അതിനാൽ മീനാക്ഷിയാണ് അവളെ കോളേജിലാക്കിയിട്ട് പോകുന്നത്. മീനാക്ഷിക്ക് അതിന് സാധിക്കാത്ത ദിവസങ്ങളിൽ അവൾ ബസ്സിൽ കേറി കോളേജിലേക്ക് പൊയ്ക്കോളും.
തങ്ങൾ പൊയ്ക്കഴിഞ്ഞാലും ഫ്ലാറ്റിന്റെ കാര്യമോർത്ത് ആർക്കും വേവലാതിയൊന്നും വേണ്ട.
കാരണം, നളിനി രാവിലെ വന്നതിന് ശേഷം രാത്രിയിലേക്കുള്ള കറിക്കുള്ള കൂട്ട് അരിഞ്ഞുവെയ്ക്കുകയും ചോറ് തയ്യാറാക്കുകയും,
അടുത്ത ദിവസത്തേക്കുള്ള ബ്രേക്ക്ഫാസ്റ്റിന്റെ ചേരുവകളും തയ്യാറാക്കി വെച്ചതിനുശേഷം തന്റെ കൈയിലുള്ള സ്പെയർ കീ ഉപയോഗിച്ച് ഫ്ലാറ്റ് പൂട്ടിയിട്ടാണ് പോകുന്നത്.
ഫ്ലാറ്റിന്റെ മറ്റേ താക്കോൽ മീനാക്ഷിയുടെയോ അല്ലെങ്കിൽ പ്രീജയുടെയോ കൈയിലുണ്ടാകും. മിക്ക വൈകുന്നേരങ്ങളിലും മീനാക്ഷിയാണ് ഫ്ലാറ്റ് തുറക്കുന്നത്.
ഇനി നിരഞ്ജനയുടെ വിഷയത്തിലേക്ക് തന്നെ തിരികെ വരാം…
അങ്ങനെ രാവിലെ ഏട്ടര മണിയോടെ ലാപ്ടോപ്പിന്റെ ബാഗ് ചുമലിൽ തൂക്കിയിട്ട് സർവ്വാഭരണഭൂഷിതയായി നിരഞ്ജന പുറത്തിറങ്ങുന്നു. കമ്പനിയുടെ ബ്ലാക്ക് & വൈറ്റ് കോട്ട് യൂണിഫോമിനു മീതെ കഴുത്തിലൂടെ തൂക്കിയിട്ട ഐ.ഡി.കാർഡും ക്യാബിൻ ആക്സസ് കാർഡും.
കമ്പനിയിലേക്കുള്ള റൂട്ട് ലൈൻ ബസ്സിന്റെ സ്റ്റോപ്പ് വരെ പത്തു മിനുറ്റിന്റെ നടത്തമുണ്ട്. അവസാനത്തെ ബസ്സ് രാവിലെ എട്ടേമുക്കാലിനാണ്.
ലിഫ്റ്റിന്റെ ബട്ടനമർത്തി അവൾ കാത്തു നിന്നു. ലിഫ്റ്റ് എട്ടാം നിലയിൽ നിന്ന് താഴോട്ടു വരികയാണ്. വാതിൽ തുറന്നപ്പോൾ അതിൽ ഒരു ചെറുപ്പക്കാരിയും മൂന്നു വയസ്സുള്ള മകളുമുണ്ട്. നിരഞ്ജന ചിരിച്ചു. അവളും ചിരിച്ചു. അവൾക്കൊരു ഇരുപത്തെട്ടു മുപ്പത് വയസ്സായിട്ടുണ്ടാവും.
അവളും ലാപ്ടോപ്പ് ചുമലിലിട്ടിട്ടുണ്ട്. ഇങ്ങിനെ വല്ലപ്പോഴും ലിഫ്റ്റിലോ താഴെ ലോബിയിലോ കാണുമ്പോൾ അന്യോന്യം പരിചയം കാണിക്കും. തന്റെ കൂടെ താമസിക്കുന്നവരെ ഒഴിച്ചുനിർത്തിയാൽ കെട്ടിടത്തിലെ അറുപത്തിനാല് ഫ്ളാറ്റിലെ വളരെക്കുറച്ചു പേരെ മാത്രമേ നിരഞ്ജനയ്ക്കു പരിചയമുള്ളു.
❤❤❤❤❤❤
Good ?. Waiting next.
ഗുഡ് സ്റ്റാർട്ട് കുമാർ ജി ❤️❤️
നല്ല തുടക്കം ❣️
കൊള്ളാം?