സംപ്രീതി ഫോണെടുത്ത് ക്യൂബിക്കിളിന്റെ പാർട്ടീഷനിലൂടെ അഭിജിത്തിനെ നോക്കി.
“വാട്ട് ഹാപ്പെൻഡ് അഭി…???”
” പ്രീതീ, ഐ ഫോർഗോട്ട് ദ ബ്ലസ്സഡ് പാസ്സ് വേഡ്…”
“ഏസ് യുഷ്വൽ. അദ്ഭുതമൊന്നുമില്ല. നീ എപ്പോഴും മറക്കുന്നതല്ലേ ഒരു വിഷമം പിടിച്ച പാസ്.വേഡാണ് കമ്പ്യൂട്ടറിൽ സെറ്റ് ചെയ്തിരിക്കുന്നത്…”
“എന്താണ് ???”
“മാനേജരുടെ ഭാര്യയുടെ പേര്.”
‘ ങാ ഓക്കേ. അഭിജിത്ത് പാസ്സ്‌വേർഡ് ടൈപ്പ് ചെയ്തു.
‘********’
“നമ്മൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന സോഫ്റ്റ്വെയർ ആരും ചോർത്തിയെടുക്കാതെ ഈ പരിപാവനമായ കമ്പനിയെ രക്ഷിക്കണേ ദൈവമേ…!’ അഭിജിത്തിന്റെ പതിഞ്ഞ സ്വരത്തിലുള്ള ആത്മഗതം കേട്ട് അവന്റെ ഇരുവശത്തെയും കാബിനുകളിലുണ്ടായിരുന്ന സഹപ്രവർത്തകരുടെ അടക്കിയ ചിരി അവൻ കേട്ടു.
അഭിജിത്ത് കമ്പ്യൂട്ടർ ബൂട്ടു ചെയ്തു.
പെട്ടെന്നാണ് അവൻ നിരഞ്ജനയെപ്പറ്റി ഓർത്തത്. അവൻ മറുവശത്ത്
ആറ് ക്യൂബിക്കിൾ അകലെ ഇരിക്കുന്ന നിരഞ്ജനയെ നോക്കി. അവളുടെ
പിൻഭാഗം അല്പം കാണാം. അയാൾ കമ്പ്യൂട്ടറിൽ അവളുടെ വാട്സ്ആപ്പ്. ഐ.ഡിയ്ക്കുവേണ്ടി പരതി.
“എൻ കെ 729.” അവൻ വാട്സ്ആപ്പ് നെറ്റ് വർക്കിൽ അവളുമായി ബന്ധപ്പെട്ടു.
“ഐ എം അഭിജിത്ത് ഹിയർ. വുഡ് ലൈക് ടു ഓഫർ മൈ കാന്റിഡേച്ചർ.
നിരഞ്ജന പിന്നിലേയ്ക്ക് ചാഞ്ഞ് അഭിജിത്തിനെ നോക്കി, വീണ്ടും മുമ്പിലേയ്ക്ക് നീങ്ങി കമ്പ്യൂട്ടറിൽ എഴുതാൻ തുടങ്ങി.
“ഐ ഡോണ്ട് ഗെറ്റ് യു.’ നിങ്ങൾ എന്താണ് പറഞ്ഞത് ! എനിക്ക് മനസ്സിലായില്ല.”
നിരഞ്ജനയുടെ മറുപടി വന്നതും അവൻ വല്ലാത്ത ആശയക്കുഴപ്പത്തിലായി. എന്താണിവളുടെ കളി…? അവൻ അത്ര
തന്നെ ഉറപ്പില്ലാതെ കീബോർഡിലേയ്ക്കു തിരിഞ്ഞു.
“ഞാനൊരു മാര്യേജ് പ്രൊപോസലുമായി വന്നതായിരുന്നു.”
“എന്ത്…! ?? എനിക്കോ..???” അവൻ പറഞ്ഞത് കേട്ട് നിരഞ്ജന ആശ്ചര്യത്തിന്റെ ഏതാനും ഇമോജിയുടെ അകമ്പടിയോടുകൂടി മറുസന്ദേശമയച്ചു.
❤❤❤❤❤❤
Good ?. Waiting next.
ഗുഡ് സ്റ്റാർട്ട് കുമാർ ജി ❤️❤️
നല്ല തുടക്കം ❣️
കൊള്ളാം?