🌸__പവിഴവല്ലികൾ__🌸 [1]
Author : 𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷
“ഞാൻ പിന്നെ വിളിക്കാം ഹരിയളിയാ… ദയവ് ചെയ്ത് നീയികാര്യം അരുണിനോടോ ആരവിനോടോ പോയിട്ട് നിന്റെ പെണ്ണ് അനുവിനോട് പോലും പറയരുത്. കേട്ടോ…”
“……”
“എന്റെയമ്മ ഈ കാര്യം നിന്റെ അമ്മയോട് പറഞ്ഞതിന് ഇനി ഞാനെന്ത് ചെയ്യാനാടാ.. ഞാൻ പെട്ടുപോയില്ലേ. തല്ക്കാലം ഇത് വേറെ ആരുമറിയാതിരിക്കട്ടെ. നീ അമ്മയോട് പറഞ്ഞേക്ക്, തല്ക്കാലമിത് ആരെയും അറിയിക്കേണ്ടെന്ന്. എടാ അവള് അടുത്തില്ലല്ലോ അല്ലേ..”
“…….. “
“ഓഹ് അവളുറങ്ങുവാണോ.. അതേതായാലും നന്നായി. എന്നാ ശരി. ദാണ്ടെ എനിക്കൊരു പ്രൊഫൈൽ കിട്ടിയിട്ടുണ്ട് ഞാനതൊന്ന് നോക്കിക്കോട്ടെ. ബൈ ടാ. ഗുഡ് നൈറ്റ്.”
തന്റെ കൂട്ടുകാരൻ ഹരികേഷിനോട് നടത്തി ക്കൊണ്ടിരുന്ന സംഭാഷണം അവസാനിപ്പിച്ചിട്ട് അഭിജിത് ഒന്നുകൂടി തന്റെ മുന്നിലിരുന്ന ലാപ്ടോപ് സ്ക്രീനിലേക്ക് സൂക്ഷിച്ചു നോക്കി. അതെ… ഇന്റർനെറ്റ് മാട്രിമോണിയലിൽ മൂന്നാം പേജിൽ ആറാമത്തെയാൾ.. അതെ.. അതവൾ തന്നെയാണത്.
പേര് : നിരഞ്ജനാ കൃഷ്ണൻ,
നക്ഷത്രം : രേവതി.
പ്രായം : 25 വയസ്സ്,
അഞ്ചടി ആറിഞ്ചുയരം…
ഫെയർ വീറ്റിഷ് കോംപ്ലക്ഷൻ…
ബി.ടെക്…
കൊച്ചിയിൽ എം.എൻ.സി.യിൽ സോഫ്റ്റ്.വെയർ എഞ്ചിനീയർ.
വലതുവശത്ത് ഫോട്ടോ. മുഖം മാത്രം. ഫോട്ടോവിനു മീതെ ക്ലിക് ചെയ്തപ്പോൾ രണ്ടു വലിയ ഫോട്ടോ, ഇടതും വലതുമായി കൊടുത്ത പേജിലെത്തി.
ഒന്ന്, ഒരു സോഫയിൽ ഇരിക്കുന്നത്, മുകൾഭാഗം മാത്രം…
മറ്റേത് മൈസൂർ കൊട്ടാരത്തിലെ പൂന്തോട്ടത്തിന്റെ ബാക്ക്ഗ്രൗണ്ടിലുള്ളത്. രണ്ടിലും മോഡേൺ ഡ്രസ്സ് ആണവളുടെ വേഷം. പൂന്തോട്ടത്തിന്റെ ബാക്ക്ഗ്രൗണ്ടിൽ നിൽക്കുന്ന ആ ഫോട്ടോയിൽ അവളുടെ രൂപവടിവുകൾ വളരെ സ്പഷ്ടമായി അറിയാൻ സാധിക്കുമായിരുന്നു.
❤❤❤❤❤❤
Good ?. Waiting next.
ഗുഡ് സ്റ്റാർട്ട് കുമാർ ജി ❤️❤️
നല്ല തുടക്കം ❣️
കൊള്ളാം?