പക്ഷേ അയൽ വീട്ടിലെ തോട്ടത്തിൽ നനച്ചുകൊണ്ടിരിക്കുന്ന വേലക്കാരി സരളേച്ചിയെ മനസ്സിന്റെ ഹാർഡ് ഡിസ്കിൽ ഈറോടിക് പിക്ചേഴ്സ് ഡയറക്ടറിയിൽ സ്റ്റോർ ചെയ്തുവച്ചു.
എപ്പോഴെങ്കിലും തനിക്കാവശ്യമാവും. താനങ്ങനെ എത്രയോ പേരെ മനസ്സിന്റെ രഹസ്യമായ ഉള്ളുകള്ളികളിൽ ഒളിപ്പിച്ചിരിക്കുന്നു. “അവൻ മനസ്സിലെന്തോ ഓർത്ത് ഗൂഢമായി ചിരിച്ചു.
അവൻ വീടിന് മുറ്റത്തേക്കിറങ്ങി, അവിടെയുള്ള കാർപോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന് മുകളിൽ വിരിച്ചിരുന്ന പ്രൊട്ടക്ഷൻ കവർ വലിച്ചു മാറ്റി…
അതാ അമേലിയയെന്ന് താൻ വിളിക്കുന്ന തന്റെ ബൈക്ക്, തന്നെയും കാത്തുകിടക്കുന്ന നയനമനോഹരമായ കാഴ്ച അവനെ പുളങ്കിതനാക്കി. ഇന്നലെ ഞായറാഴ്ച രാവിലെയവൻ അമേലിയെ ‘ നന്നായി കുളിപ്പിച്ചു സുന്ദരിയാക്കി നിർത്തിയിരിക്കുകയാണ്.
അഭി ആ ഡോമിനോർ ബൈക്കെടുത്തിട്ട് ഏകദേശം ഒരുവർഷം കഴിഞ്ഞിരിക്കുന്നു. സാധാരണ ആ ബൈക്ക് അവൻ മാത്രമാണ് ഓടിക്കാറുള്ളത്.
നാട്ടിലായിരുന്നപ്പോൾ അവന്റെ കൂട്ടുകാർ പ്രേതേകിച്ചും അരുണും ഹരിയും അവനോടാ ബൈക്ക് ചോദിച്ചിട്ടുണ്ടെങ്കിലും കാമുകിമാരുള്ള അവന്മാർക്ക് ആ ബൈക്ക് കൊണ്ടെന്താണ് ആവശ്യമെന്നു അവന് നന്നായിയറിയാം.
അതിനാൽ തന്നെ അഭിജിത്ത് ആ ബൈക്ക് അവർക്ക് കൊടുക്കാറില്ല.
ബ്ലാക്ക് & റെഡ് ഡോമിനോർ 650 നൂത്തെടുത്തു സെൻട്രൽ സ്റ്റാൻഡിൽ നിന്ന് സൈഡ് സ്റ്റാൻഡിലേക്ക് മാറ്റിയിട്ടു.
അതിന് ശേഷം അതിൽ താക്കോലിട്ട് ഇഗ്നിഷൻ ഓണാക്കാൻ പോകുമ്പോഴാണ്
ഒരുത്തൻ വന്ന് അത് തടഞ്ഞ് അവന്റെ കൈയിൽ നിന്നാ താക്കോൽ ബലമായി വാങ്ങിക്കൊണ്ട് പോയത്.
“എടാ സമീറേ.. ബൈക്കിന്റെ താക്കോല് തിരികെ താടാ…”
നോക്കുമ്പോൾ തന്റെ മുന്നിൽ സമീർ ഒരു ചെറുചിരിയോടെ ബൈക്കിന്റെ താക്കോൽ കൈവിരളിലിട്ട് കറക്കുന്നതാണ് അവൻ കണ്ടത്.
“..ഞാൻ തരൂലാ എനിക്ക് നൈലയെയും കൂട്ടി കറങ്ങാൻ പോകാനുള്ളതാ…”
സമീറിന്റെ വർത്താനം കേട്ടതും അവന്റെ മുഖത്തിനിട്ടൊരു കൊട്ട് കൊടുക്കാനാണ് അഭിജിത്തിന് തോന്നിയതെങ്കിലും അവൻ സ്വയം നിയന്ത്രിച്ചു.
❤❤❤❤❤❤
Good ?. Waiting next.
ഗുഡ് സ്റ്റാർട്ട് കുമാർ ജി ❤️❤️
നല്ല തുടക്കം ❣️
കൊള്ളാം?