അവൻ തിരിച്ച് മാസ്റ്റർ പേജിലേയ്ക്ക് വന്നു. അവിടെ ഫസ്റ്റ് റോ മുതൽ താഴോട്ടുള്ള കള്ളികളിൽ അവളുടെ പേർസണൽ വിവരങ്ങൾ കൊടുത്തിട്ടുണ്ടായിരുന്നു.
Age : 25
Place : ഒറ്റപ്പാലം…
Formerly Resided : ബംഗളുരു.
Educational Qualifications : Completed Btech Degree in Software Engineering From Dada saheb Institute of Science & Engineering Bangalore.
ഒരു തൊട്ടുതാഴെയുള്ള കള്ളിയിൽ അവളുടെ ഡിമാൻഡ്സ് എഴുതിയിട്ടുണ്ട്. “കൊച്ചിയിലോ ഒറ്റപ്പാലത്തോ നിന്നുള്ള സൽസ്വഭാവികളും ഐ ടി ഫീൽഡിൽ പ്രവർത്തിക്കുന്നവരുമായ യുവാക്കളിൽ നിന്ന് പ്രൊപോസലുകൾ ക്ഷണിക്കുന്നു.’
അതിന് ഇക്കാലത്ത് ഐ ടി മേഖലയിൽ നിന്ന് അത്രയും സൽസ്വഭാവികളായ ചെറുപ്പക്കാരെ എവിടുന്നു കിട്ടാനാണ്… അങ്ങനെ നോക്കിയാൽ വിരലിലെണ്ണാവുന്നവരെ മാത്രമേ കിട്ടുകയുള്ളു. ഇവളെ കണ്ടിട്ട് തനിക്കുവേണ്ടി എഴുതി വച്ചതുപോലെയുണ്ട്.
അവൻ ഫോട്ടോ ഒന്നുകൂടി സൂഷ്മതയോടെ നോക്കി. മുഖശ്രീ വിളങ്ങുന്ന വദനം, താമരയിതളുകൾ മിഴികൾ… ഒറ്റനോട്ടത്തിൽ നടി ഐശ്വര്യ ലക്ഷ്മിയുടെ ചെറിയൊരു കട്ടുണ്ട് അവൾക്ക്.
മൂന്നു വയസ്സിന്റെ വ്യത്യാസം. ഉം, സാരമില്ല.
നല്ല പരിചയമുള്ള മുഖം. പെട്ടെന്നാണ് അഭിജിത്തിനൊരു ഭൂതോദയമുണ്ടായത്….
പേര് : നിരഞ്ജന കൃഷ്ണൻ. ഇത് തന്റെ കമ്പനിയിൽ അതേ ഫ്ളോറിൽത്തന്നെ അഞ്ച് ക്യൂബിക്കിൾ അപ്പുറത്ത്, മെർലിന്റെ ടീമിൽ ജോലിയെടുക്കുന്ന കുട്ടിയാണല്ലോ.
ഇവൾ കമ്പനിയിൽ ജോയിൻ ചെയ്തിട്ട് ആറ് മാസം ആകുന്നു.. അവൾ പണ്ട് അവളുടെ വീട്ടുകാരോടൊപ്പം ബംഗളുരുവിൽ ആയിരുന്നു.
“ഏഹ് അപ്പോൾ ഇവളെന്റെ നാട്ടുകാരിയായിരുന്നോ… ഇതൊന്നും ഞാൻ അറിഞ്ഞിട്ടുമില്ല അവള് പറഞ്ഞിട്ടുമില്ല. വാട്ട് ദി ഷിറ്റ്…!” അവൻ തന്റെ ലാപ്ടോപ് വെച്ചിരുന്ന ടേബിളിൻമേൽ മുഷ്ടി ചുരുട്ടി അടിച്ചു.
❤❤❤❤❤❤
Good ?. Waiting next.
ഗുഡ് സ്റ്റാർട്ട് കുമാർ ജി ❤️❤️
നല്ല തുടക്കം ❣️
കൊള്ളാം?