“അതേ….???”
“വാട്ട് ദി ഹെക്ക്… തന്നോട് ആരാണ് പറഞ്ഞത് ഞാൻ കല്യാണം കഴിക്കാൻ തയ്യാറായിരിക്കയാണെന്ന്..”
“പിന്നെ എന്തിനാണ് നീ ഇന്റർനെറ്റ് മട്രിമോണിയലിൽ പ്രൊഫൈൽ
കൊടുത്തത്???”
“ഇൻർനെറ്റിലോ? Are you joking. എന്റെ അറിവില്ലാതെ ആരാണ് അങ്ങനെ ചെയ്തിരിക്കുന്നത്.?”
“ഒരു മിനിറ്റ്…”
അവൻ ഇന്റർനെറ്റിൽ തിരിഞ്ഞ് മട്രിമോണിയൽ സൈറ്റിലെ പ്രസുസ്ത പേജെടുത്തു. രണ്ടാമത്തെ പേജിൽ ആദ്യത്തേത് നിരഞ്ജനയുടേതാണ്. അതേ, അവൾ തന്നെ. അവൻ കീബോർഡിൽ ടൈപ്പ് ചെയ്തു.
“തനിക്ക് ഒന്നിവിടംവരെ വരാമോ. ഞാനൊരു കാര്യം കാണിച്ചുതരാം…”
ആ മെസ്സേജ് കണ്ടതും ഉടനെ തന്നെ നിരഞ്ജന അവളുടെ റിവോൾവിങ് ചെയർ പിന്നിലേയ്ക്ക് നീക്കി എഴുന്നേറ്റു വന്നു.
അഭിജിത് തന്റെ കമ്പ്യൂട്ടർ മോണിറ്റർ അവളുടെ നേർക്കു തിരിച്ചുവച്ചു.
“എന്റെ ദൈവമേ..!” അവൾ തലയിൽ കൈവച്ചുകൊണ്ട് പറഞ്ഞു. “ഇത്
ഞാനാണല്ലോ…” അവൾ വായിക്കുകയാണ്. ഫോട്ടോയിൽ ക്ലിക് ചെയ്തപ്പോൾ
മറ്റൊരു പേജ് വന്നു. അതിൽ അവളുടെ തന്നെ രണ്ട് ഫോട്ടോകൾ വലുതാക്കി
കൊടുത്തിരിക്കുന്നു. ഒന്ന് ആദ്യത്തെ പേജിലെ ഫോട്ടോ തന്നെയാണ്. മറ്റേത്
നില്ക്കുന്ന പോസിൽ.
“നോ.. ടെക്നിക്കൽ ഫ്ളോ.” അവൾ പറയുന്നു. ഇത് അച്ഛൻ ബാംഗ്ലൂരുള്ള അമ്മാവന്റെ സഹായത്തോടെ ചെയ്തതായിരിക്കണം , എന്നെ അറിയിക്കാതെ. അമ്മാവന് മാത്രമേ ഈ വക കാര്യങ്ങൾ അറിയാവുകയുള്ളു.
അച്ഛനാകട്ടെ അമ്മ ആവശ്യപ്പെടാതെ ഇങ്ങനെ ഒരു സാഹസം ചെയ്യുകയുമില്ല.
അവൾ പറയുന്നത് കേട്ട് അഭിജിത്ത് അവളെ നോക്കിയിരുന്നു…
അവൾ ധരിച്ചിരുന്ന നീലയും വെള്ളയും കോമ്പിനേഷനിലുള്ള ആ ചുരിദാർ അവൾക്ക് വല്ലാതെ ചേരുന്നുണ്ട് എന്ന് അഭിജിത്തിന് തോന്നി. ധരിച്ചിരുന്ന വസ്ത്രത്തിന് അനുയോജ്യമായ രീതിയിലൊരു പൊട്ടും അവളണിഞ്ഞിരുന്നു.
“ഹലോ താനെങ്ങോട്ടാ ഈ ശ്രദ്ധിക്കുന്നേ. ഇങ്ങോട്ട് നോക്ക്…” അഭിജിത്ത് തന്റെ മുഖത്തേക്ക് മതിമറന്ന് നോക്കി നിൽക്കുകയാണെന്നു മനസ്സിലാക്കിയ നിരഞ്ജന അവന്റെ ശ്രദ്ധ തിരികെ കൊണ്ടുവരാനായി അഭിജിത്തിന്റെ മുഖത്തേക്ക് കൈവീശികാണിച്ചു കൊണ്ട് വിളിച്ചു.
“അഹ് സോറി..” നിരഞ്ജന തന്നെ വല്ലാത്തൊരു ഭാവത്തോടെ നോക്കുന്നത് കണ്ട് അവനൊന്നു ചമ്മി.
“ഞാൻ ഇങ്ങനെ ഒരു കാര്യം അറിഞ്ഞിട്ടേയില്ല.. ക്ഷമിക്കണം. മാത്രമല്ല എനിക്കിപ്പോൾ വിവാഹത്തോട് താല്പര്യവുമില്ല…” നിരഞ്ജന അവനെ നോക്കി താഴ്ന്ന സ്വരത്തിൽ മൊഴിഞ്ഞു.
❤❤❤❤❤❤
Good ?. Waiting next.
ഗുഡ് സ്റ്റാർട്ട് കുമാർ ജി ❤️❤️
നല്ല തുടക്കം ❣️
കൊള്ളാം?