നിരഞ്ജന പറഞ്ഞത് കേട്ട് അഭിജിത്ത് ചുറ്റുമൊന്നു നോക്കി.. ബാക്കി കാബിനിലെ ജീവനക്കാർ, താനും നിരഞ്ജനയും തമ്മിലുള്ള സംഭാഷണം ശ്രദ്ധിക്കുകയാണെന്ന് അവന് തോന്നിയതും എന്തെന്നില്ലാത്ത ചമ്മൽ തോന്നി.
“It’s Ok… ഞാൻ ക്ഷമിച്ചു. നിരഞ്ജന പൊയ്ക്കോളൂ.” അത് കേട്ടതും അവൾ അവനെ നോക്കിയൊന്നു പുഞ്ചിരിച്ചിട്ട് പിന്നൊന്നും പറയാതെ അവളുടെ സീറ്റിലേക്ക് തിരിച്ചുപോയി.
അഭിജിത് കീബോർഡിൽ കൈവച്ചിരിക്കയാണ്. എന്താണിപ്പോൾ സംഭവിച്ചിരിക്കുന്നത്. അൽപ്പനേരത്തെ ചിന്തയ്ക്കു ശേഷം അവൻ വാട്സാപ്പ് വെബ് ഓപ്പൺ ചെയ്ത് നിരഞ്ജനയ്ക്ക് ടൈപ്പ് ചെയ്യാൻ തുടങ്ങി.
“എടോ ഇപ്പോൾ താൻ തനിക്ക് പറ്റിയൊരു മാച്ചിനെ കണ്ടുപിടിച്ച സ്ഥിതിയ്ക്ക് തനിക്കാ മാട്രിമോണിയൽ പ്രൊഫൈൽ പിൻവലിച്ചുകൂടെ…?”
“പറ്റിയ മാച്ചോ..? ആരാണയാൾ..?” നിരഞ്ജനയുടെ മറുചോദ്യം കമ്പ്യൂട്ടർ മോണിറ്ററിൽ
തെളിഞ്ഞുവന്നു.
“യു വേർ ജസ്റ്റ് ചാറ്റിങ് ടു ദാറ്റ് ഗ്രേറ്റ് മാൻ യാർ…!
“അത്ര ഉറപ്പാക്കണ്ട… തന്നോട് ഞാൻ പറഞ്ഞതല്ലേ എനിക്ക് വിവാഹത്തിനൊന്നും താല്പര്യമില്ലെന്ന്. ഗെറ്റ് ലോസ്റ്റ്.” അവൾ കണക്ഷൻ വിഛേദിച്ചു.
“ഒരു സെൻസ് ഓഫ് ഹ്യൂമറില്ലാത്ത പെണ്ണ്.’ അഭിജിത്തിനു എന്തെന്നില്ലാത്ത ദേഷ്യവും നിരാശയും വന്നു.
തന്റെ മുഖത്ത് വാതിലടച്ച പോലെയാണ് അവൾ വാട്സാപ്പ് മെസ്സഞ്ചർ ഓഫാക്കിയത്. കുറച്ച് നേരം നിരാശപ്പെട്ടിരുന്ന അവൻ, തന്നെയാരോ, ‘ശ് ശ്..അഭി…’ എന്ന് വിളിക്കുന്നത് കേട്ടാണ് തലയുയർത്തി നോക്കിയത്.
സംപ്രീതിയാണ്…
“എന്താ പ്രീതി…???” അത് ചോദിക്കുമ്പോൾ അഭിജിത്തിന്റെ മുഖത്തൊരു സന്ദേഹം നിറഞ്ഞിരുന്നു.
‘ഇനി ഇവള് ഞാൻ നിരഞ്ജനയോട് സംസാരിക്കുന്നതും മറ്റും കണ്ടുകാണുമോ..?’
“എന്താണ് മോനെ ആ അഞ്ജുവിനോടൊരു സംസാരമൊക്കെ ??? നിങ്ങളെന്തോ പ്രൊപോസൽ എന്നൊക്കെ പറയുന്നത് കേട്ടല്ലോ…” സംപ്രീതി അപ്പുറത്തെ കാബിനിൽ നിന്ന് തലയുയർത്തിക്കൊണ്ട് അഭിജിത്തിനോട് കണ്ണുരുട്ടലോടെ ചോദിച്ചു.
❤❤❤❤❤❤
Good ?. Waiting next.
ഗുഡ് സ്റ്റാർട്ട് കുമാർ ജി ❤️❤️
നല്ല തുടക്കം ❣️
കൊള്ളാം?