“സൂക്ഷിച്ചു ഇറങ്ങണം. ഇടുങ്ങിയ ഗോവണിയാണ്.” ആ കുത്തനെയുള്ള ഗോവണിയിലൂടെ ഇറങ്ങവേ പ്രൊഫസർ മുന്നറിയിപ്പ് നൽകി.
ആബേൽ പ്രൊഫസറിനോടൊപ്പം ഗോവണിയിറങ്ങി താഴെയെത്തിയിട്ട് സീറോ വാട്ട് ബൾബിന്റെ വെളിച്ചത്തിൽ അവിടെയാകെ കണ്ണോടിച്ചു. ആ അണ്ടർഗ്രൗണ്ട് ഏരിയയുടെ ഭിത്തികൾ, ഫിനിഷ് ചെയ്യാത്ത ഘനമുള്ള ഉരുളൻ പാറക്കല്ലുകൾ കൊണ്ട് നിർമിച്ചവയായിരുന്നു.
രണജിത്, ഗോവണിയ്ക്ക് മുന്നിലുള്ള ഡോറിലെ ബയോമെട്രിക് Finger & Retina ഐഡി ലോക്ക് ആക്സസ്സ് ചെയ്യുന്നത് നോക്കിനിന്ന ആബേൽ ഡോർ തുറന്ന് പ്രൊഫസ്സറിനോടൊപ്പം അകത്തേക്ക് കേറിയതും, “Welcome To Subterranean Insight Suite professor…” എന്ന് ഒരു വോയിസ് അവരെ സ്വാഗതം ചെയ്യുകയും അവിടെയുണ്ടായിരുന്ന ലൈറ്റ്സ് എല്ലാം ഓൺ ആകുകയും ചെയ്തു.
അത് കണ്ട് ആബേൽ കൗതുകത്തോടെ പ്രൊഫസറിനെ നോക്കി.
“ആർട്ടിഫിഷ്യൽ ഇന്റലിജൻസ്… എന്റെ അധോലോകത്തേക്ക് സ്വാഗതം ആബേൽ.” പ്രൊഫസർ അവനെ നോക്കിയൊന്നു കണ്ണിറുക്കി കാണിച്ചു.
ആബേൽ, പ്രൊഫസർ രണജിത് സിംഗിന്റെ അധോലോകം ആകപ്പാടെയൊന്നു നോക്കി…
ഏകദേശം ഇരുന്നൂറ്റിയെഴുപത് ചതുരശ്ര അടി വിസ്തീർണമുള്ള വലിയൊരു മുറിയായിരുന്നു അത്. തറയിൽ തടിയുടെ ഫിനിഷുള്ള ബ്രൗൺ ലിനോളിയം വിരിച്ചിട്ടുണ്ട്.
മുറിയുടെ ഒരുഭാഗത്ത് ഡെസ്ക്കും പിന്നെ അവിടെയവിടെയായി ഏതാനും കസേരകളുമുണ്ടായിരുന്നു. തടികൊണ്ടുള്ള സീലിങ്ങ് റൂഫിലെ മഞ്ഞ നിറത്തിലുള്ള ലൈറ്റുകൾ ആ മുറിയ്ക്കാകെ ഗൂഢസ്വഭാവമുള്ളതായി തോന്നിപ്പിച്ചു.
“ഇനി പറയൂ ആബേൽ, എന്താണ് നിന്റെയാ ഡൌട്ട്സ്. എനിക്ക് അറിയാവുന്നതാണെങ്കിൽ പറഞ്ഞുതരാം.” രണജിത് ആബേലിന്റെ നേർക്ക് തിരിഞ്ഞു.
“Ok… സർ ഞാൻ വിഭൂതിദേവ രാജവംശത്തിന്റെ സ്ഥാപകൻ, അഗസ്ത്യ ചക്രവർത്തിയെകുറിച്ച് പണ്ട് കുറച്ചൊക്കെ കേട്ടിട്ടുണ്ട്. പക്ഷേ അദ്ദേഹം സ്ഥാപിച്ച ഈ രഹസ്യ പ്രസ്ഥാനം, Defensive Order of Navaratnas.. അതിനെപറ്റി ഞാൻ കേട്ടിട്ടില്ലല്ലോ.
“Ok Next…” അപ്പോഴേക്കും പ്രൊഫസർ ആബേലിന്റെ സംശയങ്ങൾ തന്റെയരികിലുള്ള ടേബിളിലുണ്ടായിരുന്ന ബുക്കും പേനയുമെടുത്ത് കുറിക്കാൻ തുടങ്ങിയിരുന്നു.
“രണ്ടാമത്തെ ചോദ്യം.. ആരാണ് കെയ്നിന്റെ കുഴലൂത്തുകാർ…? അവരെന്ത് ലക്ഷ്യം നേടാനാണ് എന്റെ പൂർവികൻ ആന്റണി ഷെയ്ഫറിനെ കൊന്നത്…?” ആബേൽ പറയുന്നത് കേട്ട് രണജിത് അവനെ ചുഴിഞ്ഞുനോക്കി.
“ഇത്രയല്ലേയുള്ളൂ ചോദ്യങ്ങൾ…?” ചോദ്യങ്ങൾ കുറിച്ചെടുത്തുകൊണ്ട് പ്രൊഫസർ അവനോട് ചോദിച്ചു.
“യെസ് ഇത്രേയുള്ളു. അല്ല സർ ഇതെന്താണ്…?”
ആബേൽ തന്റെ എതിരെയുള്ള കൽചുവരിനെ മറയ്ക്കുന്ന തരത്തിൽ പതിപ്പിച്ചിരുന്ന നോട്ടീസ് ബോർഡും അതിൽ ഏതൊക്കെയോ വിവരങ്ങൾ രേഖപ്പെടുത്തിയ ചെറിയ എവിഡൻസ് ബോർഡുകളും സ്റ്റിക്കി നോട്ടുകളും, പേപ്പറുകളും പിന്നെ ഏതാനും പോളറോയിഡ് ഫോട്ടോകളും പിൻ ചെയ്തിരിക്കുന്നത് കണ്ട് പ്രൊഫസറോട് വിവരമാരാഞ്ഞു.
കാത്തിരിക്കും, പറ്റിക്കില്ല എന്ന ഉറപ്പോടെ
Sure..
ഉറപ്പായും വരും ✨
Harshante valla vivaravum undo?
ഹർഷൻ ലിപിയിൽ ഉണ്ട്…
അവിടെ പുള്ളി ആക്റ്റീവ് ആണ്