അങ്ങനെ അവിടെയെങ്ങും അടുത്ത കൂട്ടുകാരില്ലാത്ത തനിക്ക് അവിടെ സ്വന്തം വീട്ടുകാരുടെ കൂടെ നിൽക്കാൻ സാധിക്കാത്തത് കൊണ്ടാണ് ഇങ്ങോട്ടേക്ക് ഒരു ജോലിക്ക് അപ്ലൈ ചെയ്ത് വന്നത്.
വിദ്യാഭ്യാസ യോഗ്യതകളും, മറ്റ് സ്കിൽ ക്വാളിഫിക്കേഷൻസും, തന്റെയി പ്രായത്തിലുള്ള മറ്റേത് പെൺകുട്ടികളെക്കാളും വേണ്ടതിലധികം ഉണ്ടായിരുന്നതിനാൽ ജോലി ലഭിക്കാൻ മറ്റ് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല താനും.
“വൈകുന്നേരത്തേക്കും നാളെ രാവിലെത്തേക്കും എന്താണ് ഉണ്ടാക്കേണ്ടത് മേം…?’ രാവിലെ ഫ്ലാറ്റിൽ വന്നാലുടനെ നളിനി തന്നോടോ മീനാക്ഷിയോടോ ചോദിക്കുന്നു.
അപ്പോഴവളുടെ കയ്യിൽ വാതിലിനു പുറത്ത് സെക്യൂരിറ്റിക്കാർ കൊണ്ടുവന്നിട്ട് പത്രമുണ്ടാവും. അത് സോഫയ്ക്കടുത്തുള്ള ടീപ്പോയിൽ കൊണ്ടുവന്നു വച്ചിട്ട് താനൊന്ന് നിവർത്തിയിട്ടു കൂടിയില്ലാത്ത, തലേന്നത്തെ പത്രം എടുത്തു കൊണ്ടുപോയി സ്റ്റോർ റൂമിലെ റാക്കിൽ വയ്ക്കും.
പ്രതം വായിക്കാൻ മുതിർന്ന മേംസാബിനല്ലാതെ ആ ഫ്ലാറ്റിലെ മറ്റാർക്കും സമയമില്ല എന്ന് നളിനിക്കറിയാം. അതു കൊണ്ട് തന്നെ പിന്നെ എന്തിന്നതു വരുത്തുന്നു. എന്ന് മീനാക്ഷിയോട് ചോദിക്കാറുണ്ടെങ്കിലും മീനാക്ഷി നളിനിയുടെ ചോദ്യം മുഖവിലയ്ക്കെടുക്കാറില്ല.
നഗരത്തിലെ പ്രൊഫഷണൽ ജോലിക്കാരുടെ ജീവിതരീതികൾ നളിനിക്ക് ഒരിക്കലും മനസ്സിലാവാറില്ല. അവൾ അടുക്കളയിലേക്കു കടക്കും. പിന്നാലെ വരുന്ന നിരഞ്ജനയോടോ മീനാക്ഷിയോടോ വീണ്ടുമാ ചോദ്യം വീണ്ടുമാവർത്തിക്കും.
“മേംസാബ്, എന്താണുണ്ടാക്കേണ്ടത്…?’
നളിനിക്ക് എന്താണുണ്ടാക്കേണ്ടതെന്ന് നിർദ്ദേശം കൊടുത്ത് അവർ പ്രാഥമിക ദിനചര്യകൾ നിർവഹിക്കാനായി പോകും. നിരഞ്ജന കുളിച്ച് സുന്ദരിയായി ബ്രേക്ക്ഫാസ്റ്റൊക്കെ കഴിച്ച് എട്ടര മണിയ്ക്ക് ഫ്ലാറ്റിൽ നിന്ന് പുറപ്പെടും.
അതിനും പത്ത് മിനിറ്റ് മുൻപേ പ്രീജയും മീനാക്ഷി ചേച്ചിയും ചേച്ചിയുടെ കാറിൽ അവരവരുടെ സ്ഥലത്തേക്കുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞിരിക്കും. മീനാക്ഷി ജോലി ചെയ്യുന്ന സ്കൂളിലേക്ക് പോകുന്ന വഴിയാണ് പ്രീജ ഡിഗ്രിക്ക് പഠിക്കുന്ന കോളേജ്.
❤❤❤❤❤❤
Good ?. Waiting next.
ഗുഡ് സ്റ്റാർട്ട് കുമാർ ജി ❤️❤️
നല്ല തുടക്കം ❣️
കൊള്ളാം?