ന് അയാൾ ഫോണിൽ പതിഞ്ഞ സ്വരത്തിൽ ആരോടോ സംസാരിക്കുന്ന സ്വരവും അവന് കേൾക്കാമായിരുന്നു.
“ങാ എന്നിട്ട്… ഇക്കയോട് പറ മോളൂ… ഞാനല്ലേ ചോദിക്കണേ… ഇക്കാന്റെ നൈലകുട്ടിയല്ലേ…”
സമീറിന്റെ പുതപ്പിനടിയിൽ നിന്നുയർന്നു വന്ന കൊഞ്ചി കുഴഞ്ഞുകൊണ്ടുള്ള സംസാരം കേട്ട് അഭിജിത്തിന് സമീറിനോട് എന്തെന്നില്ലാത്ത ഈർഷ്യ തോന്നി.
ഈർഷ്യ തോന്നാൻ തക്കതായ കാരണമുണ്ട്. ദോ ആ കട്ടിലിൽ കിടക്കുന്നവൻ, അവന്റെ ഭാവിവധുവിനോടാണ് ഇങ്ങനെ കൊഞ്ചികുഴഞ്ഞു സംസാരിക്കുന്നത്. താനാകട്ടെ ഒരു പെണ്ണ് കിട്ടുമോയെന്നു നോക്കി അലയാൻ തുടങ്ങിയിട്ട് നാള് കുറേയായി.
നാട്ടിൽ നിന്ന് തുടരെ തുടരെയുള്ള അമ്മയുടെ ഫോൺ വിളികളാണ് അന്വേഷണത്തിന്റെ ആരംഭം.
❤❤❤❤❤❤
Good ?. Waiting next.
ഗുഡ് സ്റ്റാർട്ട് കുമാർ ജി ❤️❤️
നല്ല തുടക്കം ❣️
കൊള്ളാം?