: “എന്തായാലും ഞാൻ, നീയുണ്ടാക്കിയ ഫുഡ് കഴിക്കാത്ത സ്ഥിതിക്ക് നീയത് ഒറ്റയ്ക്ക് കഴിച്ച് തീർക്കാൻ നോക്ക്. എന്നിട്ട് ആ ബൈക്കും എടുത്ത് എങ്ങോട്ടാണെന്ന് വെച്ചാൽ പൊയ്ക്കോ. പക്ഷേ ഒരപേഷയുണ്ട്… ദയവ് ചെയ്ത് ആ ബൈക്ക് ആക്‌സിഡന്റ് ആക്കി വെക്കരുത് പ്ലീസ്.”
അവനത്രയും പറഞ്ഞിട്ട് വീടിനകത്തേക്ക് കയറിപോയി.
അഭിജിത്ത് പറഞ്ഞത് കേട്ട് അന്തംവിട്ട സമീർ അവനോടെന്തോ പറയാനാഞ്ഞതും അഭിജിത്ത് അപ്പോഴേക്കും വീടിനകത്തേക്ക് പോയതോടെ അവൻ അലീനയെ നിസ്സഹായനായി നോക്കി.
അലീനയാകട്ടെ, സമീറിനോട്: “ടാ നീ നിന്റെ ഇഷ്ടം പോലെ ചെയ്തോ.. നിനക്ക് വേണമെങ്കിൽ ഞങ്ങളുടെ കൂടെ വന്ന് ബ്രേക്ഫാസ്റ് കഴിക്കാം. അല്ലെങ്കിൽ അഭി പറഞ്ഞത് പോലെയോ ചെയ്യാം. ഒക്കെ നിന്റെ ഇഷ്ടം.” എന്ന് മാത്രം പറഞ്ഞിട്ട് വീട്ടിലേക്ക് കേറിപ്പോയി.
തൊട്ടുമുൻപ് അലീന തന്നോടെന്താണ് പറഞ്ഞതെന്ന് മനസ്സിലാവാൻ സമീറിന് അൽപ്പനേരമെടുത്തു. അവൻ തെല്ലുനേരം ഇതികർത്തവ്യമൂഢനായി നിന്ന ശേഷം നേരെ തിരികെ വീട്ടിലേക്ക് കേറി.
*****************************************
രാവിലെ സെബാസ്റ്റ്യൻ ഉറപ്പ് നൽകിയത് പോലെ തന്നെ, ബ്രേക്ഫാസ്റ്റിനു ശേഷം അയാൾ അഭിജിത്തിനെ അവന്റെ കമ്പനി ഓഫീസിൽ ഡ്രോപ്പ് ചെയ്തിട്ടാണ് പോയത്. അഭിജിത്ത് തന്റെ കാബിനിൽ എത്തുമ്പോൾ സമയം ഒമ്പത് മണി കഴിഞ്ഞിരുന്നു..
കമ്പനിയിൽ ആൾക്കാരൊക്കെ എത്തി ത്തുടങ്ങുന്നതെയുണ്ടായിരുന്നുള്ളു. എന്നിരുന്നാലും അവിടം സ്വച്ഛം ശാന്തമാണ് അന്തരീക്ഷം. തങ്ങളുടെ ജി.എമ്മാണെങ്കിൽ എത്തിയിട്ടുമില്ല. അഭിജിത്തിന്റെയും അവന്റെ ടീമിന്റെയും ക്യാബിൻ ഫസ്റ്റ് ഫ്ലോറിലാണ് സ്ഥിതി ചെയ്യുന്നത്.
“ഹായ് അഭി…” ക്യാബിൻ ഡോർ ആക്സസ്സ് കാർഡ് ഉപയോഗിച്ച് തുറക്കവേ അവന്റെ തോളിലൊരു കൈ വന്ന് തോണ്ടി.
അഭിജിത്ത് തിരിഞ്ഞുനോക്കിയപ്പോൾ ഒരു പെൺകുട്ടി, ബാഗും തൂക്കി അവനെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുകയാണ്. വളരെ ക്യാഷ്വലും സ്റ്റൈലിഷുമായിട്ടുള്ള വേഷമാണ് അവളുടേത്.
❤❤❤❤❤❤
Good ?. Waiting next.
ഗുഡ് സ്റ്റാർട്ട് കുമാർ ജി ❤️❤️
നല്ല തുടക്കം ❣️
കൊള്ളാം?