‘ഇനി അതിനും കൂടെ ഇവനോട് അടിയായാൽ ശരിയാവില്ല. ഇന്നത്തെ ദിവസം പോയികിട്ടും. എവിടേലും പോട്ടെ.. തെണ്ടി.’ സമീറിനെ തുറിച്ചു നോക്കിക്കൊണ്ടിരുന്ന അഭിജിത്ത് മനസ്സിൽ കരുതി.
“എന്താടെ ഇങ്ങനെ വെട്ടുപോത്ത് നോക്കുന്ന പോലെ നോക്കുന്നേ..” സമീറിന് അഭിജിത്തിന്റെ ആ നോട്ടം ഇഷ്ടപ്പെട്ടില്ല.
“എടാ ദ്രോഹീ…ഞാനിനി ആ പൊടിയും കൊണ്ട് ലൈൻബസിൽ പോണ്ടേടാ…” അഭിജിത്ത് സമീറിനെ നോക്കിയൊന്ന് പല്ലുഞെരിച്ചു.
“പോണം…! പോണമല്ലോ അതിനല്ലേ ഞാനീ ബൈക്ക് എടുത്തോണ്ട് പോകുന്നത്…”
“ഹ്മ്മ്…നീ എന്നോട് പക പോക്കിയതാണല്ലേടാ…” ഇന്നലെയുണ്ടായ സംഭവമോർത്ത് അഭിയിൽ നിന്നൊരു മുരൾച്ചയുയർന്നു.
“ഹാ അതെ…! പക പകരം വീട്ടാനുള്ളതാണ്…” സമീർ തിരിച്ചടിച്ചു.
“ഗുഡ് മോർണിംഗ് അഭീ..” പെട്ടനൊരു സ്ത്രീ ശബ്ദം കേട്ട് അഭിജിത്ത് തിരിഞ്ഞുനോക്കി. സെബാനിച്ചായന്റെ ഭാര്യ അലീന, ഒരു പിങ്ക് കോട്ടൺ സാരിയുമുടുത്ത് അവർക്ക് പിന്നിലെ മതിലിനരികിൽ അവരെയും നോക്കി നിൽക്കുകയാണ്.
ഹാ.. ഗുഡ് മോർണിംഗ് ചേട്ടത്തി…! ഇച്ചായൻ എന്തിയേ…?”
“അങ്ങേര് ഓഫീസിൽ പോകാൻ റെഡിയാകുവാ. ഇപ്പൊ വരും. ആട്ടെ നീ ബ്രേക്ഫാസ്റ്റ് കഴിച്ചോ…?” അലീന അഭിയോട് ചോദിച്ചു.
“ഇല്ല ചേട്ടത്തി… ഇവിടൊരുത്തൻ രാവിലെ നല്ലൊരു ബ്രേക്ഫാസ്റ്റ് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഞാനത് കഴിച്ചില്ല..” അഭി അത്രയും പറഞ്ഞിട്ട് സമീറിന്റെ മുഖത്തേക്ക് നോക്കി.
“ഓ ഞാൻ എന്തുണ്ടാക്കിയാലും നിനക്ക് കുറ്റം തന്നെയാണല്ലോ…അതോണ്ടല്ലേ നീയത് കഴിക്കാത്തത്.. ഹും.” സമീർ കണ്ണുരുട്ടി.
“അതേടാ.. അതിന് നിനക്ക് ബ്രേക്ഫാസ്റ്റിനു ആകെ ഒരു ഉണക്ക ബ്രെഡ്റോസ്റ്റും പിന്നെ നാൽകാശിന് കൊള്ളാത്ത കോൺഫ്ലേക്സ് കഞ്ഞീം ഉണ്ടാക്കാനല്ലേ അറിയൂ… നിന്റെ ഹൈലീ നൂട്രിഷ്യസ്സായ ഫുഡ് കഴിച്ച് കഴിച്ച് മടുത്തു ഞാൻ…” അഭിജിത്ത് സമീറിനെ പരിഹസിച്ചു.
❤❤❤❤❤❤
Good ?. Waiting next.
ഗുഡ് സ്റ്റാർട്ട് കുമാർ ജി ❤️❤️
നല്ല തുടക്കം ❣️
കൊള്ളാം?