അതും പുറമെ നിന്നു കാണുമ്പോഴുള്ള ചിരിയിൽ ഒതുങ്ങിക്കൂടുന്നു. ഒരിക്കൽ പരിചയപ്പെട്ടാൽത്തന്നെ അതു നിലനിർത്താൻ അവൾക്കോ അവർക്കൊ സമയമുണ്ടാകില്ല.
എന്നാൽ ഒരു തമിഴ് സ്ത്രീ മാത്രമുണ്ട് ഇതിനൊരപവാദം. വിധവയായ അവരെ വെള്ള സാരി തലയിലൂടെ ഇട്ട് നടന്നുപോകുന്നത് അവൾ ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. കാണുമ്പോഴൊക്കെ അവർ പുഞ്ചിരിയോടെ ചോദിക്കും…
“മോള് കല്യാണം കഴിക്കുന്നില്ലേ…” യെന്ന് !
ആയിരത്തഞ്ഞൂറു ചതുരശ്ര അടിയുള്ള ഒരു ഫ്ളാറ്റിൽ, കല്യാണം കഴിയാത്ത ഒരു യങ്ങ് ഐ.ടി പ്രൊഫഷണൽ, വിവാഹിതയും പ്രൈവറ്റ് സ്കൂളിൽ അധ്യാപികയുമായ ഒരു യുവതിയോടൊപ്പം ഒറ്റയ്ക്ക് താമസിക്കുന്നതിൽ ആ സ്ത്രീയ്ക്ക് ഇത്രമാത്രം വിഷമം തോന്നേണ്ട ആവശ്യമെന്താണ്…!
മറ്റുള്ളവരോട് തോന്നുന്ന സഹാനുഭൂതി. അത്രമാത്രം…
അവൾ തന്റെ മുമ്പിലുള്ള ചെറുപ്പക്കാരിയെ നോക്കി. അവളും തന്നെപ്പോലെ സോഫ്റ്റ്.വെയർ പ്രൊഫഷണലാണെന്നു തോന്നുന്നു.
രാവിലെ മകളെ സ്കൂളിൽ കൊണ്ടുപോയാക്കി, കമ്പനിയുടെ പിക്കപ്പ് ബസ്സ് വരുന്ന സ്ഥലം വരെ ഒന്നര കിലോ ഭാരമുള്ള ലാപ്ടോപ്പും താങ്ങി നടക്കുന്നു. പാവം…’
നിരഞ്ജന പാവം എന്നു മനസ്സിൽ വിചാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അതുണ്ടായത്…
ലിഫ്റ്റിന്റെ വാതിൽ തുറന്നു, ആ യുവതി കുട്ടിയുമായി ആദ്യം പുറത്തു കടന്നു. പുറത്തു കാത്തു നിന്നിരുന്ന ആയയുടെ കയ്യിൽ മകളെ ഏല്പിച്ച് ലോബിയിൽ കാർ പാർക്കിൽ നാലാമതായി പാർക്കു ചെയ്ത കാറിൽ കയറി, നിരഞ്ജനയുടെ മുമ്പിലൂടെ ഓടിച്ചുപോയി.
“ഓ……”
രാവിലെത്തന്നെ ഉണ്ടായ കാര്യങ്ങൾ നോക്കുമ്പോൾ ഇനി എന്തൊക്കെയാണ് തനിക്കു കിട്ടാൻ പോകുന്നതെന്ന് ആലോചിച്ചുകൊണ്ട് അവൾ ബസ്സ്
സ്റ്റോപ്പിലേയ്ക്കു നടന്നു.
****************************************
സമീറാണ് ഇന്നത്തെ ബ്രേക്ഫാസ്റ്റിന്റെ കാര്യം ഏറ്റെടുത്തിരിക്കുന്നത്. ബുൾസ്സ്ഐയും ബ്രഡും ബട്ടറും. കൂടെ മേംപൊടിയായിട്ട് കോൺഫ്ളേക്സ് കൊണ്ട് പാൽക്കഞ്ഞിയും.
❤❤❤❤❤❤
Good ?. Waiting next.
ഗുഡ് സ്റ്റാർട്ട് കുമാർ ജി ❤️❤️
നല്ല തുടക്കം ❣️
കൊള്ളാം?