ഇത്രയും നല്ല പ്രാതൽ കഴിച്ച് മനസ്സും ശരീരവും കേടുവരുത്തുന്നതിനേക്കാൾ നല്ലത് ഓഫിസിലെ ക്യാന്റീനിൽ പോയി എന്തെങ്കിലും കഴിക്കുന്നതാണ് നല്ലതെന്ന് അവന് തോന്നി.
എന്നാൽ ചില ദിവസങ്ങളിൽ അപ്പുറത്ത് സെബാനിച്ചായന്റെ വീട്ടിൽ നിന്ന് അലീന ചേട്ടത്തിയുടെ കൈപ്പുണ്യം നിറഞ്ഞ ബ്രേക്ഫാസ്റ് കഴിച്ച് നേരെ ഓഫീസിലേക്ക് പോകുകയാണ് ചെയ്യാറ്.
അല്ലെങ്കിൽ അതും സാധിച്ചില്ലെങ്കിൽ വെറുംവയറ്റിൽ ഓഫീസിൽ പോയി കാന്റീനിൽ നിന്ന് വല്ലതും കഴിക്കുന്നതായിരിക്കും നല്ലതെന്നു കരുതി അഭിജിത് അങ്ങനെ ചെയ്യാറാണ് പതിവ്.
എന്നാൽ സെബാനിച്ചായന്റെ ഭാര്യ അലീന ചേട്ടത്തി, അവർക്ക് രാവിലെയുള്ള ഭക്ഷണം കൊടുക്കുന്നതിനോടൊപ്പം
കെട്ടിയോന്റെ മൗനാനുവാദത്തോടെ മിക്കപ്പോഴും ദിവസങ്ങളിൽ തന്നെയും സമീറിനെയും അത്താഴം കഴിക്കാൻ വിളിക്കാറുണ്ടെങ്കിലും,
അവരത് സ്നേഹപൂർവ്വം നിരസിക്കുകയാണ് ചെയ്യാറ്.
പക്ഷേ സാധാരണയുള്ള അവധി ദിവസങ്ങളിലും, മറ്റു വിശേഷ ദിവസങ്ങളിലും ഞങ്ങളിരുവരും അവിടെ നിന്നാണ് ഭക്ഷണം കഴിക്കാറുള്ളത്.
അന്ന് രാവിലെ ബ്രേക്ഫാസ്റ് കഴിക്കാത്തത് കൊണ്ട്, വളരെ നേരെ തന്നെ ഓഫീസിലെത്തി, അവിടത്തെ കാന്റീനിൽ പോയി ഭക്ഷണം കഴിക്കാമെന്ന കണക്കുകൂട്ടലിൽ ഓഫീസിലേക്ക് പോകാനായി അഭിജിത്ത് എട്ടുമണിയോടെ വീട്ടിൽ നിന്ന് ഒരുങ്ങിയിറങ്ങി.
വീടിന് പുറത്തേക്കിറങ്ങിയ അഭിജിത്തിനെ പെട്ടെന്നാകർഷിച്ചത് തെളിഞ്ഞു നിൽക്കുന്ന നീലാകാശമാണ്.
“ഹായ് എന്തു ഭംഗിയുള്ള നീലാകാശം’ എന്നു പറയാനൊരുങ്ങിയതാണ്
അപ്പോഴാണ് അവൻ ഓർത്തത് താൻ ഏതു കാല്പനിക ചെളിക്കുണ്ടിൽ ആഴ്ന്നു നിന്നാണ് ചിന്തിക്കുന്നതെന്ന്. അതോടെ നീലാകാശത്തേയും ശുഭനിറത്തിലുള്ള മേഘക്കീറുകളേയും അതിനടുത്തു പറക്കുന്ന നാലഞ്ചു പക്ഷികളേയും മനസ്സിൽ നിന്ന് ഡിലീറ്റ് ചെയ്തു.
അതേ കാരണം കൊണ്ടുതന്നെ തൊട്ട് എതിർവശത്തെ അയൽക്കാരുടെ പൂന്തോട്ടത്തിലെ റോസാപ്പൂക്കളും റീസൈക്കിൾ ബിന്നിലേയ്ക്ക് തട്ടി. പഠിക്കുന്ന കാലം മുതലേ അവനു അതിഭാവുകത്വം നിറഞ്ഞ വർണനകളോട് ഒരൽപ്പം ചേർച്ചകുറവുണ്ട്.
❤❤❤❤❤❤
Good ?. Waiting next.
ഗുഡ് സ്റ്റാർട്ട് കുമാർ ജി ❤️❤️
നല്ല തുടക്കം ❣️
കൊള്ളാം?