𝗣𝗜𝗣𝗘𝗥 : 𝗡𝗜𝗚𝗛𝗧 𝗢𝗙 𝗗𝗢𝗖𝗧𝗢𝗥 𝗡𝗢𝗦𝗙𝗘𝗥𝗔𝗧𝗨 (𝐀 𝐒𝐚𝐦𝐩𝐥𝐞) – 𝗔𝘀𝗵𝘄𝗶𝗻𝗶 𝗞𝘂𝗺𝗮𝗮𝗿𝗮𝗻 9

“ആഹ് ഇതോ… ഇതാണ് കുട്ടീ, നീ നേരെത്തെ ചോദിച്ച എന്റെ പരാജയപ്പെട്ട ചരിത്രഗവേഷണത്തിന്റെ ബാക്കിപത്രം..” രണജിത് വിശദീകരിച്ചു.

“അങ്ങനെയെങ്കിൽ  ഇതിൽ നിന്ന്  എന്റെയുള്ളിലെ സംശയങ്ങൾ  ബലപ്പെടുത്തുന്ന ഏകദേശവിവരങ്ങൾ ലഭിക്കുമായിരിക്കും…!” ചുവരിലെ വലിയ നോട്ടീസ് ബോർഡിനെ ആകെമാനം വീക്ഷിച്ചുകൊണ്ട് ആബേൽ ചിന്തിച്ചു.

അപ്പോഴാണ് അവൻ ആ നോട്ടീസ് ബോർഡിന്റെ ഒത്തനടുക്കായി പതിപ്പിച്ച വെള്ള ചാർട്ട് പേപ്പറിൽ എന്തോ ഡീറ്റൈയ്ലായി റെഡ് മാർക്കർ പേനയുപയോഗിച്ച് വലിയ അക്ഷരങ്ങളിലെ തലക്കെട്ടും അതിനുതാഴെയുള്ള ഒമ്പതു പോയിന്റുകളും വായിക്കുന്നത്…

 

❝  “Nine Main Sects From Defensive Order of Navaratnas.”

 

• God of Protection and Destruction – ത്രയമ്പകഘോഷന്മാർ : Experts In  Defense Warfare & State Administrative Propaganda. 

 

•  Water Worshipers – വരുണപാശന്മാർ : Experts In Geography & Natural Resources. 

 

• Sky Worshipers- വജ്രപാണികൾ : experts In Gravity & Aeronautical Technology. 

 

•  Sun Worshipers – ആദിത്യരഥന്മാർ : Experts in Cosmos and Astronomy. 

 

• Fire Worshipers – ആഗ്നേയാസ്ത്രന്മാർ  Experts in Alchemy & Industrial metallurgy. 

 

• Worshipers of Moon and Stars – ഹിമാംശുക്കൾ : Experts in Physics & Wireless Communication including Telepathy. 

 

•  Worshippers of Medicine Science – നസ്ത്യവൈദ്യന്മാർ : Experts In All Fields of medicine & Biology 

 

• Serpents Worshipers – ഭുജംഗദന്തികൾ : Experts In Toxicology & Melee Weapons.

 

• Wealth Worshipers – ധനചിത്രലേഖനികൾ :  Finance & Historic Archives. ❞

“പ്രൊഫസർ… ഈ ചാർട്ട്, അഗസ്ത്യ ചക്രവർത്തിയുടെ രഹസ്യസംഘടനയുടെ ഒമ്പത് രത്നങ്ങളെ കുറിച്ചുള്ള ഔട്ട്‌ലൈനാണോ…?” ആബേൽ ഫിലിപ്സൺ വിശ്വാസം വരാതെ ആ ചാർട്ടിലെഴുതിയിരുന്നത് വീണ്ടും വായിച്ചു.

“അതേ ആബേൽ… ഈ പിൻ ചെയ്തുവെച്ചിരിക്കുന്ന ചാർട്ട് പേപ്പർ, നിന്റെ വല്യപ്പാപ്പന്റെ കുറിപ്പിൽ പറഞ്ഞിരിക്കുന്ന Defensive Order of Navaratnas ലെ ഒമ്പത് പ്രധാന സെക്ടുകളെ കുറിച്ച് പഴയകാല ചരിത്രഗ്രന്ഥങ്ങളിലെ വിവരങ്ങളിൽ നിന്ന് ഞാൻ പണ്ട് ഗവേഷണത്തിനായി തയ്യാറാക്കിയ ചെറു സംഷിപ്തരൂപമാണ്.”

പ്രൊഫസർ രണജിത് സിംഗ് നിര്‍നിമേഷനായി ശാന്തതയോടെ ആ നോട്ടീസ് ബോർഡിനെ നോക്കിനിന്നു…

✶✶✶✶✶✶✶✶✶✶✶✶✶✶✶✶✶✶✶✶✶✶✶✶✶

𝘙𝘦𝘮𝘦𝘮𝘣𝘦𝘳… 𝘛𝘩𝘪𝘴 𝘪𝘴 𝘖𝘯𝘭𝘺 𝘢 𝘚𝘢𝘮𝘱𝘭𝘦.. 😌

Leave a Reply

Your email address will not be published. Required fields are marked *