മീനാക്ഷി – സാഗർ ദമ്പതികൾക്കൊരു മകനുണ്ട്, ഏഴു വയസ്സുകാരൻ സാകേത് കൃഷ്ണ. അവൻ ചെന്നൈയിൽ സാഗറിന്റെ കൂടെയാണ്. ഓരോ മാസം കൂടുമ്പോൾ സാഗർ മകനെയും കൊണ്ട് മാസത്തിലെ അവസാനത്തെ വീക്കെൻഡുകളിൽ മീനാക്ഷിയുടെ ഫ്ലാറ്റിലെത്തും. പിന്നെ മൂന്നാലുദിവസം കഴിഞ്ഞേ അവർ മടങ്ങുകയുള്ളു…
മീനാക്ഷിയേട്ടത്തിക്ക് കൊച്ചിയിലെ ജോലി ചെന്നൈയിലേക്ക് ഷിഫ്റ്റ് ചെയ്തിട്ട് തന്റെ ഭർത്താവിന്റെയും കുടുംബത്തിന്റെയും കൂടെ താമസിക്കണം എന്നുണ്ടായിരുന്നെങ്കിലും സാഗർ അത് സമ്മതിച്ചില്ല…
സാഗറിന്റെ ഒരേയൊരു അനിയത്തി പ്രീജയ്ക്ക് കൊച്ചിയിലെ ഒരു കോളേജിൽ അഡ്മിഷൻ കിട്ടിയത് കൊണ്ട് പ്രീജയുടെ കാര്യങ്ങൾ മീനാക്ഷിയെ നോക്കാനേൽപ്പിച്ചത് കാരണമാണ് സാഗർ അതിന് സമ്മതിക്കാതിരുന്നത്.
മീനാക്ഷിയുടെയും പ്രീജയുടെയും കൂടെയുമുള്ള നിരഞ്ജനയുടെ ജീവിതമാരംഭിച്ചിട്ടിപ്പോൾ ആറ് മാസമാകുന്നതേയുള്ളു.
ബാംഗ്ലൂരിൽ അമ്മാവന്റെയും അമ്മായിയുടെയും കൂടെയായിരുന്നുവെങ്കിൽ തനിയ്ക്ക് ഏഴുമണി വരെ ഉറങ്ങാമായിരുന്നു. രാത്രി പതിനൊന്നു മണിവരെ ലാപ്ടോപ്പും മടിയിൽ വച്ച് ഓഫിസ് ജോലി ഓൺലൈനായിട്ട് ചെയ്യാനുള്ളത് ചെയ്തിട്ട് കിടക്കുന്നതാണ്.
അമ്മാവന് എന്നെ നാട്ടിൽ വീട്ടുകാരുടെ അടുത്തേക്ക് നാട്ടിലേയ്ക്ക് ഇത്ര ധൃതി പിടിച്ച് അയക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ. എന്നെ ബാംഗ്ലൂര് നിൽക്കാനെങ്കിലും അവര് സമ്മതിച്ചില്ല…
എന്നിട്ട് ഡിഗ്രി പാസ്സായിട്ട് തെക്കുവടക്ക് നടക്കുന്ന തന്റെ അനിയൻ നികേഷിനെ അവിടെ നിർത്തിയേക്കുന്നു. മക്കളില്ലാത്ത അമ്മാവനും അമ്മായിക്കും എന്നെയും നികേഷിനെയും വല്യ കാര്യമാണ്.
പക്ഷേ പറഞ്ഞിട്ടെന്താ കാര്യം, നല്ല ഒന്നാന്തരം പക്ഷാഭേദമല്ലേ അവര് കാണിച്ചേക്കുന്നത്. ഒറ്റയ്ക്ക് നാട്ടിലേക്ക് തിരികെ വന്നപ്പോൾ തലയിലെന്തോ ഭാരം എടുത്തുവച്ചത് പോലെയാണ് തനിക്ക് തോന്നിയത്. ഞാനും അവരുടെ കൂടെ നാട്ടിൽ ഉണ്ടെങ്കിലേ എല്ലാം ശരിയാവുകയുള്ളു.
എന്ത് ശരിയാക്കാനാ.. പുല്ല്. അവരുടെ തറവാട്ടിൽ വെറുതെ ചത്തു കുത്തിയിരിക്കാനോ…അതിനേക്കാളും എത്രയോ ഭേദമാണ് ഇവിടെ കൊച്ചിയിൽ ജോലി ചെയ്യുന്നത്. നാട്ടിലാണെങ്കിൽ ഇതുപോലെയുള്ള നല്ല നല്ല ഐ.ടി കമ്പനികളുമില്ല.
❤❤❤❤❤❤
Good ?. Waiting next.
ഗുഡ് സ്റ്റാർട്ട് കുമാർ ജി ❤️❤️
നല്ല തുടക്കം ❣️
കൊള്ളാം?